സ്വാത് ഇതാ ഇവിടെയുണ്ട്
മാംഗ്ളൂരിലെ പബ്ബുകളില്‍ സ്ത്രീകള്‍ക്കുനേരെ നടന്ന ശ്രീരാമസേനാ അക്രമം ഇന്ത്യയിലെ താലിബാന്റെ സ്വഭാവ വൈകൃതം ഒരിക്കല്‍ കൂടി വെളിച്ചത്തു കൊണ്ടുവന്നിരിക്കുന്നു.

പാക്കിസ്ഥാനിലെ സ്വാത്‌ പ്രവിശ്യയെക്കുറിച്ച്‌ നമ്മള്‍ വായിക്കുന്നതും കേള്‍ക്കുന്നതും റിപ്ളിയുടെ 'വിശ്വസിച്ചാലും ഇല്ലെങ്കിലും" എന്ന അതിശയകഥകള്‍ വായിക്കുന്നതുപോലെയാണ്‌. പെണ്‍കുട്ടികളെ സ്കൂളില്‍ പറഞ്ഞയച്ചാല്‍ കൊന്നുകളയുമെന്ന്‌ ഭീഷണിപ്പെടുത്തുന്ന അഫ്ഘാനിസ്ഥാനിലെ താലിബാന്‍ കാന്തപുരങ്ങള്‍. പാട്ടു കേള്‍ക്കരുതെന്നും, സിനിമയും നൃത്തവും ഹറാമാണെന്നും വിശ്വസിക്കുന്ന ഭ്രാന്തന്‍മാരാണ്‌ സ്വാത്‌ പ്രവിശ്യയെ അടക്കിവാഴുന്നത്‌. പുരുഷന്‍മാര്‍ തലമുടിയും താടിയും വെട്ടുന്നത്‌ ഇസ്ളാമിനു നിരക്കുന്നതല്ലെന്ന്‌ ഫത്‌വ ഇറക്കുന്ന മനോരോഗികള്‍. ഒരു ക്ഷുരകനെയും ജീവിക്കാന്‍ അനുവദിക്കില്ലെന്നും അള്ളാഹുവിന്റെ പേരില്‍ ആണയിടുന്ന ക്ഷുദ്രജീവികള്‍.

സ്വാത്‌ എന്ന നിര്‍ഭാഗ്യദേശവും, താലിബാന്‍ എന്ന വിഷപ്പാമ്പുകളും അത്ര ദൂരെയൊന്നുമല്ല. ഇതാ ഇവിടെതന്നെയുണ്ട്‌ അവറ്റകള്‍. അതിന്റെ ദേശീയവും പ്രാദേശികവുമായ നിരവധി വകഭേദങ്ങളുമുണ്ട്‌. തങ്ങളുടെ ജാഥയെ മുറിച്ചുകടക്കാന്‍ ശ്രമിച്ച നിരാലംബയായ സാധുസ്ത്രീയെ ചവുട്ടിത്തെറിപ്പിച്ച്‌ ഇല്ലാപൌരുഷം കാണിച്ച വീരഹിന്ദുക്കളുടെ നാടാണ്‌ ഇത്‌. ചിത്രം വരച്ചതിന്‌ ഗ്യാലറികളും, ചരിത്രം ഓര്‍മ്മിപ്പിച്ചതിന്‌ ഗ്രന്ഥപ്പുരകളും ചുട്ടുചാമ്പലാക്കും അവര്‍. ബഹുഭാര്യത്വമെന്ന പേരില്‍ സ്വന്തം ഭാര്യയുടെ മുന്നില്‍വെച്ച്‌ അന്യസ്ത്രീകളെ ഭോഗിക്കാന്‍ അള്ളാഹുവിന്റെ സമ്മതമുണ്ടെന്ന്‌ സമര്‍ത്ഥിക്കും അവര്‍. മറ്റു കുട്ടികളുടെ കൂടെ സ്വന്തം സമുദായത്തിലെ കുട്ടികള്‍ ഇടപഴകരുതെന്ന്‌ ഇടയലേഖനമിറക്കും. അന്നന്നത്തെ അന്നം കിട്ടാന്‍ അന്യനാട്ടില്‍നിന്ന്‌ പണിയെടുക്കാന്‍ വരുന്ന സാധുക്കളെ തീയിലിട്ട്‌ പൊരിക്കും ഇത്തരം വിഷപ്പാമ്പുകള്‍.

കരുതിയിരിക്കുക. സ്വാത്‌, ഇതാ നമ്മുടെ വളരെയടുത്തുതന്നെയുണ്ട്.

60 comments:

 1. Rajeeve Chelanat said...

  കരുതിയിരിക്കുക ഹൈന്ദവ താലിബാനെ

 2. suraj::സൂരജ് said...

  നാടു മുഴുവന്‍ പേയിളകുമ്പോള്‍ അവനവന്റെ പട്ടിയെ കെട്ടിയിട്ടു വളര്‍ത്തുക!
  (കട: ഒരു സീനിയര്‍ കോളെജ് സുഹൃത്ത്)

 3. Radheyan said...

  സാംസ്ക്കാരിക പോലീസുകാര്‍ അവതരിക്കുന്നതിനു മുന്‍പ് ഇഹലോകവാസം വെടിഞ്ഞത് ശ്രീകൃഷ്ണന്റെ ഭാഗ്യം.

  അല്ലേല്‍ അതിയാന്‍ ഉടയാടയും കൊണ്ടിരുന്ന അരയാലില്‍ കെട്ടിയിട്ട് തല്ലിയേനേ.

  ഏതായാലും നാം കരുതുന്നതിലും അടുത്തെവിടെയോ അവന്‍ പതിയിരിക്കുന്നു, താലിബാന്‍.കൊടികളില്‍ മാത്രമേ വ്യത്യാസമുള്ളൂ.

 4. ലാപുട said...

  പോസ്റ്റ് പങ്കുവെയ്ക്കുന്ന ജാഗ്രതയ്ക്ക് അഭിവാദ്യങ്ങള്‍..

  രാധേയന്‍ പറഞ്ഞത് ശരിയാണ്. ഏറ്റവും ആപത്കരമായ മൃഗീയതകള്‍ നമ്മുടെ എറ്റവും അടുത്ത ചുറ്റുപാടുകളില്‍ തന്നെ ഒളിഞ്ഞ് പാത്ത് കാത്തിരിക്കുന്നു.

 5. സി. കെ. ബാബു said...

  “പരാക്രമം സ്ത്രീകളിലല്ല വേണ്ടൂ” എന്നോ മറ്റോ കേട്ടിട്ടുണ്ടല്ലോ! അതുപക്ഷേ പുരുഷന്മാരോടു് പറഞ്ഞതാവുമല്ലേ? ആണും പെണ്ണും ആടിയും പാടിയും പരസ്പരം ഇടപഴകിയും ജീവിതം ആസ്വദിക്കുന്നതു്‌ കാണുമ്പോള്‍ ആണും പെണ്ണും കെട്ടവന്മാര്‍ക്കു് അതു് സഹിക്കുന്നില്ല. “എനിക്കു് പറ്റുന്നില്ല, അതുകൊണ്ടു് നിനക്കു് അനുവാദവുമില്ല”.

  മനുഷ്യര്‍ ഒരിക്കലും സന്തോഷിക്കരുതു്! അഥവാ സന്തോഷിക്കണമെങ്കില്‍ അതെങ്ങനെ ആയിരിക്കണമെന്നു്‌ ഷണ്ഡഹനുമാന്മാര്‍ തീരുമാനിക്കും! അവരാണല്ലോ ആര്‍ഷഭാരതആണ്‍പെണ്‍സദാചാരസംരക്ഷണവാനരസേനാസംഘം!

  താലിബാന്റെയും ശ്രീവാനരസംഘത്തിന്റെയും ലോകത്തില്‍ മാത്രമേ ചത്തുകഴിഞ്ഞിട്ടുള്ള ജീവിതത്തിനുവേണ്ടി ജീവിക്കാന്‍ മനുഷ്യര്‍ പഠിപ്പിക്കപ്പെടുന്നുള്ളു. അവിടെ മാത്രമേ എല്ലാവരും ഇടിവെട്ടിമരിച്ചവീട്ടില്‍ എന്നപോലത്തെ ഗൌരവത്തില്‍ തെണ്ടിത്തിരിയുന്ന അല്പന്മാരെ കാണാനാവൂ. മറ്റു് സമൂഹങ്ങളില്‍ മനുഷ്യര്‍ ആകെ ഒരു ജീവിതമുള്ളതു് കഴിവതും ആനന്ദമയമാക്കാന്‍ ശ്രമിക്കുകയാണു് ചെയ്യാറു്.

  “social paranoia” ബാധിച്ച ഇരുക്കാലിമൃഗങ്ങള്‍!

 6. തല്ല്‌ കൊള്ളി said...

  വളരെയധികം സത്യമുള്ളതാണെന്നോ നിങ്ങളീ പറയുന്ന വാക്കുകള്‍. വര്‍ത്തമാനകാലത്തെ ഏറ്റവും വലിയ ശരികളാണീ പറഞ്ഞതെല്ലാം.

  ഒരു ആശയം, അതു നിര്‍മ്മിക്കുന്ന ചട്ടകൂട്‌. അതിനുള്ളിലെ അടിമകള്‍ ഏതോ തരം കൃത്രിമസുരക്ഷിതത്വബോധം കൊണ്ട്‌ അന്യനെ അലമ്പായി കാണുകയും അന്ത്യം വരുത്താന്‍ ശ്രമിക്കുകയും ചെയ്യുന്നു. ആ ധാരണകള്‍ക്ക്‌ വെളിയിലുള്ളതിനെയെല്ലാം നിഷേധിക്കണം എതിര്‍ക്കണം വധിക്കണം എന്ന രീതിയിലാണ്‌ ഇത്തരം പ്രത്യയശാസ്‌ത്രങ്ങളെല്ലാം വളര്‍ന്നുവികസിച്ചത്‌. ഒരു തരം അന്ധത സൃഷ്ടിക്കല്‍, ആശയപരമായ അടിമത്വബോധനിര്‍മ്മാണം. ഇതൊരു ചരിത്ര സത്യം.

  മതങ്ങളുടെ പുതിയ സംഘടനാ വേഷം കെട്ടലുകളില്‍ ഇത്‌ ഭീകരമായ രീതിയില്‍ വളര്‍ന്നുവരുന്നു. എന്നാല്‍ പഴയ മതങ്ങള്‍ക്ക്‌ ഈയൊരു സമീപന രീതി എവിടെ നിന്നു കിട്ടി ? പൊതുയോഗങ്ങള്‍, പോസ്‌റ്ററൊട്ടിക്കല്‍ പ്രകടനങ്ങള്‍ മുറിച്ചുകടക്കുന്നവനെ ചവിട്ടിതള്ളുക ഇത്യാധി കര്‍മ്മങ്ങളൊക്കെ ഇവരെ ആരാണ്‌ പഠിപ്പിച്ചത്‌. മത ദര്‍ശനങ്ങളല്ല എന്നത്‌ ഉറപ്പുള്ള കാര്യം തന്നെ. മറ്റു ഭൗതിക പ്രത്യയശാസ്‌ത്രങ്ങള്‍ക്കും ദര്‍ശനങ്ങള്‍ക്കും അതിലൊരു പങ്കുമില്ലേ ? മതസംഘടനകള്‍ മാത്രമാണോ ഇത്തരം മൃഗീയതകള്‍ മനുഷ്യനു നേരെ ആവര്‍ത്തിച്ചത്‌ ?

