ഇതൊരു സ്വകാര്യ ബ്ലോഗല്ല. ബൂലോഗത്തിലെ എണ്ണം കൂട്ടാനായി വെറുതെ പടച്ചുകൂട്ടിയ ബ്ലോഗുമല്ല ഇത്. ഈ ബ്ലോഗിന് വ്യക്തമായ ലക്ഷ്യമുണ്ട്. ഇതിനു പിന്നിലുളളവര്‍ക്കും. മനുഷ്യനെ ചുട്ടുതിന്നുകയും അതിനു കൂട്ടുനില്ക്കുകയും ചെയ്യുന്ന എല്ലാ മത രാഷ്ട്രീയത്തിന്റെയും എതിര്‍പക്ഷത്ത് നില്‍ക്കുന്ന മാനവീയതയുടെ നേരവകാശിയാണ് ഈ ബ്ലോഗ്. വര്‍ഗീയതയടക്കം മനുഷ്യനെ ഭിന്നിപ്പിക്കുകയും പരസ്പരം ശത്രുക്കളാക്കുകയും ചെയ്യുന്ന എല്ലാ പ്രത്യയശാസ്ത്രങ്ങള്‍ക്കുമെതിരെ ഇതൊരു സമരമുഖം.പ്രതിലോമ ചിന്തകള്‍ക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത ചെറുത്തുനില്‍പ്പും പോരാട്ടവും ഞങ്ങളുടെ ലക്ഷ്യം.
കഴിഞ്ഞ കുറച്ചുകാലമായി മലയാളത്തിലെ ബ്ലോഗുകള്‍ വ്യക്തമായ ചേരിതിരിവ് പ്രകടമാക്കിയിട്ടുണ്ട്. അതൊരു നല്ല ലക്ഷണമാണെന്ന് ഞങ്ങള്‍ കരുതുന്നു. ബാലാരിഷ്ടതകളെ പതിയെ അതിജീവിച്ച് അരാഷ്ട്രീയ പരിസരങ്ങളോട് പടവെട്ടി മലയാളം ബ്ലോഗ് സമൂഹം വ്യക്തമായ രാഷ്ട്രീയ-സാമൂഹ്യബോധത്തിന്റെ മറുമൊഴികളിലേക്കെത്തിയിരിക്കുന്നു. ഇനി വേണ്ടത് നിലപാടുകളുടെ സംഘര്‍ഷം.
ഒരുകാലത്തും, ഒരു മാധ്യമത്തിലും നിഷ്പക്ഷനാകാന്‍ ആര്‍ക്കും കഴിയില്ല. കറതീര്‍ന്ന നിഷ്പക്ഷന്‍ എന്നത് ഒരു കാപട്യമാണ്. പുറത്തുപറയാന്‍ മടിക്കുന്ന സ്വന്തം രാഷ്ട്രീയത്തെ പൊതിഞ്ഞു സൂക്ഷിക്കാന്‍ ജനവിരുദ്ധ പക്ഷത്തു നില്‍ക്കുന്നവര്‍ എന്നും അഭിനയിക്കുന്ന കലര്‍പ്പില്ലാത്ത കാപട്യം. നിഷ്പക്ഷതയുടെ ആട്ടിന്‍തോലണിഞ്ഞവര്‍ ബ്ലോഗിലും സുലഭമാണ്.
മനുഷ്യനോടും അവന്റെ ചരിത്രപരതയോടുമുള്ള അവരുടെ നിലപാടുകള്‍, ആട്ടിന്‍തോലിട്ട് മറച്ചിരിക്കുന്ന കൂര്‍ത്ത കൊമ്പല്ലുകളെയും അവയില്‍ നിന്ന് ഒലിച്ചിറങ്ങുന്ന ചോരത്തുളളികളെയും പകല്‍വെളിച്ചത്തില്‍ കാണിച്ചു തരാന്‍ പോന്നതാണ്. അത്തരം നിലപാടുകളുടെ രാഷ്ട്രീയം തുറന്നു കാട്ടലും ഈ ബ്ലോഗിന്റെ ലക്ഷ്യമാണ്.

