ജനാധിപത്യ ഭരണം ഇന്ത്യയില്‍ വന്നിട്ട് വര്‍ഷം പത്തറുപതു കഴിഞ്ഞെങ്കിലും ഇന്നും നാടുവാഴികള്‍ക്ക് നാട്ടില്‍ പഞ്ഞമില്ല. വാള്‍ മുനയിലും തോക്കിന്‍ മുനയിലും ഗ്രാമങ്ങളെ നിര്‍ത്തിയുള്ള ഫ്യൂഡല്‍ ഭരണ സ്മരണകളുടെ നിര്‍വൃതി ഇന്നും മനസ്സില്‍ സൂക്ഷിക്കുന്നവനാണ് ഇന്ത്യാക്കാരന്‍. അതുകൊണ്ടുതന്നെയാവാം, ഗൂണ്ടാ തലവന്മാരും അവരുടെ കങ്കാണിമാരും ചുങ്കക്കാരും മാര്‍ക്കറ്റുകളും നഗരങ്ങളും ഭരിക്കുന്ന കഥകള്‍ ജനാധിപത്യ ഇന്ത്യയിലും സുലഭം. കുനിഞ്ഞ് കുനിഞ്ഞ് നട്ടെല്ലിനു സ്വാഭാവികമായി വന്ന വളവ് ഇന്നും മാറാത്ത ആധുനിക 'പാണന്മാര്‍ ' ഇരുപത്തൊന്നാം നൂറ്റാണ്ടിലും ഈ മാടമ്പിക്കഥകള്‍ ഭയഭക്തിയോടെ പാടി നടക്കുന്നു.
ശിവസേനയെന്ന സംഘടയെ കേരളത്തില്‍ നാമറിയുന്നത് നാട്ടിലോടുന്ന കുറേ ആംബുലന്‍സുകളുടെ അഡ്രസ്സിലാണ്. പിന്നെ ഗണേശോത്സവങ്ങളുടെയും. എന്നാല്‍ ആതുരസേവനത്തിന്റെയും ആഘോഷങ്ങളുടെയും പ്രസന്നമായ മുഖം മൂടിക്കു പിന്നിലെ വ്യാഘ്രത്തിന്റെ വര്‍ഗ്ഗീയ/പ്രാദേശികവാദ കോമ്പല്ലുകള്‍ ശരിക്കു കാണാന്‍ അവരുടെ നാട്ടില്‍ - മുംബൈയില്‍ തന്നെ - പോകണം.
താക്കറേയുടെയും കൂട്ടരുടെയും മണ്ണിന്റെ മക്കള്‍ വാദം വളര്‍ന്ന് വര്‍ഗ്ഗീയ വിഷമായി, ചോരക്കളിയായി മാറുന്നത് നാം 90കളിലെ കലാപങ്ങളില്‍ കണ്ടു. ആദ്യകാലങ്ങളില്‍ മദ്രാസികള്‍ എന്നു വിളിക്കപ്പെടുന്ന ദക്ഷിണേന്ത്യക്കാര്‍ക്കെതിരേയായിരുന്നു കുതിരകയറ്റമെങ്കില്‍ വാദങ്ങള്‍ക്ക് തീവ്രത കൂടിയപ്പോള്‍ മുംബൈയില്‍ തൊഴില്‍ തേടിയെത്തുന്ന ബീഹാറികള്‍ക്കും മറ്റ് ഉത്തരേന്ത്യന്‍ ദേശക്കാര്‍ക്കുമെതിരേയായി.
വിമര്‍ശകരെ ഏതൊരു മര്‍ദ്ദക ഭരണകൂടത്തെയും പോലെ ശിവസേനയും മഹാരാഷ്ട്രാ നവനിര്‍മാണ്‍ സേനയും അടിച്ചമര്‍ത്തുന്നു. ഓര്‍ക്കുട്ടിലെ ഒരു കമ്മ്യൂണിറ്റിയില്‍ ബാല്‍ താക്കറേയ്ക്കും ഛത്രപതി ശിവജിക്കും എതിരേ വന്ന ഒരു കമ്മ്യൂണിറ്റിയുടെയും കുറിപ്പുകളുടെയും പേരില്‍ മഹാരാഷ്ട്രാ നിയമനിര്‍മ്മാണ സഭയില്‍ ബഹളമുണ്ടായത് 2007ലാണ്‍.