  കമ്മ്യൂണിസ്റ്റ്‌ പ്രത്യയശാസ്‌ത്രം പേറുന്നവര്‍ പോലും ഇത്തരം പ്രവര്‍ത്തികള്‍ ആവര്‍ത്തിക്കുന്നില്ലെ ? ഇന്നും ഇതിനൊരു മാറ്റമുണ്ടോ ? എത്ര രക്തസാക്ഷികള്‍ ? എത്ര ജീവച്ഛവങ്ങള്‍ ?

  സംഘടനാപരമായ ധാര്‍ഷ്‌ഠ്യത്തിനു വഴങ്ങാത്തവരെ നമ്മളീ പറയുന്ന പുരോഗമനവാദികള്‍ പോലും എങ്ങിനെയാണ്‌ കൈകാര്യം ചെയ്യാറുള്ളത്‌ ? നമ്മുടെ ചുറ്റുപാടുകളൊക്ക തെളിവുകള്‍ ഏറെയുണ്ടല്ലൊ. എന്തിന്‌ സ്‌ത്രീകളെപോലും കൈകാര്യം ചെയ്യുന്ന രീതി ഈ താലിബാന്‍കാരില്‍ നിന്നും വ്യത്യസ്‌തമല്ലല്ലൊ. കുറ്റിയാടിയിലെ വിനിത ടിച്ചര്‍ ഇന്നും അനുഭവിക്കുന്ന പീഢനങ്ങള്‍ക്ക്‌ അന്ത്യം കുറിക്കാന്‍ മലയാളികളായ പുരോഗമനവാദികള്‍ക്ക്‌ കഴിഞ്ഞില്ലല്ലൊ. കാലിക്കറ്റ്‌ യൂണിവേഴ്‌സിറ്റിയിലെ പി.ഇ. ഉഷ എത്രമാത്രം വിഷമങ്ങള്‍ അനുഭവിച്ചു ? ഇപ്പോഴും അതേ, മദ്യകച്ചവടക്കാരോടൊപ്പം കൂടിയ പാര്‍ട്ടിക്കാരില്‍ നിന്നാണ്‌ ഇപ്പോള്‍ ദുരിതങ്ങള്‍. ഇത്തരം വിഷയങ്ങളിലെങ്കിലും പുരോഗമന വാദികളുടെ നിലപാടുകള്‍ തെളിയിക്കേണ്ടത്‌ വാക്കുകളിലാവരുത്‌ മറിച്ച്‌ പ്രവര്‍ത്തികളിലാവണം എന്ന്‌ ആഗ്രഹിച്ചുപോവുന്നു.

 7. കാവലാന്‍ said...

  പബുകളില്‍നിന്ന് സ്ത്രീകളെ ഉച്ഛാടനം ചെയ്യാന്‍ നേതൃവൃന്ദത്തിന്റെ ആജ്ഞയും ശിരസാവഹിച്ച് ഇറങ്ങുന്ന വിശുദ്ധഭോഷ്കന്മാര്‍ ശുദ്ധീകരണകലശമാടി ഏതെങ്കിലുമൊരു നേതാവിന്റെ പാദപൂജയും നടത്തി തിരിച്ച് വീടണയുമ്പോള്‍ അടിച്ചോടിക്കേണ്ടിവരിക അവരവരുടെ സ്ഥാനത്ത് കയറിക്കിടക്കുന്ന പുരുഷവര്‍ഗ്ഗത്തെയായിരിക്കും.കട്ടതോ കവര്‍ന്നതോ കൊടുത്ത്,കുടിച്ച് കുന്തം മമറിഞ്ഞ് ഉടുതുണിക്കു മറുതുണിയില്ലാതെ നടുറോട്ടിലും കാനയിലും വരെ കിടന്നുറങ്ങുന്ന ആണുങ്ങളുടെ അസ്ഥാനത്ത് കൊടിത്തൂവ പ്രയോഗിക്കാന്‍ ഭാരതസ്ത്രീകളുടെ ഭാവശുദ്ധി എന്നാണ് അനുവദിക്കുക?

  ഹിന്ദുരാജ്യം സൃഷ്ടിക്കാന്‍ സന്യാസി വേഷങ്ങള്‍ സ്ഫോടനങ്ങള്‍ നടത്തുന്ന നാട്.അധികാരസിംഹാസനത്തിന്റെ ത്രസിപ്പിക്കുന്ന പ്രലോഭത്താല്‍ കൊന്നും കവര്‍ന്നും മുന്നേറുന്ന വികല നേതൃത്വങ്ങളെ കാണാന്‍ കണ്ണുകള്‍ തുറന്നുതന്നെ പിടിയ്ക്കണം.ഇടയില്‍ നിന്നു പൊട്ടിമുളയ്ക്കുന്ന വിഷം വമിക്കുന്ന കളകളെ കാണാന്‍ സമൂഹത്തിന് കണ്ണില്ലെങ്കില്‍ അവവളര്‍ന്നു മൂടി മണ്ണടിയാന്‍ പോകുന്നത് മനുഷ്യത്വമുള്ള രു സമൂഹമാണ്.

 8. അരവിന്ദ് :: aravind said...

  ഇവന്മാര്‍ക്കിട്ട് രണ്ട് തിരിച്ച് പൊട്ടിക്കാനും
  ഓടിച്കിട്ട് തല്ലാനും ഇവന്റെയൊക്കെ നേതാക്കളെ പൊക്കി ജയിലിലിടാനും,
  സത്യം പറയട്ടെ, ചുണയുള്ളത് കമ്യൂണിസ്റ്റുകള്‍ക്കേയുള്ളൂ.നാട്ടില്‍ ഇനി വോട്ട് ചെയ്യുവാണെങ്കില്‍ അവര്‍ക്ക് മാത്രം. ഈ ഹിന്ദുത്വക്യാന്‍സറിന്റെ മുന്നില്‍ കമ്യൂണിസസത്തിന്റെ ദോഷങ്ങള്‍ വെറും ജലദോഷമാണ്.
  അവരെ എങ്ങനെയെങ്കിലും സഹിക്കാം, എന്നാലും ഈ വക തനി കൂതറ ചട്ടമ്പിത്തരം...ഒരിക്കലുമില്ല.

  ഇത്രയും ഷോക്കും ലജ്ജയും ദേഷ്യവും അടുത്തിടെ വന്നിട്ടില്ല.

  പെണ്‍പിള്ളേര്‍ ജോലി ചെയ്ത് കാശുണ്ടാക്കി ജീവിക്കുന്നത് ഇവന്മാര്‍ക്ക് പിടിക്കുന്നില്ല! പിന്നെ പറയാന്‍ കൊള്ളാത്ത തരം ഞരമ്പു രോഗം‍ വേറെയുമുണ്ടെന്ന് റിപ്പോര്‍ട്ട് കേട്ടപ്പോള്‍ മനസ്സിലായി..

  മോറല്‍ പോലീസ് ആണത്രേ! സാഡിസ്റ്റുകള്‍! മനുഷ്യനെ ചുടാതെ പച്ചക്ക് വിഴുങ്ങുന്ന മൃഗങ്ങള്‍! രാമസേന പോലും!

  കലികാലം വരുമെന്ന് പറഞ്ഞതെത്ര ശരി!
  ഇന്ത്യയില്‍ ഈ വക ഹിന്ദുത്വം കൊണ്ടുവരാന്‍ നടക്കുന്ന ഇവര്‍ അധികാരത്തില്‍ വന്നാല്‍ മക്കളെയോര്‍ത്തെങ്കിലും പറ്റുന്നവരെല്ലാം വിദേശത്ത് സിറ്റിസണ്‍ഷിപ്പ് എടുക്കുകയാണ് ഭേദം.

 9. പരാജിതന്‍ said...

  പ്രേമാഭ്യര്‍‌ത്ഥന നടത്തിയാല്‍ പെണ്ണിന്റെ മുലയരിയാന്‍ വകുപ്പുണ്ടത്രേ ദൈവത്തിന്. ആ സ്ഥിതിയ്ക്ക് തങ്ങളെയൊന്നും മൈന്റ് ചെയ്യാതെ തന്‍‌കാര്യം നോക്കി ജീവിക്കുന്ന പെണ്ണുങ്ങളെ ഓടിച്ചിട്ടു തല്ലുകയെങ്കിലും വേണ്ടേ എന്നാവും ഭക്തജനത്തിന്റെ ലൈന്‍! (ഒളിഞ്ഞും തെളിഞ്ഞും ഹിന്ദുരാഷ്ട്രമെന്ന ആശയത്തിന് ഭാഗികമായെങ്കിലും കൂറു പ്രഖ്യാപിക്കുന്ന ഉപരി-മധ്യവര്‍‌ഗ്ഗത്തിനും അരാഷ്ട്രീയജ്വരം ബാധിച്ച യുവത്വത്തിനുമൊക്കെ ലഭിക്കുന്ന ആഭാസകരമായ മുന്നറിയിപ്പുകളാണിത്തരം സംഭവങ്ങള്‍.)

 10. മാരാര്‍ said...

  ഹൈന്ദവ കേരള(ത്ഫൂ)ത്തിലെ ഈ വാര്‍ത്ത വായിച്ചു നോക്കൂ. കൈത്തരിപ്പ് ഇനിയും കൂടും. തെണ്ടിത്തരം കാണിച്ചിട്ട് അതു justify ചെയ്യാന്‍ പല കഥകളും!

  ഈ പരിപാടികള്‍ ഇവര്‍ തുടങ്ങിയിട്ട് കുറച്ചു കാലമായി. വാലന്റൈന്‍സ് ഡേയ്ക്ക് ഈ സദാചാരക്കാരുടെ പ്രകടനങ്ങള്‍ സ്ഥിരമാണ്. ഇതൊന്നും ആര്‍ഷഭാരത സംസ്കാരത്തിനു ചേര്‍ന്നതല്ലെന്നാണ് വാദം. സംസ്കാരത്തിനു ചേര്‍ന്ന പരിപാടികള്‍ പള്ളി പൊളിക്കലും മനുഷ്യരെ ചുട്ടുകൊല്ലലുമാണല്ലോ!

 11. വിശാഖ് ശങ്കര്‍ said...

  ദൈവങ്ങളും, സാമിമാരും, ആസാമിമാരുമടങ്ങുന്ന പുരുഷകേസരികള്‍ സോമമെന്നും, സുരയെന്നും, സ്കോച്ചെന്നും , മൂലവെട്ടിയെന്നുമൊക്കെയുള്ള പേരുകളില്‍ കള്ളുവാങ്ങിയടിച്ച് കുന്തം മറിഞ്ഞ് വാളുംവച്ച് റോഡില്‍ കിടക്കുമ്പൊഴൊന്നും ഇന്ത്യന്‍ സംസ്കാരത്തിന് ഒന്നും സംഭവിക്കില്ല.കവികളും കലാകാരന്മാരുമൊക്കെ വെള്ളമടിച്ച് വഴിയില്‍ കിടക്കുന്നതിനു നമുക്ക് ദാര്‍ശനിക വ്യാഖ്യാനങ്ങളുണ്ട്.നടിയും, അവതാരികയുമൊക്കെയായ സംഗീത മോഹന്‍ വെള്ളമടിച്ചാല്‍ അതില്‍ അത്തരം മാനങ്ങളൊന്നുമില്ല.അവളു പോക്കാണെന്നതല്ലാതെ..!കള്ളുകുടിക്കാതെ നൈറ്റ് ഡ്യൂട്ടി ചെയ്യുന്ന പോലീസുകാരെ കിട്ടണമെങ്കില്‍ മഷിയിട്ടു നോക്കണം.എങ്കിലും ഒരു വിനയ മദ്യപിച്ചാല്‍ ഉടന്‍ വരും നടപടി...!
  പരാജിതന്‍ പറഞ്ഞപോലെ ദൈവങ്ങളുടെ സൈക്കിയിലുള്‍പ്പെടെയുണ്ട് ആ പന്നി...
  പിന്നെ ആ പരട്ട പിള്ളേരെ പറഞ്ഞിട്ടെന്തു കാര്യം.
  ദൈവം നന്നാവാതെ ദൈവവിശ്വാസികള്‍ നന്നാവുമോ..