മത-ജാതി-ലിംഗ-ഭാഷാപരമായ കള്ളികളിലും അതിന്റെ അധീശത്വ പ്രയോഗങ്ങളും മനുഷ്യനെ തളച്ചിടാനുള്ള ഉപകരണമായി ബ്ലോഗെഴുത്തിനെ അറിഞ്ഞും അറിയാതെയും ഉപയോഗിക്കുന്നവരുണ്ട്. സമുദായം മുതല്‍ ദേശ-രാഷ്ട്ര സ്വത്വം വരെയുള്ള സാമൂഹ്യ നിര്‍മ്മിതികളെല്ലാം അവരുടെ പണിയായുധങ്ങളായി മാറുന്നു. ഇത്തരം വിഭാഗീയതകള്‍ക്കെതിരെയാണ് ആന്റി-ഇന്‍ഹ്യൂമന്‍ എന്ന ഈ ബ്ലോഗ്.
സമുദായം മുതല്‍ ദേശ-രാഷ്ട്രം വരെ നീളുന്ന പരികല്‍പനകളെ ഞങ്ങള്‍ നിരാകരിക്കുന്നില്ല. എന്നാല്‍ അവയുടെയൊക്കെ ആധാരം തികച്ചും മതനിരപേക്ഷമായ ഒന്നാണെന്നും മനുഷ്യന്‍ എന്ന പൊതുസ്വത്വത്തിനു അവ കീഴ്പ്പെടണമെന്നും ഞങ്ങള്‍ വിശ്വസിക്കുന്നു. മനുഷ്യത്വം എന്ന സങ്കല്‍പത്തെ ബലികൊടുത്തുകൊണ്ടുളള ഒരു സാമൂഹ്യാസ്തിത്വവും -അത് മതപരമോ, സാംസ്കാരികമോ എന്തുമായിക്കൊള്ളട്ടെ- ഞങ്ങള്‍ അംഗീകരിക്കുന്നില്ല. അവയുടെ എതിര്‍പക്ഷത്താണ് ഞങ്ങള്‍. ഞങ്ങളുടെ നാവാണ് ഈ ബ്ലോഗ്.
മതനിരപേക്ഷത എന്ന ആശയത്തെ ഉയര്‍ത്തിപ്പിടിക്കുക എന്ന ലക്ഷ്യമാണ് ഈ ബ്ലോഗിനുളളത്. വര്‍ഗീയമായ എല്ലാത്തരം വിഭജനങ്ങളെയും അത് എതിര്‍ക്കുന്നു. അതുകൊണ്ടു തന്നെ, ഹിന്ദു-ക്രിസ്ത്യന്-മുസ്ളിം വര്‍ഗീയതകളെ പ്രീണിപ്പിക്കുന്ന എല്ലാ (അ)രാഷ്ട്രീയ നിലപാടുകള്‍ക്കെതിരെയും ഞങ്ങള്‍ക്ക് വ്യക്തമായ നിലപാടുകളുണ്ട്.

അതിനാല്‍, സുഹൃത്തുക്കളേ, ഞങ്ങള്‍ നിഷ്പക്ഷരല്ല.
എല്ലാ വര്‍ഗീയതയുടെയും പൊതുസ്വഭാവം മനുഷ്യത്വത്തിനെതിരായിട്ടുള്ളതാണെന്ന തിരിച്ചറിവ് ഞങ്ങള്‍ പങ്കിടുന്നു. അതോടൊപ്പം ന്യൂനപക്ഷ വര്‍ഗീയതയ്ക്കില്ലാത്ത ഒരു സൗകര്യം ഭൂരിപക്ഷവര്‍ഗീയതയ്ക്കുണ്ടെന്ന് തിരിച്ചറിയുകയും ചെയ്യുന്നു.
അതാതിടങ്ങളിലെ അധികാരരാഷ്ട്രീയത്തിന്റെ അവിഭാജ്യഘടകമായി മാറാന്‍ ഭൂരിപക്ഷ വര്‍ഗീയതയ്ക്ക് കഴിയും. ഒരു ഫാസിസ്റ്റ് പ്രത്യയശാസ്ത്രത്തിന്റെയും ഒരു ഫാസിസ്റ്റ് ദേശീയ-സ്വത്വ നിര്‍മ്മിതിയുടെയും ഏറ്റവും നല്ല ചേരുവയായി ഭൂരിപക്ഷവര്‍ഗീയതക്ക് മാറാന്‍ കഴിയുന്നത് അസുലഭമായ ഈ സൌകര്യം ഒന്നുകൊണ്ടുമാത്രമാണ്. ഈ ലോകത്തെ ഫാസിസത്തിന്റെ പരീക്ഷണ നിലമാക്കാനുളള ഏതൊരു ശ്രമത്തെയും ഞങ്ങള്‍ എതിര്‍ക്കുന്നു.