ഇപ്പോഴിതാ, രാജ് താക്കറെയ്ക്കും അമ്മാവന്‍ ബാല്‍ താക്കറേയ്ക്കുമെതിരേ ഒരു പോസ്റ്റ് എഴുതിയതിനു ആന്റീ ടെററിസ്റ്റ് സ്ക്വാഡിന്റെ അന്വേഷണം നേരിടേണ്ടി വന്നു ഈ ബ്ലോഗിന്റെ ഉടമയ്ക്ക്. പോസ്റ്റ് ആ ബ്ലോഗില്‍ നിന്നും ഡിലീറ്റ് ചെയ്യുകയുമുണ്ടായി.
പോസ്റ്റിന്റെ ഭാഷയോട് പൂര്‍ണ്ണയോജിപ്പില്ലെങ്കിലും പ്രാദേശികവാദവും ഭാഷാവികാരങ്ങളും ആളിക്കത്തിച്ച് ജനങ്ങളെ തമ്മിലടിപ്പിക്കുന്ന ശിവസേനയേയോ എം.എന്‍.എസ്സിനെയൊ വിമര്‍ശിക്കാനുള്ള സ്വാതന്ത്ര്യത്തെ പോലും നുള്ളിക്കളയുന്ന പ്രവണത വച്ചുപൊറുപ്പിക്കാനാവതല്ല. ഈ പോസ്റ്റ് മലയാളം ബ്ലോഗ് ലോകത്തിനായി ഞങ്ങള്‍ ഇവിടെ ഇടുന്നു.
............................................................................Raj thakre you, Uncle Bal and all the dogs he keeps who run around the city ransacking are highly disillusioned folks.They have almost made it sound like they own Mumbai and god gave them the right to call this place theirs. As if the constituion of India accepts them as the true ownersof this great city.They say outsiders behave. they set the rules on how people should talk, walk and think. They decide when this city works and when its time to call a bandh. They decide who works here and who doesn't.The truth is the contribution of local marathis to build Mumbai is negligible.This fact i am sure is even unknown to you Raj thakre since you have proved enough times by now that your brain size is smaller than Homer Simpson, heck homer has a humor, Raj Thakre you can best be compared to Rakhi Sawant. Both have a big mouth, both dont think before you speak, both are media hungry.Raj you are totaly oblivious to the fact that Mumbai wasn't even a part of Maharashtra to start with arent you?Honestly you did not know this did you? You thought Uncle Bal created Mumbai from scratch right? On Monday he created Nariman point and South Mumbai, Tuesday he created Dadar, Wednesday Bandra, Thursday Vile Parle Andheri, Friday suburbs, Saturday New Bombay and then he rested on Sunday.That's what you are being told isn't it. That Uncle Bal was the first marathi to walk planet earth and from him came along all Marathis. And you come from gods own family. You have the higher agenda.Jokes apart, you are an idiot; worst grade. I bet your kids ask you simple questions like what is the capital of Arunachal Pradesh and you get severe headaches since this question never came to your mind, you never thought there is anything outside of Mumbai.Raj, did Uncle Bal ever travel outside of Mumbai. No? Why? Oh right he was a pussy. I heard that. So will you ever travel to Delhi? No? Oh i can understand, same family genes.Ok so when you went to school, what would you answer when teachers would ask you for the capital of arunachal pradesh?Dadar east? Kalyan? Shivaji park.Oh ok you would just send uncle Bals dogs to bite the teacher for asking the wrong question.Of course the right questions were,Where is your house in Mumbai.Mumbai ka baap kon?Where is Shivaji Park?Who was Shivaji?Who was Sambha ji?How big is Shivaji Park?Ofcourse all questions be asked in marathi, even the english subject must have been taught in marathi.But seriously Raj, why you afraid of perspective? Why be such a dumb