  (പ്രത്യയശാസ്ത്രകല്‍ക്കരിക്കപ്പെടാത്ത നിര്‍മമലമായ വിശ്വാസവുമായി അമ്പലത്തിലും , പള്ളിയിലും, മോസ്കിലും പോയി, ലോകത്തുള്ള എല്ലാവര്‍ക്കും ഒപ്പം എനിക്കും നല്ലതുവരുത്തണേ എന്ന് പ്രാര്‍ത്ഥിക്കുന്ന ബഹുഭൂരിപക്ഷം വരുന്ന വിശ്വാസി സമൂഹം ക്ഷമിക്കുക. മേല്‍പ്പറഞ്ഞത് നിങ്ങളെക്കുറിച്ചോ, നിങ്ങളുടെ വിശ്വാസംകൊണ്ട് പാവനനായ ആ ദൈവത്തെക്കുറിച്ചോ അല്ല.)

 12. nalan::നളന്‍ said...

  ഹരിയുടെ പോസ്റ്റിലിട്ട കമന്റ് ഇവിടെ ആവര്‍ത്തിക്കുന്നു. പിന്നീടു വിശദമായി..

  http://www.hindu.com/2009/01/27/stories/2009012759421000.htm#

  ഇപ്പോള്‍ മാത്രമാണു മംഗലാപുരം സംഭവം ചില മാധ്യമങ്ങളിലെങ്കിലും വാര്‍ത്തയായത്, ഉപരിവര്‍ഗ്ഗത്തെ ബാധിച്ചപ്പോള്‍ മാത്രം !..

  താഴെയുള്ള ലിങ്കുകള്‍ നോക്കൂ - കര്‍ണ്ണാടകത്തില്‍ ഗുജറാത്ത് മോഡല്‍ പരീക്ഷണത്തിനു വേഗത കൂടിയത് ബി.ജെ.പി അധികാരത്തില്‍ വന്നതോടെയാണു.

  Women are taking the brunt of ‘activism’ Moral policing

  College bus stoned; five students and driver hurt

  Cracking down on ‘violations of moral code’ in Dakshina Kannada

  How Karnataka is becoming Gujarat of the South

  Two attacked for selling beef: vedike

  Egg on whose face?

  Ban on beef sale draws criticism

 13. nalan::നളന്‍ said...

  Who will control the vigilantes? Moral policing

  Moral police’ caution New Year eve revellers in Mysore

  Karnataka government backs moral policing

  Ban on live bands in Bangalore pubs - Moral policing to stop crimes!

  Bangalore city pub ransacked by 'moral police'

 14. പാമരന്‍ said...

  ഹൈന്ദവ താലിബാന്‍ തന്നെ. ആ പെണ്‍പിള്ളേരുടെ മേത്തു കൈ വെയ്ക്കാന്‍ കിട്ട്യ് ചാന്‍സ്‌ ഏതു വാനരന്‍ കളയും?

 15. ചാണക്യന്‍ said...

  പെണ്‍‌പിള്ളാരെ തല്ലിയെങ്കിലും രാമരാജ്യം സ്ഥാപിച്ചേ അടങ്ങൂന്നാ ശ്രീരാമസേന....

  രാജ്യമില്ലാത്തപ്പോ അതിയാന്റെ സേന ഇങ്ങനെയെങ്കില്‍ രാജ്യം സ്ഥാപിച്ചു കഴിഞ്ഞാലത്തെ അവസ്ഥ ആലോചിക്കാന്‍ കൂടി വയ്യ.....

 16. Sebin Abraham Jacob said...

  spot the difference.

 17. ജയരാജന്‍ said...

  ഇതേ ശ്രീരാമസേനയായിരുന്നു 2 വർഷം മുമ്പുണ്ടായ മാംഗ്ലൂർ കലാപത്തിന്റെ പുറകിലും. അന്നത്തെ കലാപത്തിന്റെ കാരണം എന്തായിരുന്നെന്നോ? അപകടത്തിൽപ്പെട്ട ഒരു വാഹനം നിർത്താതെ ഓടിച്ചുപോയത്രെ. ശ്രീരാമസേന, ബജ്‌രംഗ്‌ദൾ പ്രവർത്തകർ അതിനെ പിന്തുടർന്ന് ചെന്നപ്പോഴാണ് അറിയുന്നത് അത് മുസ്ലിം ഏരിയയിലേക്ക് അറവുമാടുകളെയും കൊണ്ട് പോകുകയായിരുന്നു എന്ന്. ആ നിസ്സാര സംഭവം ഒരു കലാപമായി മാറാൻഅധികം സമയമൊന്നും വേണ്ടിവന്നില്ല :(
  ഒന്നും രണ്ടും ദിവസമല്ല, ഒരാഴ്ചയാണ് അവർ ഹർത്താലും ബന്ദും നടത്തി ജനങ്ങളെ ബുദ്ധിമുട്ടിച്ചത്. അന്നും ബി.ജെ.പി ഭരണത്തിൽ പങ്കാളിയായിരുന്നു.

 18. ഗുപ്തന്‍ said...

  ബിജെപി മാത്രം ഒന്നും അല്ല കുറ്റവാളി എന്നെഴുതിയാല്‍ ഇനി എന്നെ ബിജെപി കാരനുംകൂടി ആക്കുമോ എന്ന് പേടിയില്ലാതില്ല. രാജ്യത്ത് മൊത്തമായി വളര്‍ന്നുവരുന്ന വലതുപക്ഷ പ്രവണതകളുടെ ഏറ്റവും നഗ്നമായ പ്രഖ്യാപനങ്ങള്‍ സംഘപരിവാര്‍ ആണ് നടത്തുന്നതെന്നേയുള്ളൂ.

  വിവാഹേതരബന്ധത്തില്‍ ഏര്‍പ്പെടുന്ന സ്ത്രീകളെ (സ്തീകളെ മാത്രം) ശിക്ഷിക്കാനുള്ള നിയമനിര്‍മാണം കാണ്‍ഗ്രസ് ഭരിക്കുന്ന കേന്ദ്രത്തില്‍ പുരോഗതിയിലാണെന്ന് വായിച്ചിരുന്നു. അക്കാലത്തുതന്നെയാണ് ഹോമോ സെക്ഷ്വാലിറ്റി സുഖപ്പെടുത്താവുന്ന (സുഖപ്പെടുത്തേണ്ടുന്ന എന്നുവായിക്കുക) രോഗമാണെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചത്. ആ വാദം കോടതി തള്ളിയപ്പോള്‍ ഇന്ത്യന്‍ സംസ്കാരം (അദന്നേ! ) അനുവദീക്കാത്തതുകൊണ്ട് ഹോമോസെക്ഷ്വാലിറ്റി നിയമവിരുദ്ധം ആയിരിക്കും എന്നു വാദം തുടര്‍ന്നു. അതൊക്കെ കഴിഞ്ഞിട്ടാണ് ഇന്റെര്‍നെറ്റിലെ അശ്ലീലം പ്രസിദ്ധീകരിക്കുന്നതിനുള്ള നിയമം കര്‍ക്കശമാക്കി ഏതു പറട്ടപോലീസുകാരനും വ്യക്തിയുടേ സ്വകാര്യത കയ്യേറാന്‍ അധികാരം കൊടുക്കുന്ന നിയമം ഒതുക്കത്തില്‍ പാസാക്കിയത്. (കമ്യൂണിസ്റ്റ് പാര്‍ട്ടിയും അക്കാര്യം അറിഞ്ഞഭാവമേ കാണിച്ചിട്ടില്ല).

  സ്ത്രീപുരുഷ അസമത്വം വര്‍ദ്ധിപ്പിക്കുന്ന സാമുദായികനിയമങ്ങള്‍ക്ക് ചൂട്ടുപിടിക്കാ‍ാന്‍ വോട്ടുബാങ്കിന്റെ പേരില്‍ മത്സരിക്കുന്നതില്‍ എല്ലാ പാര്‍ട്ടികളും ഉണ്ട്. കാന്തപുരത്തെക്കൊണ്ടുള്ള ഉപയോഗം കഴിഞ്ഞു എന്നുബോധ്യമാവുന്നതുവരെ കേരളത്തിനുള്ളില്‍ സിപീയെമ്മും അതേ നയം തന്നെയാണ് തുടര്‍ന്ന് പോന്നത്.

  വോട്ടിന്റേതല്ലാത്ത രാഷ്ട്രീയം അന്വേഷിക്കുന്ന -അങ്ങനെ ഒന്നിനെ അംഗീകരിക്കുന്ന- ഒരു രാഷ്ട്രീയസംവിധാനവും ഇന്ത്യയിലുണ്ടാവില്ല. ഉണ്ടാകാത്തിടത്തോളം വലതുപക്ഷം അതിന്റെ ഗൂഢമായ നീരാളിപ്പിടുത്തം വഴി പാരമ്പര്യ വോട്ടുബാങ്കുകള്‍ മുതലെടുത്തുകൊണ്ടേയിരിക്കും. ആ മുതലെടുപ്പുനടത്തുന്നവരില്‍ കാവിയും ത്രിവര്‍ണവും ചുവപ്പും എല്ലാം കാണുകയും ചെയ്യും.


  (Off. കാന്തപുരത്തെ വളര്‍ത്തിയത് ആര് എന്ന ചോദ്യം ഇതുവരെ ആരും ചോദിക്കാത്തത് വലതുപക്ഷം എന്നാല്‍ ഇടതുപക്ഷേതരം എന്ന സുന്ദരവും സുദൃഢവുമായ നിര്‍വചനം നിഘണ്ടുക്കളില്പോലും ഉള്ളതുകൊണ്ടല്ലേ ? ഈയടുത്തകാലത്ത് ഒരുസമരപ്പന്തലീലെ ചുംബനം വിവാദമാക്കി കൊണ്ടാടിയത് രാമസേനയായിരുന്നോ അതോ ബജ്‌രംഗ് ദളോ?)

 19. ഭൂമിപുത്രി said...

  എനിയ്ക്കു പറയാനുള്ളത് ഇവിടെയുണ്ട്

 20. ...പകല്‍കിനാവന്‍...daYdreamEr... said...

  ഇത്തരം തെമ്മാടിത്തരങ്ങള്‍ക്കെതിരെയുള്ള ഈ പോരാട്ടത്തിന് അഭിവാദ്യങ്ങള്‍..

 21. Rajeeve Chelanat said...

  (സമയക്കുറവു കാരണം) ഗുപ്തന്റെ കാന്തപുരത്തിനെക്കുറിച്ചുള്ള പരാമര്‍ശത്തിനു മാത്രം ഒരു മറുപടി. ഗുപ്തന്‍ സൂചിപ്പിച്ച മറ്റു ഇഷ്യൂസിന് മറുപടി എഴുതുമ്പോള്‍ അല്പം വിശദീകരിക്കേണ്ടിവരുമെന്നുള്ളതുകൊണ്ട് അത് പിന്നത്തേക്ക് നീക്കിവെക്കുന്നു.