സാമ്രാജ്യത്വം എന്ന ആശയത്തിനും എതിരാണ് ഞങ്ങള്‍. സാമ്രാജ്യത്വം എന്നത്, കേവലം അമൂര്‍ത്തമായ ഭയമല്ലെന്നും ''ഇതര' (വിജാതീയ) സംസ്ക്കാരങ്ങളെ ബലപ്രയോഗത്താല്‍ അടിമപ്പെടുത്താന്‍ ശ്രമിക്കുന്ന ഏകധ്രുവലോകത്തിന്റെ പ്രത്യയശാസ്ത്രമാണെന്നും ഞങ്ങള്‍ വിശ്വസിക്കുന്നു. സാമ്രാജ്യത്വത്തിനും ഫാസിസത്തിനും ഒരുപോലെയുളള ഈ പൊതുസ്വഭാവത്തെ ഞങ്ങള്‍ തിരിച്ചറിയുന്നു.
ഇവയൊക്കെ മനുഷ്യനെ ചുട്ടുതിന്നുന്ന പ്രത്യയശാസ്ത്രങ്ങളാണെന്ന് ആവര്‍ത്തിച്ച് ഉരുക്കഴിക്കേണ്ടി വരുന്നത് ഈ തിരിച്ചറിവു കൊണ്ടാണ്. വ്യക്തിപരമായും കൂട്ടു ചേര്‍ന്നും ആ ആശങ്ക പലപ്പോഴും പങ്കുവെച്ചിട്ടുമുണ്ട്.

'ശരി''യെക്കുറിച്ചുള്ള ഞങ്ങളുടെ ധാരണകള്‍ ആപേക്ഷികമല്ലെന്ന് തെളിയിക്കാനാണ് ഈ ദൗത്യം. ഹിന്ദുവും മുസ്ളിമും ക്രിസ്ത്യാനിയുമാക്കി മനുഷ്യനെ വേര്‍തിരിക്കുന്ന സാമൂഹ്യബോധത്തെയും, ജനാധിപത്യത്തിന്റെ പവിത്രമായ ഇടം അപഹരിച്ച് നിത്യജീവിതത്തിലേക്ക് തള്ളിക്കയറിവരുന്ന ഫാസിസത്തിന്റെ അധീശത്വത്തെയും വലതുപക്ഷ അരാഷ്ട്രീയതയെയും ചെറുത്തുതോല്‍പ്പിക്കാനുള്ള ഞങ്ങളുടെ ഒരു ചെറുശ്രമമാണ് ഈ ബ്ലോഗ്. ഈ നിലപാടുകളോട് യോജിക്കുന്നവര്‍ക്കെല്ലാം ഇത് സ്വന്തം.
മനുഷ്യന്‍ പരസ്പരം കൊന്നു തളളുന്പോള്‍ അതില്‍ ഹിന്ദുവെത്ര, മുസല്മാനെത്ര, ക്രിസ്ത്യാനിയെത്ര എന്ന് കണക്കെടുക്കുന്നവരെ, ഒരു മനുഷ്യന്റെ ചോരയേക്കാള്‍ മഹത്തരമോ ഹീനമോ ആണ് മറ്റൊരു മനുഷ്യന്റെ ചോര എന്നു കരുതുന്നവരെ, ഒരു സംസ്കാരത്തേക്കാള്‍ മികച്ചതാണ് മറ്റൊരു സംസ്കാരമെന്നു കരുതുന്നവരെ അവസാനശ്വാസം വരെ ഞങ്ങള്‍ എതിര്‍ക്കും. എല്ലാ ചോരയും ഒരുപൊലെ വിലപ്പെട്ടതാണെന്നും, എല്ലാ മനുഷ്യരും തുല്ല്യരാണെന്നും അവര്‍ക്കെല്ലാം ഒരുപോലെ അവകാശപ്പെട്ടതാണ് ഈ ഭൂമിയെന്നും ഞങ്ങള്‍ അകമഴിഞ്ഞ് വിശ്വസിക്കുന്നു.

ഇതാണ് ഞങ്ങളുടെ നയം.