pussy? Are you scared of learning more than you can comprehend. Do you really know what is the capital of Arunachal pradesh? seriously?You call your self the leader of marathi manoos. With your vision and lack of any real perspective, you will take marathi manoos to where laloo has taken bihar. Actually you will take them to far worse place.Ok more history for you. Ok don't panic, i ' ll make it easy, just enough so that your little brain can get it.Do you know Mumbai was part of Gujarat before?. Britishers, Gujaratis, Marwadis, Parsis laid the foundations of business and finance in Mumbai. Did you know population of marathis in Mumbai was negligible before independance?Do you know the contribution of local marathis is negligible to give this city the honour of being called the financial capital of India.So Raj, you fool, you are as big an outsider as anyone else is. You never went to school did you. Or maybe you did but never attended the history class because the teacher was a non marathi.By the way, why is your lawyer a north indian? Mr Choubey? Isn't he taking a marathis job?Do you know if you ever come to power you will have to secure funds from centre? You know that place they call delhi, we have a parliament there, people get elected, form governments run the nation. Do stuff. You know right?Oh you know? Awesome.Did you know by abusing their people, you will never get any funds from the central leaders for your marathi manoos? Do you realise you fool there exists a world outside of Mumbai? You need to work with other people to get your job done? Ever heard of the word cooperation?Do you really care about Marathi Manoos? If yes do you realise you are screwing their case really badly?You are a disgrace to being called a leader, your lack of perspective will hurt the marathi manoos more than anyone else.There is no difference between you and Laloo, he screwed Bihar by screwing around with centre and no one gave funds to bihar, now you are doing the same thing.Result will be no one will give funds to Maharashtra.Of course it would not hurt you. Laloo is still rich. You will be too.Common Marathi Manoos, i am not sure. But then i am not sorry. Biharis chose Laloo Yadav because he could instigate them. They (Marathi Manoos) will choose you.Maharastra will be next Bihar. And Marathi Manoos you will be responsible. Raj, play on boy, i bet politics must be fun leading these dumb people who cant look beyond what you tell them. But don't push it to the extent that business folks call it a quit like Mamta did, you know, your crores and big cars come from the businesses that outsiders run you know; Oh hell o' course you know, you are bad in history, you have got your economics worked out right.
ഡിഎന്‍എയില്‍ വന്ന വാര്‍ത്ത അല്‍പ്പം പഴയതാണു്. ഓര്‍ക്കുട്ടിലെ i hate Bal Thakkare എന്ന കമ്മ്യൂണിറ്റിക്കെതിരെ നടപടി വേണമെന്നായിരുന്നു ആദ്യ ആവശ്യം. അതിനൊപ്പം സോണിയയ്ക്കും മന്‍മോഹനും കോണ്‍ഗ്രസിനും മറ്റുമെതിരെയുള്ള ഹേറ്റ് കമ്യൂണിറ്റികള്‍ തുടങ്ങിയവരെയും പൂട്ടി. മഹാരാഷ്ട്രയിലെ കോണ്‍ഗ്രസ്-എന്‍സിപി സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ശിവസേനയ്ക്കൊപ്പമായിരുന്നു.