  കാന്തപുരത്തെ വളര്‍ത്തിയത് ആര് എന്ന വലിയ ചോദ്യം ചോദിക്കുന്നതിനുപകരം, കാന്തപുരത്തെ (ഇവിടെ ചെയ്ത രീതിയില്‍) ‘പച്ച‘ക്ക് പരാമര്‍ശിക്കുന്നതല്ലേ നിലപാട് കൂടുതല്‍ വ്യക്തമാകാന്‍ സഹായിക്കുക ഗുപ്താ? പിന്നെ, ഔദ്യോഗിക മാര്‍ക്സിസ്റ്റുകാരുടെ കക്ഷി-വ്യക്തി ബന്ധങ്ങളെ എല്ലാ ഇടതുപക്ഷക്കാരും പിന്തുണക്കണമെന്നോ, പിന്തുണക്കുമെന്നോ ധരിക്കുന്നതും എത്രത്തോളം ശരിയാണ്?

 22. അങ്കിള്‍ said...

  കേരളത്തിലും മോറല്‍ പോലിസിംഗ് ചിലപ്പോഴൊക്കെ ക്ണ്ടിട്ടുണ്ട്. വീട്ടമ്മമാര്‍ കള്ളുഷോപ്പിനുമുന്നെ അതിനെ പൂട്ടിക്കാനായി സമരമിരിക്കുന്നത്. പക്ഷേ അടി പിടി കണ്ടിട്ടില്ല. ഉണ്ടാകുകയാണെങ്കില്‍ തന്നെ അത് സമരിക്കാന്‍ വന്നവര്‍ക്കായിരിക്കും കൊള്ളുക.

 23. ഭൂമിപുത്രി said...

  അത് മോറൽ പോലീസിങ്ങാണോ അങ്കിളേ?
  കുടുംബവും കുഞ്ഞുങ്ങളും നശിച്ചു പോകരുതെന്നാഗ്രഹിയ്ക്കുന്ന വീട്ടമ്മമാരുടെ പ്രതിരോധമാൺ.

 24. ശ്രീഹരി::Sreehari said...

  ലജ്ജാവഹം!

  ഇത്തരം സംഭവങ്ങളുടെ എറ്റവും റ്റ്രാജിക് ആയ വശം എന്തെന്നാല്‍, ഇതവശേഷിപ്പിക്കുന്ന മനുഷ്യമനസ്സുകളിലെ ഭയപ്പാടുകളാണ്. ഇനി ഇതിനെതിരെ എന്തൊക്കെ ചെയ്താലും വീണ്‍ടും പബിലേക്കൊക്കെ പോവാന്‍ പെണ്‍കുട്ടികള്‍ ഒന്നു മടിക്കില്ലേ? അവസാന വിജയം സത്യ(നന്മ)ത്തിന്റേതായിരിക്കും എന്ന വിശ്വാസം നഷ്ടപ്പെട്ടുതുടങ്ങിയിരിക്കുന്നു.

  സ്ത്രീയെ ആദരിക്കുന്നതാണ് ഹൈന്ദവസംസ്കാരം എന്ന് ഇപ്പോല്‍ മനസിലായി( ഇതിനുള്ള മറുപടി അറിയാം, ഈ അക്രമം നടത്തിയവര്‍ക്ക് മതമില്ല എന്നല്ലേ? അതെപ്പോഴു അങ്ങനെ ആണല്ലോ. മതത്തിന്റെ പേരും പറഞ്ഞ് ആര്‍ക്ക് എന്തു അക്രമവും കാണിക്കാം. പക്ഷേ അതും പറഞ്ഞ്‌ മതത്തെ തൊട്ടുകളിച്ചേക്കരുത്).

  ഇമ്മാതിരി മോറല്‍ പോലീസുകാരെ ഇടക്കൊന്ന് ഓടിച്ചിട്ട് തല്ലേണ്ടത് തന്നെയാണ്.

  അങ്കിള്‍, അത് വേ ഇത് റേ,

  ഒരു കാര്യം കൂടെ,
  ന്യൂനപക്ഷ-ഭൂരിപക്ഷ തീവ്രവാദം അല്ലെങ്കില്‍ വര്‍ഗീയത ഒരേ പോലെ എതിര്‍ക്കപ്പെടേണ്ടതാണ്. വോട്ട് ബാങ്ക് രാഷ്ട്രീയമാണ് രണ്ടിനെയും വളര്‍ത്തുന്നത്. ഔദ്യോഗിക മാര്‍ക്സിസ്റ്റുകാരുടെ കക്ഷി-വ്യക്തി ബന്ധങ്ങളില്ലാത്ത ഒരു രാഷ്ട്രീയ കക്ഷി വേണമെന്ന് ആഗ്രഹിച്ചു കൂടെ രാജീവ്? അതോ പാര്‍ലമെന്റ‌റി വ്യവസ്ഥയെ അംഗീകരിച്ചുകൊണ്ട് സ്ഥിതിസമത്വം നടപ്പിലാവില്ല എന്നുണ്ടോ?

 25. ഗുപ്തന്‍ said...

  രാജീവിന്റെ മറുപടിക്ക് മുന്‍പ്..

  സംഭവത്തില്‍ തന്നെ ചുരുങ്ങുമ്പോള്‍ വിമര്‍ശനവും ആരോപണങ്ങളും ബിജെപിക്കും സംഘപരിവാരത്തിനും നേരേതിരിയുന്നത് യുക്തമാണെങ്കിലും വിഷയത്തിന് കേവലം ഒരു സംഭവത്തെക്കാളും ഒരു പാര്‍ട്ടിയെക്കാളും വ്യാപ്തിയുണ്ടെന്ന് സൂചിപ്പിക്കാനാണ് ആ കമന്റിട്ടത്.

  വലതുപക്ഷവ്യവസ്ഥിതിയുടെ ആഴം എത്രത്തോളം എത്തിയിട്ടുണ്ടെന്നത് ശരിയായി വിലയിരുത്തേണ്ടത് വലതുപക്ഷാഭിമുഖ്യം അഭിമാനമായി ഉയര്‍ത്തിപ്പിടിക്കുന്ന രാഷ്ട്രീയസംവിധാനങ്ങളെ മുന്‍ നിറുത്തിമാത്രമാകരുത്. അതുകൊണ്ട് നിയമങ്ങളും അവ രൂപീകരിക്കുകയൂം വ്യാഖ്യാനിക്കുകയും ചെയ്യുന്ന ഇടങ്ങളും പുരോഗമനാഭിമുഖ്യമുള്ള ദര്‍ശനങ്ങളും അവ മുന്‍ നിറുത്തി പ്രവര്‍ത്തിക്കാനാഗ്രഹിക്കുന്ന സംഘടനകളും ഉള്‍പടെ ഒരു ആത്മപരിശോധന നടത്തേണ്ടിടത്തോളം തീവ്രമാണ് രോഗലക്ഷണങ്ങള്‍ എന്നാണ് പറയാനാഗ്രഹിച്ചത്.

  ബീജേപി ബീജേപി എന്നുമാത്രം കമന്റുകളില്‍ ആവര്‍ത്തിച്ചുവന്നതുകൊണ്ടാണ് കോണ്‍ഗ്രസിനെയും സീപീയെമ്മിനെയും ചോദ്യത്തില്‍ ഉള്‍പെടുത്തിയതും. ബ്ലോഗില്‍ ഇടതുപക്ഷാനുഭാവം കാണിക്കുന്നവരെല്ലാം പിണറായിവിജയന്റെ ശിഷ്യന്മാരാണെന്ന ധാരണയൊന്നൂം ആര്‍ക്കുമില്ല. ആ ധാരണയില്‍ നിന്നല്ല ആ ചോദ്യമുണ്ടായത്. ബിജേപി എന്നുമാത്രം (ആവശ്യത്തിലധികം) ആവര്‍ത്തിക്കുന്നതിനു പകരം എല്ലാവരെയും ഉള്‍ക്കൊള്ളൂന്ന ഒരു പരിശോധനക്ക് സമയമായില്ലേ രാജീവ്?

 26. ജിവി/JiVi said...

  രാവണനില്‍ നിന്നും സീതമാരെ രക്ഷിക്കാനുള്ള ഒരു ശ്രമമാണ് സുഹൃത്തുക്കളേ ശ്രീരാമസേന നടത്തിയത്. ഇങ്ങനെ മുഴുവന്‍ സീതമാരെയും രക്ഷപ്പെടുത്തിക്കഴിഞ്ഞാല്‍ പിന്നെ ശുദ്ധിയില്‍ സംശയിച്ച് കാട്ടിലേക്കയക്കും. രാമരാജ്യം അപ്പോഴാണ് സ്ഥാപിതമാവുക.

 27. nalan::നളന്‍ said...

  ജനാധിപത്യത്തിന്റെയും നവോത്ഥാനത്തിന്റെയും വരവാ‍ടെ പൊളിഞ്ഞുപോയത് ഫ്യൂഡല്‍ സംസ്കാരമാണു. അതിനെ തിരിച്ചുപിടിക്കാനുള്ള രാഷ്ട്രീയശ്രമമാണു സംഘപരിവാര്‍ രാഷ്ട്രീയം. അതുകൊണ്ടുതന്നെയാണു ‘മോറല്‍ പോലീസിങ്’ ന്റെ കാര്യത്തില്‍ പഴയ ഫ്യൂടല്‍ സംസ്കാരവുമായി ഒത്തുപോകുന്ന മതാതിഷ്ഠിത രാഷ്ട്രീയകക്ഷികളുടെ ഒത്താശ കൂടുതലായി കണ്ടുവരുന്നത്. മതം തന്നെ അടിസ്ഥാനപരമായി ഫ്യൂഡലാകുമ്പോള്‍ ഇതിനെ പിന്‍പറ്റുന്ന രാഷ്ട്രീയത്തിനും അങ്ങിനെയാകാതിരിക്കാന്‍ സാദ്ധ്യമല്ല. ഭരണ-നിയമ സംവിധാനങ്ങള്‍ ഇതുപോലുള്ള രാഷ്ട്രീയകക്ഷികളുടെ അധീശതയില്‍ വരുമ്പോള്‍ സ്വാഭാവികമായും സംഭവിക്കാവുന്നതേ മംഗലാപുരത്തും സംഭവിച്ചുള്ളൂ. ന്യൂനപക്ഷ മതസ്ഥാപനങ്ങള്‍ക്കുനേരെയുള്ള ആക്രമണം കര്‍ണ്ണാടകത്തിലെമ്പാടും നടന്നുവെങ്കിലും ഗുജറാത്ത് മോഡലിലുള്ള പോലൊരു ദ്രുവീകരണം ഏറ്റവും ധൃതഗതിയില്‍ നടന്നത് മംഗലാപുരത്തുതന്നെ.

  മതവര്‍ഗ്ഗീയപ്രീണനത്തിന്റെ കാര്യത്തില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടികളും വിമുക്തരല്ല. പഴയ ഫ്യൂഡല്‍ ഹാംഗോവറിന്റെ സ്വാധീനത്തില്‍ നിര്‍മ്മിക്കപ്പെട്ട ഇന്ത്യന്‍ മതപ്രീണന നിയമങ്ങള്‍ (ഹുസൈനെതിരെയും, തസ്ലിമയ്ക്കെതിരെയും, ഇങ്ങ് മംഗലാപുരത്ത് സീതാരാമിനെതിരെയും) ജനാധിപത്യവിരുദ്ധമാനെന്നിരിക്കെ ഇവയ്ക്കെതിരെ ഒരു തരത്തിലുള്ള ബോധവല്‍ക്കരണത്തിനോ മാറ്റത്തിനോ വേണ്ടിയുള്ള ശ്രമങ്ങള്‍ കമ്യൂണിസ്റ്റ് പാര്‍ട്ടികളില്‍ നിന്നും വന്നു കണ്ടിട്ടില്ല.

  ഇന്ന് നിലവിലുള്ള ഏറ്റവും വലിയ തീവൃവാദികള്‍ മതവികാരം വൃണപ്പെട്ടവരാണെന്ന യാഥാര്‍ത്ഥ്യത്തിലേക്കാണു മംഗലാപുരത്തെ വിവിധ സംഭവങ്ങള്‍ ചൂണ്ടുന്നത്. അങ്ങിനെ വരുമ്പോള്‍ തീവൃവാദം പ്രോത്സാഹിപ്പിക്കുന്ന നിയമങ്ങളാണു നമ്മുടെ ഭരണഘടനയില്‍ തന്നെ എഴുതിപ്പിടിപ്പിച്ചിരിക്കുന്നതെന്നു വരുന്നു. എന്നിട്ടും കമ്യൂണിസ്റ്റ് പാര്‍ട്ടികളില്‍നിന്നും ഈ വക നിയമങ്ങള്‍ക്കെതിരേ ഒരു പരാമര്‍ശം പോലും വന്നുകണ്ടില്ല. എന്തു ചെയ്തുവെന്നതുപോലെ എന്തു ചെയ്തില്ല എന്നതും പ്രധാനമാണല്ലോ!

 28. അയല്‍ക്കാരന്‍ said...

  “വീരഹിന്ദു”
  ഔദ്യോഗിക മാര്‍ക്സിസ്റ്റും ഇടതുപക്ഷവും രണ്ടാണ് എന്ന് പറയുന്നവര്‍ ഔദ്യോഗികസംഘ് പരിവാറുകാരനും ഹിന്ദുവും എന്നു വരുമ്പോള്‍ അദ്വൈതികളാവുന്നു. ശ്രീരാമസേന മാ‍യ്ക്കാനാവാത്ത കറയാണുണ്ടാക്കുന്നത് എന്നു തിരിച്ചറിയുന്നവരില്‍ ഹിന്ദുക്കളുമുണ്ട്.

 29. MURALI said...

  Media and self styled activists are waiting to pounce upon Hindu organisations if any negative report came up against them.

  Yes once again Media published partial truth in Mangalore incident, in which Hindu activists under Sri Ram Sena gave a stern warning to Jihadi Romeos in Mangalore.

  Few days back, HK had reported about Mangalore turning as the hot bed of Jihadi Romeos who target Girls of other faith. A Hindu girl is still missing from her home and reportedly hided in one of the Jihadi strong hold in Mangalore.

  The outburst of Hindu activists which were widely published in National Media as ‘Talibanisation of Bharath’ and ‘Attack against Women’ (NDTV went to the extend that women were molested!) should be viewed in the backdrop of following report

  http://haindavakeralam.com/HKPage.aspx?PageID=8044&SKIN=C


  Those who were targeted were girls who ignored the warning about the Jihadi Romoeos they were roaming with. The girls mostly from other states who come to Mangalore for study are easy prey for these Jihadi’s.

  Nation wide awareness campaigns against these Jihadi Romeo’s and alerting the parents of those who fell into the Jihadi trap in the starting is the need of the hour.

 30. MURALI said...

  Girl's 'disappearance' from Mangalore raises terror fears
  27/01/2009 11:19:24 http://timesofindia.indiatimes.com/articleshow/msid-4003319,prtpage-1.cms
  THIRUVANANTHAPURAM: Intelligence agencies have begun a probe into the mysterious disappearance of a student of a Mangalore nursing college and her arrival at an Islamic seminary in Kerala's Kozhikode.
  The incident assumes significance following reports that Pakistan's ISI has been giving training to women for jihad. Intelligence sleuths say four people, including two from Kerala, have been involved in the recruitment of women cadre for jihad, especially after 26/11.

  With Mangalore's links with terror modules coming out in the open, intelligence agencies suspect there may be a racket operating in the region to woo women. SIMI is believed to have established a women's wing in Kerala.

  The nursing student, in her early 20s, went missing from the college about 45 days ago. Later, she informed her parents in Kerala she was going to study Islam in a Kozhikode seminary, family sources said. The parents, with the help of police, contacted the seminary in Kozhikode. They met their daughter in the seminary and asked her to return home, but she said she would come home on January 14 after finishing studies. But when the parents again went there on January 12 to bring her back, they were told that she had left the place about a week back.

  The same seminary was in the news as it was here that Varghese Joseph alias Mohd Yasin one of the four terrorists from Kerala killed in an encounter with security forces in Jammu and Kashmir in October 2008 was converted from Christianity into Islam. At least 40 people 32 Hindus and eight Christians were converted here in December 2008 alone, intelligence sources said.

  Family sources said the student contacted her mother over the phone on Sunday, but there was no information about her whereabouts. Police, however, said the student was in love with a Muslim man and wanted to marry him.

 31. MURALI said...

  First of all i dont agree with the attack against girls in Manglore. it is not justifiable.

  the most interesting fact in the above comments are with this incident all are very eger to blame all hindu organisation.

  when ever there is a terorist attak and islamic organisations identified behind that this same group come out and say it is not correct to blame whole islam and islamic organisaiton for this acts. this is only few terorists and that too they are done because of Narendra modi and other matters etc etc.........

  there was lot of blogs by the same group about riots in orisa and manglore but no body pointed out the reason for that was the publishing of a magazine which insult hindu Gods.

  people like this are threat to the nation and its integrity. they are dividing people based on their caste and relegion.

  Sree Rama sena must have done an awareness compaign of using Liquor and tobaco instead of doing a attack on these girls.

  there are more supporters to sangaparivar becasue people like you proves that you are always against hindus and hinduisam and you say no to relegion in workds and in reality you support all elemnets that is against hinduisam

 32. ഗുപ്തന്‍ said...

  മുരളി
  താങ്കള്‍ന്യൂസും ‘വ്യൂസും’ സെലക്റ്റ് ചെയ്യുന്നതിന്റെ ചേല് കണ്ടിട്ട് താങ്കള്‍ക്ക് മറുപടി ഇടുന്നത് സമയം പാഴാക്കാനുള്ള ഏറ്റവും വിലകുറഞ്ഞവഴി ആണെന്ന് തോന്നായ്കയില്ല.


  ജിഹാദികളെ ചെറുക്കുന്നതും പബില്‍ കയറി പെണ്‍കുട്ടികളെ ഉപദ്രവച്ചിതും തമ്മില്‍ എന്തുബന്ധമുണ്ടെന്നാണ് പറഞ്ഞുവയ്ക്കുന്നത്? ജിഹാദികള്‍ അടുത്തകാലത്തായിട്ട് പബിലാണ് സ്ഥിരതാമസം അല്ല്യോ..


  പിന്നെ ജിഹാദി ആണെന്ന് ഏതെങ്കിലും കാക്കീനിക്കര്‍ പരിവാരക്കാരനു തോന്നുന്നവരെ ഒക്കെ കയറിഅങ്ങു നന്നാക്കാന്‍ ലവന്മാര്‍ ആര് ? ഭാരതത്തിന്റെ ആ‍ഭ്യന്തരവകുപ്പ് നാഗ്പൂ‍രിലേക്ക് മാറ്റി നട്ടോ?

  പ്രായപൂര്‍ത്തിയായ ഏത് പൌരനും ചെയ്യാവുന്ന എന്തും ചെയ്യാന്‍ പെണ്‍കുട്ടികള്‍ക്കും അവകാശമുണ്ട്. പെണ്‍പിള്ളേരെ മുണ്ടുടുപ്പിക്കൂന്നതും മുള്ളാനിരുത്തുന്നതും അല്ല ഇന്ത്യയെ രക്ഷിക്കാന്‍ പരിവാരം ചെയ്യേണ്ടത്. ജനസംഘ്യയില്‍ നല്ല ഒരു പങ്ക് തലമുറകളായി അനുഭവിക്കുന്ന സാമ്പത്തികവും സാമൂഹ്യവുമായ പിന്നോക്കാവസ്ഥക്ക് പരിഹാരം കാണാന്‍ അവരോടൊപ്പം ഉണ്ടും ഉറങ്ങിയും അധ്വാനിക്കുകയും സമരം ചെയ്യുകയൂം അറിവ് പങ്കുവയ്ക്കുകയും വേണം. കാരണം അറിവിനും ആത്മശക്തിക്കും കുറവുള്ളിടത്താണ് ഏത് ബിന്‍‌ലാദനും തൊഗാ‍ാഡിയായ്ക്കും കയറിയിരൂന്നു നിരങ്ങാന്‍ പാകപ്പെട്ട മനസ്സുകള്‍ ഉണ്ടാകുന്നത്.

 33. MURALI said...

  Mr. Guptan
  Frist of all dont expect every body will follow the same news chanels what you follow. every body have their own rights and views.even me too feel that it is waste to write to people who one side support dividing people based on their caste and relegion and other side pretend that they are against that

  regarding the manglore incident hope you are aware about the maglore girl missing and finaly where they traced and all newses. it was there in desabimani and people tv also.

  Sangha parivar dont have the duty to fight against jhadis but people like you all given them a responsibility to protect hindus in india.

  i do agree with you that sangaparivar has to do better things like fighting against the minority appeasement policies of central and state governments , remove the cast system in hinduisam, provide educational assistance to poor hindus etc etc.

  one side you support a system which measure poverty based on caste and relegion and other side you pretend you are against caste and relegion.

  for any thing every thing blame sangaparivar and keep going..... and you know only hindus and hindus you dare to blame like this.

 34. MURALI said...

  ഇന്ത്യയെ രക്ഷിക്കാന്‍ പരിവാരം ചെയ്യേണ്ടത്. ജനസംഘ്യയില്‍ നല്ല ഒരു പങ്ക് തലമുറകളായി അനുഭവിക്കുന്ന സാമ്പത്തികവും സാമൂഹ്യവുമായ പിന്നോക്കാവസ്ഥക്ക് പരിഹാരം കാണാന്‍ അവരോടൊപ്പം ഉണ്ടും ഉറങ്ങിയും അധ്വാനിക്കുകയും സമരം ചെയ്യുകയൂം അറിവ് പങ്കുവയ്ക്കുകയും വേണം. കാരണം അറിവിനും ആത്മശക്തിക്കും കുറവുള്ളിടത്താണ് ഏത് ബിന്‍‌ലാദനും തൊഗാ‍ാഡിയായ്ക്കും കയറിയിരൂന്നു നിരങ്ങാന്‍ പാകപ്പെട്ട മനസ്സുകള്‍ ഉണ്ടാകുന്നത്.
  -----------------
  yes Mr. Guptan you are correct. i agree with you 100%. but the knowledge you share , the work you do and share all should have a truth. truth of humanity.it should not be to treat people based on caste and relegion, it should not be abuse and blame any relegion or caste. first of all you leanr to see all as one and if possible try to support those who need support irrespective of caste and relegion.

  if you dont have the guts to do that at least please stop abusing sangaparivar for each and every thing.....

 35. ഭൂമിപുത്രി said...

  മുരളീ,തീവ്രഹിന്ദുത്വവാദികളെ ഡിസോൺ ചെയ്യാൻ സംഘപരിവാർ എത്രതന്നെ ശ്രമിച്ചാലും,
  അവർ വളവുംവെള്ളവും വലിച്ചെടുത്ത് ഇത്രയും വളർന്നത്,അധികാരക്കസേരയ്ക്ക് വേണ്ടി വർഗ്ഗീയത തുറുപ്പ്ചീട്ടാക്കിയ സംഘപരിവാർ രാഷ്ട്രീയത്തിൽ നിന്നാണെന്നത് നിഷേധിയ്ക്കാനാകുമോ?
  കളി കൈവിട്ടുപോയി എന്നതല്ലേ സത്യം?

  Frankenstein നെ അറിയില്ലെങ്കിൽ വേണ്ട,
  തൊടുന്നതെന്തും ഭസ്മമാക്കാൻ വരം കിട്ടിയ
  ഭസ്മാസുരൻ ഒടുവിൽ വരദാതാവിനെത്തന്നെയിട്ടോടിച്ച കഥ ‘ഹിന്ദുത്വ’ക്കാർ വായിച്ച പുസ്തകങ്ങളിലൊന്നുമില്ലായിരുന്നൊ ആവൊ!

 36. ഗുപ്തന്‍ said...

  I have no intention to help you to thwart a serious discussion that was going in the right direction untill you posted your saffronized vision of things here: meand, I am not going to answer you.

  But a clarification on my earlier comment is due: by 'sharing of knowledge' I didnt mean in any sense the sharing of the Sangh-brand history, culture and dscipline. So you can disagree 100% with me on that point too. If there is anything I fear and loath, it is finding myself in agreement with a propagandist. :)

 37. MURALI said...

  Mr. Guptan
  yes it is better to avoid answering to me saying some excuses.
  i know by sharing you mean injecting fundamentalisam to make sure that they keep fighting and brain wash poor people and ensure that they keep listen to you and follow you and you can enjoy the power in their name. sorry i was not knowing that right direction of the discussion means keep blaming sangaparivar and hinduisam.

 38. MURALI said...

  മുരളീ,തീവ്രഹിന്ദുത്വവാദികളെ ഡിസോൺ ചെയ്യാൻ സംഘപരിവാർ എത്രതന്നെ ശ്രമിച്ചാലും,
  അവർ വളവുംവെള്ളവും വലിച്ചെടുത്ത് ഇത്രയും വളർന്നത്,അധികാരക്കസേരയ്ക്ക് വേണ്ടി വർഗ്ഗീയത തുറുപ്പ്ചീട്ടാക്കിയ സംഘപരിവാർ രാഷ്ട്രീയത്തിൽ നിന്നാണെന്നത് നിഷേധിയ്ക്കാനാകുമോ?
  --------------------------------
  by dividing people based on caste and relegion and treating them differently based on their caste and religion all parties are doing the same isnt it?. the only MISTAKE sganghparivar done is they stand for hindus as a whole and others stand for muslims / chrisitians or divided hindus in the name of caste

  Frankenstein നെ അറിയില്ലെങ്കിൽ വേണ്ട,
  തൊടുന്നതെന്തും ഭസ്മമാക്കാൻ വരം കിട്ടിയ
  ഭസ്മാസുരൻ ഒടുവിൽ വരദാതാവിനെത്തന്നെയിട്ടോടിച്ച കഥ ‘ഹിന്ദുത്വ’ക്കാർ വായിച്ച പുസ്തകങ്ങളിലൊന്നുമില്ലായിരുന്നൊ ആവൊ!

  ---------------------

  better u teach this truth to CPM and Congress who played and supported islamist fundamentalists in kerala and where we are now

 39. വിശാഖ്ശങ്കര്‍ said...

  ജിഹാദി റോമിയോ പോലും!ഒരു പെണ്ണിനും താന്‍ ആരോട് സംസാരിക്കണം, ആരുമായി ഇടപഴകണം എന്നു തീരുമാനിക്കുവാനുള്ള മാനസിക വളര്‍ച്ചയില്ല, അതുകൊണ്ട് അവര്‍ സദാചാര പോലീസിന്റെ നിതാന്ത ജാഗ്രതാവലയത്തിനുള്ളിലായിരിക്കും!ഉപദേശിച്ചു നോക്കും.നന്നായില്ലെങ്കില്‍ നല്ല ചുട്ട പെടവച്ചു കൊടുക്കും!എത്ര സുതാര്യമാണീ ഷോവനിസ്റ്റ് മനസ്സെന്നു നോക്കുക...

  ജിഹാദികളുടെ ഇരയായി ‘അപ്രത്യക്ഷ’യായ പെണ്‍കുട്ടിയുടെ കഥ വായിച്ചു.20 വയസു കഴിഞ്ഞ ഒരു പെണ്‍കുട്ടി ഇസ്ലാമിനെക്കുറിച്ച് പഠിക്കാന്‍ തീരുമാനിക്കുന്നു.അതിനു പ്രചോദനമായത് അവളുടെഒരു മുസ്ലീം(ജിഹാദി?)സുഹൃത്തായിരിക്കാം. അതില്‍ നിയമവിരുദ്ധമായൈന്താണുള്ളത്?ഒരു ഇന്ത്യന്‍ പൌരന് ഏതു മതത്തെക്കുറിച്ചും പഠിക്കാനും നല്ലതെന്ന് അവനൊ അവള്‍ക്കോ തോന്നുന്നതിലേയ്ക്ക് മാറുന്നതിനുമുള്ള അവകാശമുണ്ട്.എല്ലാ മതങ്ങള്‍ക്കും പ്രചരണം നടത്തുവാനുള്ള അവസരം ഭരണ ഘടന നല്‍കുന്നുണ്ട്. ഹിന്ദുവിനും മുസ്ലീമിനും അതാവാം.ഇതില്‍ ഒരു വലിയ വിപത്ത് ഒളിഞ്ഞിരിപ്പുണ്ട് എന്ന വാദത്തില്‍ ഒരു കഴമ്പുമില്ല.ജിഹാദികള്‍ ഒരു വംശീയമായ ഒരു തുടച്ചുമാറ്റല്‍ ലക്ഷ്യം വച്ചുകൊണ്ട് രോമിയോ വേഷം കെട്ടിവന്ന് ഹിന്ദു പെണ്‍കുട്ടികളെ കുരുക്കാന്‍ നടക്കുകയാണ്. അവരെരക്ഷിക്കണം എന്നൊക്കെയുള്ള വാദം ഹിന്ദു പെണ്‍കുട്ടികളെ (പെണ്‍ ജിഹാദികള്‍ക്ക് കാമുകീവേഷം കെട്ടി ഹിന്ദു ചെറുപ്പക്കാരെ പ്രണയത്തില്‍ കുടുക്കിക്കളയാനൊന്നും പറ്റില്ല.കാരണം അവനു നല്ലതും ചീത്തയും തിരിച്ചറിയാം..!)എന്തായാണ് ചിത്രീകരിക്കുന്നതെന്ന് അവരെങ്കിലും മനസിലാക്കുന്നത് നന്നായിരിക്കും.സംസ്കൃത വ്യാകരണത്തിന്റെ തലനാരിഴ കീറി ന സ്ത്രീ സ്വാതന്ത്ര്യമര്‍ഹതേ എന്നാല്‍ സ്ത്രീയ്ക്കല്ലാതെ മറ്റാര്‍ക്കാണ് സ്വാതന്ത്ര്യത്തിന് ഇത്രയും അര്‍ഹത എന്ന ലൈനിലൊക്കെ വ്യാഖ്യാനിക്കുമ്പോള്‍ ഇത്തരം അപകടങ്ങളുടെ പരോക്ഷ സാന്നിധ്യം കൂടി തിരിച്ചറിയണം.

  i do agree with you that sangaparivar has to do better things like fighting against the minority appeasement policies of central and state governments , remove the cast system in hinduisam, provide educational assistance to poor hindus etc etc.

  ജാതിവ്യവസ്ഥയിലൂന്നി നിലനിന്നിരുന്ന അയിത്തം ഉള്‍പ്പെടെയുള്ള അനാചാരങ്ങളോട്,അറിവും അവകാസങ്ങളുമൊക്കെ സവര്‍ണ്‍നനുമാത്രം ഉള്ളതാണെന്ന കാഴ്ചപ്പാടുകളോട് സംഘപരിവാറിന്റെ സ്ഥാപകനേതാക്കളും, താത്വികാചാര്യന്മാരുമായിരുന്ന സവര്‍ക്കര്‍, ഗോള്‍വര്‍ക്കര്‍ തുടങ്ങിയവരുടെ നിലപാടുകള്‍ എന്തായിരുന്നുവെന്നത് എല്ലാവര്‍ക്കും അറിവുള്ള കാര്യമാണ്‌.ഇതിനോടകം ബൂലോകത്ത് നടന്നു കഴിഞ്ഞ പല ചര്‍ച്ചകളിലായി അവരുടെ പുസ്തകങ്ങളില്‍നിന്നുള്ള ഉദ്ധരണികള്‍ ധാരാളം ലഭ്യവുമാണ്.

 40. Cheruman said...

  എടാ മുരളീ (ബ്ളോഗിലെ എല്ലാ പ്രാന്തന്മാര്‍ക്കും ഒരേ പേരാണോ?)

  നിന്റെയൊരു സനാതനസംഘപരിവാര്‍! ത്ഫൂ!
  ഉള്ളത് പറയാമല്ലോ, പണ്ട് ഇത്തിരെ ആദരവും , ങാ ഇതും വേണ്ടാതാണെന്നും മനസ്സില്‍ തോന്നിയിരുന്നു. പക്ഷേ ഇപ്പോള്‍ ഹിന്ദു എന്ന ലേബലും പറഞ്ഞു നിന്റെ സംഘപരിവാറിന്റെ താലിബാനെ തോല്പ്പിക്കുന്ന രാജ്യസ്നേഹവും പൊഉരസ്നേഹവും കാണ്ടാല്‍....സത്യം പറയട്ടെ, ചെരുപ്പിനെറിയാന്‍ തോന്നുന്നു.
  താലിബാനെന്ന തീവ്രവാദ നരാധമ സാഡിസ്റ്റിക് സംഘടനയുണ്ടല്ലോ-ചില മനോരോഗികളുടെ? അതിനെ വെല്ലും നിന്റെ രാമസേനയും മറ്റ് സംഘ് പോഷക സേനകളും.ഇതാ തെളിയിച്ചു കൊണ്ടിരിക്കുന്നു.
  നിന്നെയൊക്കെ ഞങ്ങളുടെ സദാചാരം നോല്‍‌ക്കാനേല്പ്പിക്കാന്‍ അഫ്ഗാനിസ്ഥാനിലേം പാക്കിസ്ഥാനിലേം പാവങ്ങളെപോലെ നട്ടെല്ലില്ലാത്തവരല്ല ഇന്ത്യക്കാര്‍...നീയൊക്കെ ഭരിക്കുന്നത് ഒന്ന് കാണണം!

  വനവാസത്തിനു പോകാന്‍ പ്രായമായ പല്ലില്ലാത്ത കുറേ അപ്പൂപ്പന്മാര്‍ പറേന്നതും നിയമമെഴുതി വയ്കുന്നതും കേട്ട് ഓശ്ചാനിച്ച് നടക്കുന്ന ലോകത്തിലെ ഏറ്റവും കൂടുതല്‍ യുവ‌ജനസ്ംഘ്യയുള്ള രാജ്യം!

 41. Sebin Abraham Jacob said...

  An Open Letter to the State Government from the Women of Karnataka

 42. സൂരജന്‍ | Soorajan said...

  ഹ ഹ ഹ... സംഘപരിവാറിനെ കുറ്റം പറയാന്‍ കിട്ടിയ ഒരവസരം പാഴക്കരുത്...(ശ്രീരാമ സേനയും കോണ്‍ഗ്രസ്സും തമ്മിലുള്ള ബന്ധത്തെക്കുറിച്ചു വന്ന വാര്‍ത്ത്കളൊക്കെ നമുക്കു കണ്ടില്ലെന്നു നടിക്കാം).

  കേരളത്തില്‍ കുറെ പബ്ബുകള്‍ തുടങ്ങിയാലോ എന്നൊരാലോചന. ഇവിടുത്തെ അനുകൂലക്കരെല്ലാം അവരുടെ അമ്മമാരേയും പെങ്ങന്മാരേയും പബ്ബുകളില്‍ എത്തിച്ച് അതെരു വന്‍ വിജയമാക്കിത്തരുമല്ലോ..

 43. Sebin Abraham Jacob said...

  കേരളത്തില്‍ സ്ത്രീപുരുഷന്മാര്‍ക്കു് ഒരുമിച്ചിരുന്നു് മദ്യപിക്കാന്‍ പറ്റിയ ഇടങ്ങള്‍ കുറവാണു്. തിരുവനന്തപുരത്തു് മുമ്പു് ഓര്‍ബിറ്റ് എന്ന ബാര്‍ ഉണ്ടായിരുന്നു. ഇന്നതു് പ്രവര്‍ത്തിക്കുന്നില്ല എന്നാണു് തോന്നുന്നതു്. കോട്ടയത്തു് ഫാരന്‍ഹീറ്റ് എന്ന അടിപൊളി ബാറുണ്ടു്. പക്ഷെ കീശയില്‍ പത്തുപുത്തനുണ്ടെങ്കിലേ ഇവിടെ കയറാനൊക്കൂ. എന്നാല്‍ കോട്ടയം, എറണാകുളം ജില്ലകളില്‍ കുടുംബങ്ങള്‍ക്കു് കയറാന്‍ കൊള്ളാവുന്ന കുറേ കള്ളുഷാപ്പുകളുണ്ടു്. അത്രയും നല്ലതു്. ഇവിടെയൊക്കെ സ്ത്രീപുരുഷന്മാര്‍ ഒരുമിച്ചിരുന്നു് ഭക്ഷണം കഴിക്കുകയും വര്‍ത്തമാനം പറയുകയും മദ്യപിക്കുകയും ചെയ്യുന്നുണ്ടു്. സൂരജന്‍ ഇതൊന്നും അറിഞ്ഞില്ലെന്നുണ്ടോ?

 44. സൂരജന്‍ | Soorajan said...

  Blogger Sebin Abraham Jacob said...

  കേരളത്തില്‍ സ്ത്രീപുരുഷന്മാര്‍ക്കു് ഒരുമിച്ചിരുന്നു് മദ്യപിക്കാന്‍ പറ്റിയ ഇടങ്ങള്‍ കുറവാണു്. തിരുവനന്തപുരത്തു് മുമ്പു് ഓര്‍ബിറ്റ് എന്ന ബാര്‍ ഉണ്ടായിരുന്നു. ഇന്നതു് പ്രവര്‍ത്തിക്കുന്നില്ല എന്നാണു് തോന്നുന്നതു്. കോട്ടയത്തു് ഫാരന്‍ഹീറ്റ് എന്ന അടിപൊളി ബാറുണ്ടു്. പക്ഷെ കീശയില്‍ പത്തുപുത്തനുണ്ടെങ്കിലേ ഇവിടെ കയറാനൊക്കൂ. എന്നാല്‍ കോട്ടയം, എറണാകുളം ജില്ലകളില്‍ കുടുംബങ്ങള്‍ക്കു് കയറാന്‍ കൊള്ളാവുന്ന കുറേ കള്ളുഷാപ്പുകളുണ്ടു്. അത്രയും നല്ലതു്. ഇവിടെയൊക്കെ സ്ത്രീപുരുഷന്മാര്‍ ഒരുമിച്ചിരുന്നു് ഭക്ഷണം കഴിക്കുകയും വര്‍ത്തമാനം പറയുകയും മദ്യപിക്കുകയും ചെയ്യുന്നുണ്ടു്. സൂരജന്‍ ഇതൊന്നും അറിഞ്ഞില്ലെന്നുണ്ടോ?
  ---------------------

  ഇല്ലല്ലോ സര്‍,
  ഞാന്‍ ഒരു പാവം കോട്ടയംകാരന്‍ അണേ...

  താങ്കള്‍ കുടുംബസമേതം മദ്യപിച്ച ആ ഷാപ്പിന്റെയും ബാറിന്റെയും ഒക്കെ അഡ്രസ്സ് ഒന്നു കിട്ടിയാല്‍ ഇടയ്ക്ക് ‘കുടുംബ സമേതം‘ ഒന്നു പോയി മദ്യപിക്കാമായിരുന്നു. 18 വയസ്സില്‍ കുറഞ്ഞ കുടുംബാഗങ്ങള്‍ക്കും ഇവിടെ മദ്യപിക്കാമായിരിക്കുമല്ലോ?

  പിന്നെ ഈ കുടുംബം എന്നൊക്കെ പറയുന്നത് ഒരു പുരോഗമന വിരുദ്ധ ആശയം ആണോ സെബിനണ്ണാ...

 45. സൂരജന്‍ | Soorajan said...

  ഓ.ടി. സെബിന്‍ സാറിന്,
  ഈ ഫാരന്‍ഹീറ്റ് എന്ന അടിപൊളി ബാറിന്റെ വിലാസം തീര്‍ച്ചയായും തരണേ, ഒരു റിവ്യൂ എഴുതാനാ..

 46. പരാജിതന്‍ said...

  സൂരജന്‍ എന്ന പേരില്‍ കമന്റിട്ട ബ്ലോഗറോട്.

  ബ്ലോഗില്‍ വളരെ ആക്ടീവായ, നിരവധി പേര്‍ താല്പര്യത്തോടെ വായിക്കുന്ന ഒരു ബ്ലോഗറിന്റെ ഐഡി അനുകരിച്ചുതന്നെ കമന്റണമെന്നു നിര്‍‌ബന്ധമാണോ? സ്വന്തം അഭിപ്രാ‍യം പറയാന്‍ അനോനിമിറ്റിയുടെ സഹായം തേടുന്നതില്‍ തെറ്റില്ല. പക്ഷേ ഇമ്മാതിരി കൂതറപ്പണി കാണിക്കരുത് കേട്ടോ.

  ഇനി താങ്കള്‍ പറഞ്ഞ കാര്യത്തെപ്പറ്റി പറയാം. പെണ്ണുങ്ങള്‍ പബ്ബില്‍ പോയി കുടിക്കുന്നതു തെറ്റാണെന്നാണോ താങ്കളുടെ അഭിപ്രായം? അതോ പബ്ബുകള്‍ തന്നെ തെറ്റാണെന്നോ? അങ്ങനാണെങ്കില്‍ സ്ത്രീകള്‍ മദ്യപിക്കാന്‍ പാടില്ലെന്നാണ് താങ്കളുടെ വ്യക്തിപരമായ അഭിപ്രായം എന്നു പറഞ്ഞാല്‍ പോരേ? ഇനി മദ്യം തന്നെ പാടില്ലാന്നാണെന്നുണ്ടെങ്കില്‍ അതും പറയാം. അല്ലാതെ അമ്മ-പെങ്ങന്മാരെയൊക്കെ പിടിച്ച് ഡയലോഗ് കാച്ചാതെ. സ്വന്തം അമ്മ-പെങ്ങന്മാരുടെ കാര്യം നോക്കിയാല്‍ മതി. അതും അവര്‍‌ക്കു സമ്മതമാണെങ്കില്‍ മാത്രം. മറ്റുള്ളവരും അവരുടെ അമ്മ-പെങ്ങന്മാരുമൊക്കെ എന്തു ചെയ്യണമെന്നു തീരുമാനിക്കാനുള്ള അധികാരം അവരവര്‍ ഉപയോഗിച്ചട്ടേന്ന്.

 47. ശ്രീഹരി::Sreehari said...

  ശരി തന്നെ ഇങ്ങനെയൊക്കെ വേണം.

  നമുക്ക് ഹൈന്ദവസംസ്കാരം തിരിച്ചുകൊണ്ടുവരണം.
  മുസ്ലീങ്ങളെയെല്ലാം പാകിസ്ഥാനിലോട്ട് ഓടിക്കാം.
  ജൂതന്മാരെ ഇസ്രായിലേക്കോടിക്കാം
  ക്രിസ്ത്യാനികള്‍ എങ്ങോട്ട് വേണമെങ്കിലും പൊയ്ക്കൊട്ടെ.

  എന്നിട്ട് ബാക്കി വരുന്ന ഹിന്ദുക്കളില്‍ കാക്കത്തൊള്ളായിരം ജാതി ആരോപിച്ച് തൊട്ടുകൂടായമയും തീണ്ടിക്കൂടായ്മയും തിരിച്ചു കൊണ്ടുവരാം, സ്ത്രീകള്‍ മറക്കുടയ്ക്കുള്ളില്‍ നിന്നും പുറത്തിറങ്ങിയാല്‍ തെരുവിലിട്ട് തല്ലി പതം വരുത്താം. അടിയാത്തികളുടെ മാനത്തിന് മാത്രം വില പറയാം.

  പക്ഷേ അതു ശരിയാവില്ലല്ലോ. എല്ലാ ന്യൂനപക്ഷക്കാരേയും ഓടിച്ചാല്‍ അടുത്ത ഇലക്ഷന് മുന്‍പ് കുറേ പേരെ വെട്ടിക്കൊന്ന് വോട്ടു കൂടുതല്‍ വാങ്ങാന്‍ കഴിയില്ലല്ലോ.

  ഓടോ: -
  ഇനി മുതല്‍ ആരെങ്കിലും സ്ത്രീകളെ ഉപ്ദ്രവിക്കാന്‍ വരികയാണെങ്കില്‍ സമ്മതിക്കരുത്. നമ്മള്‍ തന്നെ സ്ത്രീകളെ വഴിയിലിട്ട് തല്ലിക്കോണം. ഹല്ല പിന്നെ!

 48. പരാജിതന്‍ said...

  മുരളി,
  സകലമാനഹിന്ദുക്കളുടെയും സംരക്ഷകരും പ്രതിനിധികളുമാവാനുള്ള അവകാശം സംഘ്‌പരിവാറിനു തീറെഴുതിക്കൊടുത്തതാരാണാവോ? എന്തു നല്ല പൂതി! അപ്പോ സംഘ് ടീമിന്റെ മേല്‍‌നോട്ടവും പ്രാതിനിധ്യവും വകവയ്ക്കാന്‍ മനസ്സില്ലാത്ത കോടിക്കണക്കിനു ഹിന്ദുക്കള്‍ എങ്ങോട്ടുള്ള വണ്ടിയാണു പിടിക്കേണ്ടതെന്നു തീര്‍‌പ്പും കാണും, അല്ലേ?

 49. nalan::നളന്‍ said...

  There is no move to ban Sri Rama Sene: Acharya
  “There is no connection between the BJP and the Sri Rama Sene,” he(Acharya) said....

  College students lock classrooms in protest against teacher’s remark
  The protesters, owing allegiance to the Akhil Bharatiya Vidyarthi Parishad, staged a demonstration against Pattabhirama Somayaji, professor of English, for describing the Sri Rama Sene, which claimed responsibility for the attack, as “Ravana Sene” in his reaction on a TV news channel to the hooliganism. They raised slogans such as “Sri Rama Sene ki jai” and “Pattabhi down down”.

  President of the college students’ association and ABVP leader Shailesh Shetty told The Hindu that the professor had “hurt the sentiments of the Hindu community”.


  Students boycott classes, join rally against pub attack

  A large number of students turned up for the rally despite alleged threats from Hindutva groups and the Bharatiya Janata Party affiliated Akhil Bharatiya Vidyarthi Parishat.
  ...
  Tension prevailed at the SDM Law College on M.G. Road after a group of ABVP activists tried to block the students of the college from joining the protest. Timely intervention of the college authorities prevented any further escalation of tension. The students of 13 city colleges boycotted classes. The district president of NSUI Tejaswi Raj said, “Anti-social elements affiliated to the Sangh Parivar and the ABVP have been trying to threaten and prevent us from protesting. We want to tell them that we are not afraid.” Lashing out at the ABVP for preventing students, he said that their recent threats indicated that they “tacitly support the attacks on helpless women”.


  Looks like ABVP is saying they have everything to do with Sri Ram Sena while BJP is saying they have nothing to do with Sri Ram Sena.

 50. ഗുപ്തന്‍ said...

  ദാ കേന്ദ്ര സദാചാരവകുപ്പ് മന്ത്രീടെ അഭിപ്രായം :

  http://timesofindia.indiatimes.com/Pub_culture_against_Indian_ethos_must_stop_Ramadoss/articleshow/4054517.cms

 51. സൂരജന്‍ | Soorajan said...

  പരാജിതന്‍ എന്ന പേരില്‍ കമന്റിടുന്ന ബ്ലോഗ്ഗറൊട്,

  പരാജിതന്‍ ചേട്ടന്‍ പറഞ്ഞ ന്യായം വച്ചു അണ്ണന്‍ അണ്ണന്റെ കാര്യം നോക്കിയാല്‍ പോരെ, എന്റെ ബ്ലോഗ്ഗിന്റെ കാര്യം ഞാന്‍ നോക്കിക്കൊള്ളാം...

  പിന്നെ താങ്കള്‍ പറഞ്ഞതിന് മറുപടി, താങ്കള്‍ക്കു മനസ്സിലാകുന്ന അല്ലെങ്കില്‍ താങ്കള്‍ പറയുന്ന രീതിയില്‍ രീതിയില്‍ മാത്രം ഞാന്‍ എഴുതണം എന്നു പറഞ്ഞാല്‍ പറ്റില്ല അണ്ണാ.

  ‘ആരാന്റമ്മക്ക് ഭ്രാന്തുപിടിക്കുംബോള്‍ കാണാന്‍ എന്തു ചേല്’ എന്നു ചില കമന്റുകള്‍ കണ്ടപ്പോല്‍ തൊന്നിയതു കൊണ്ടാണേ അങനെയൊരു കമന്റിട്ടത്... താങ്കള്‍ക്കതു മനസ്സില്‍ കൊണ്ടെങ്കില്‍ ക്ഷമിക്കുക..

  താങ്കള്‍ ചോദിച്ച ചോദ്യങള്‍ക്കു താങ്കളുടെ ഉത്തരങ്ങള്‍ പറയൂ...

  താങ്കളുടെ ബന്ധുക്കളായ സ്ത്രീകളോ പുരുഷന്മാരോ മദ്യപിക്കുന്നത് താങ്കള്‍ പ്രോല്‍‌‍സാഹിപ്പിക്കാറുണ്ടൊ?

  പിന്നെ, പാര്‍ട്ടി മാറിയതിന്ന്‍ അവന്റെ നടപ്പാലം വലിച്ച് അടിച്ചോടിക്കുന്നത് കണ്ടപ്പോള്‍ ഉണ്ടായതില്‍ക്കൂടുതല്‍ ആന്റി-ഇന്‍‌ഹുമണ്‍ ഒന്നും ആ വീഡിയോ കണ്ടപ്പോള്‍ തോന്നിയില്ല പരാജിതന്‍ ചേട്ടാ.

  ഇവിടെ ആ കപട മതേതര കപട ഇടതു ലൈന്‍ മാത്രമേ പാടുള്ളൂ എന്ന് ഏകദേശം മനസ്സിലായി..

  നിങ്ങളായി നിങളുടെ പാടായി...
  ലാല്‍ സലാം

  q-w-e-r-t-y

 52. Sebin Abraham Jacob said...

  അല്‍പ്പം ഒണിയന്‍ ഊത്തപ്പം കഴിച്ചാലോ?
  Lord Rama disowns Sri Ram Sena

 53. പരാജിതന്‍ said...

  സൂരജന്‍ എന്ന പേരില്‍ കമന്റിട്ടയാളിന്,
  താങ്കളുടെ ബ്ലോഗിന്റെ കാര്യം നോക്കാന്‍ ഞാന്‍ എപ്പഴാ വന്നേ? അതു കൊള്ളാം. വേറൊരാളിന്റെ പേര് അനുകരിച്ചു കമന്റിട്ടു ആളാവാന്‍ നോക്കണോ എന്നൊന്നു ചോദിച്ചു പോയതാണേ. ക്ഷമിച്ചേരെ.
  പിന്നെ ബന്ധുവായാ‍ലും ശത്രുവായാലും ആണായാലും പെണ്ണായാലും അവരവര്‍‌ക്കിഷ്ടമുള്ളതും നാട്ടിലെ നിയമം അനുവദിക്കുന്നതുമായ കാര്യങ്ങള്‍ ചെയ്യണോ വേണ്ടയോ എന്നു തീരുമാനിക്കാന്‍ ഞാന്‍ ശ്രീരാമവാനരസേനാംഗമോ താലിബാനിയോ പുണ്യപുരാതനപാവനഹിന്ദുരാഷ്ട്രത്തിന്റെ വക്താവോ ഒന്നുമല്ല കേട്ടോ.

  സെബിനേ, വെങ്കായ‌ഊത്തപ്പം കിടിലന്‍!

 54. nalan::നളന്‍ said...

  We’ll not spare dating couples on Valentine’s Day: Muthalik

  കര്‍ണ്ണാടക പോലീസ് സേനയെ പിരിച്ചുവിട്ട് നിയപാലന ചുമതല രാമ സേനയെ ഏല്‍പ്പിക്കുന്ന് എല്ലാ ലക്ഷ്ണവുമുണ്ട്...

  Withdraw notice issued to Somayaji: Ananthamurthy
  രാമ സേനയുമായി യാതൊരു ബന്ധവുമില്ലെന്ന എന്നിട്ടും ചില ബി.ജെ.പി. നേതാക്കള്‍ ഒരുളുപ്പുമില്ലാതെ പറയുന്നതു കാണാന്‍ നല്ല ചേലു

 55. nalan::നളന്‍ said...

  Manjeshwar MLA's daughter kidnapped, set free
  He told presspersons at the residence of one of his friends here that the activists allegedly questioned his daughter for speaking to a Muslim boy. He alleged that his daughter had to “beg” and “touch their feet” to secure her release. She was released only after she promised that she would not commit the “mistake” again.

  They threatened to take her life if she made the mistake again, he added.

  ........Dakshina Kannada Superintendent of Police N. Sathish Kumar, who confirmed the incident, said there were indications that the Bajrang Dal city unit convener Sharan Pumpwell was behind the act. However, Mr. Pumpwell told The Hindu that he had nothing to do with it.

 56. ഗുപ്തന്‍ said...
  This comment has been removed by the author.
 57. ശ്രീഹരി::Sreehari said...

  ഈ പോസ്റ്റ് കുറച്ചു കൂടെ വിശദമായ ചര്‍ച്ച അര്‍ഹിച്ചിരുന്നു. പെട്ടെന്നു Dead ആയ പോലെ...

  എന്തായാലും കാര്യങ്ങളുടേ പോക്ക് അത്ര ശരിയല്ല....
  പിന്നെ ഇതൊക്കെ ഇപ്പോഴത്തെ ആവേശമേ കാണൂ. കുറച്ച് മതവികാരം ഉണര്‍ത്തിവിട്ട് കാര്യം കണ്ടുകഴിഞ്ഞാല്‍ വാലു മടക്കി വീട്ടിലിരുന്നോളും. പിന്നെ അവരുടെ മക്കളോ മരുമക്കളോ വരും. വീണ്ടും ഒരു തീപ്പൊരിപ്രസംഗം. മൂന്നാല് അതിക്രമം... പോലീസ് കേസ്... വോട്ട്... വീണ്ടൂം സമാധാനം.... democracy rocks!!!

  OT:
  സര്‍ക്കാര്‍ രാജ് എന്നൊരു സിനിമ ഉണ്ട്.... ഒരു വശത്തു കൂടെ വിഷം പരത്തുമ്പോഴും മറുവശത്ത് അതു ചൂണ്ടിക്കാണിച്ച ഒരു രാഷ്ട്രീയമുണ്ട്. മരുമകനെ തന്റെ സ്ഥാനത്തിരുത്താന്‍ അവനെ ആക്റ്റിവിസ്റ്റിന്റെ വേഷം കെട്ടിക്കുന്ന പല്ലു കൊഴിഞ്ഞ ഒരു സിംഹം.... എല്ലാം അങ്ങനെയൊക്കെ തന്നെ.... വോട്ട് കിട്ടാന്‍ മതവികാരമാവാം, സംസ്കാരമാവാം, ജാതിയാവാം, സംസ്ഥാനങ്ങളോ ഭാഷയോ ആവാം.... ത്ഫൂ......

 58. Anonymous said...

  സ്ത്രീകളുടെ അപഥസഞ്ചാരം നിരീക്ഷിക്കാനും നിയന്ത്രിക്കാനും സഗരസഭകള്‍ പ്രത്യേക സമിതികള്‍ രൂപീകരിച്ച് പ്രവര്‍ത്തിക്കാന്‍ സംസ്ഥാന നഗരകാര്യ ഡയറക്റ്ററേറ്റില്‍ നിന്ന് നിര്‍ദ്ദേശം--പുരോഗമനപ്രസ്ഥാനം ഭരിക്കുന്ന കേരളത്തില്‍. സ്വാത് ദൂരെ അല്ല. ഇവിടെത്തന്നെ ഉണ്ട്.

 59. വേഗാഡ് said...

  Let us start a "Krishna Sena" against "Rama sena"
  because
  Krishna cannot oppose
  Social drinking,
  social romancing
  and social killing
  since he has done all these things in his life

 60. vaidyadilemma said...

  Dear Brother,

  Why you are eloquent only to critisize Hindu-right winged extremist groups? What happend in Mangalore was a clone of what has been happening in parts of Kasargod and Taliparama for long, here the so-called majority community boys were at the receiving end for inviting their mulsim female friends for a cup of tea. If you have the guts to critisize these sort of thigns, do that. I am sure that you will not do so fearing your fingers will be chopped off by extemists. So for the time being do Hindu bashing.