പൂണെയിലെ ഭണ്ഡാര്‍ക്കര്‍ ഇന്‍സ്റ്റിട്യൂട്ട് തല്ലിപ്പൊളിച്ച ഒരു പാരമ്പര്യം സേനയ്ക്കുണ്ടു്. ബറോഡ എംഎസ് യൂണിവേഴ്സിറ്റിയിലെ പ്രശ്നവുമായി ബന്ധപ്പെട്ടു് എഴുതിയ സ്വാതന്ത്ര്യവും ഔചിത്യവും എന്ന പഴയ കാളമൂത്രത്തില്‍ ഇക്കാര്യം പറയുന്നുണ്ടു്. അതിവിടെ ക്വോട്ട് ചെയ്യുന്നു:
അല്ലെങ്കിലും നിസാരകാര്യങ്ങള്‍ക്കാണല്ലോ, നമ്മള്‍ സമയം മെനക്കെടുത്തുന്നത്. മഹാരാഷ്ട്രയില്‍ ഏറെ കോളിളക്കമുണ്ടാക്കിയ ഒരു പുസ്തകത്തിന്‍റെ കാര്യം തന്നെയെടുക്കാം. Shivaji: Hindu King in Islamic India എന്ന ജയിംസ് ലെയ്-നെയുടെ ചരിത്രപുസ്തകത്തിന് മഹാരാഷ്ട്ര സര്‍ക്കാര്‍ കൊണ്ടുവന്ന നിരോധനം 2007 ഏപ്രില്‍ 26ന് ഹൈക്കോടതി തള്ളി. പക്ഷെ സംസ്ഥാനത്തൊരിടത്തും പുസ്തകം വില്‍പ്പനയ്ക്കെത്തിക്കാന്‍ പ്രസാധകരായ ഓക്സ്-ഫോഡ് തയ്യാറായിട്ടില്ല. 2003 ജൂണിലാണ് ഈ പുസ്തകം പുറത്തിറങ്ങുന്നത്. പുസ്തകത്തിലെ കേവലം ഒരു ഖണ്ഡികയില്‍ പ്രത്യക്ഷപ്പെട്ട ആനുഷംഗികമായ ഒരു പരാമര്‍ശത്തിന്‍റെ പേരില്‍ ശിവസേനക്കാര്‍ 2003 ഡിസംബര്‍ 22ന് പൂണെയിലെ ഭണ്ഡാര്‍ക്കര്‍ ഓറിയന്‍റല്‍ റിസര്‍ച്ച് ഇന്‍സ്റ്റിട്യൂട്ട് തല്ലിത്തകര്‍ക്കുകയും പുരാതനമായ ഒട്ടധികം മാനുസ്ക്രിപ്റ്റുകള്‍ നശിപ്പിക്കുകയും ഇവിടെ ജോലി ചെയ്തിരുന്ന ചരിത്രകാരന്മാരെ തിരഞ്ഞുപിടിച്ച് ആക്രമിക്കുകയും ചെയ്തു. ലെയ്-നെ തന്‍റെ പുസ്തകത്തിനുവേണ്ട ഗവേഷണം നടത്തിയത് ഇവിടെയായിരുന്നു എന്നതാണ് കാരണം. പുസ്തകത്തില്‍ നന്ദിയോടെ സ്മരിക്കുന്ന ചില ചരിത്രകാരന്മാര്‍ക്കാണ് അക്രമികളുടെ കൈക്കരുത്തറിയേണ്ടി വന്നത്. തുടര്‍ന്ന് 2004 ജനുവരി 14ന് സംസ്ഥാന സര്‍ക്കാര്‍ പുസ്തകം നിരോധിച്ചു. എന്തായിരുന്നു, ഈ പരാമര്‍ശമെന്നല്ലേ? താന്‍ യദൃശ്ചയാ കേട്ടതാണെന്ന മട്ടില്‍ ശരിയല്ലെന്ന ധ്വനിയോടെ തന്നെ ലെയ്നെ അവതരിപ്പിക്കുന്നത് ശിവാജിയുടെ പിതൃത്വത്തെക്കുറിച്ച് മഹാരാഷ്ട്രയിലെ മേല്‍ജാതിക്കാര്‍ക്കിടയില്‍ നിലനിന്ന ഒരു അപശ്രുതിയാണ്. അത് ഇന്ത്യയിലെല്ലായിടത്തും നിലനില്‍ക്കുന്ന ശുദ്ധ വിവരക്കേടാണ് താനും. ശിവാജി പിറന്നുവീണ കുലത്തില്‍ പെട്ട മറാഠികള്‍ക്കിടയില്‍ നിന്ന് ഇത്തരമൊരു ധീരയോദ്ധാവ് ഉണ്ടാകാന്‍ സാധ്യതയില്ലെന്നും, ശിവാജിയുടേത് ബ്രാഹ്മണബീജമായിരിക്കും എന്നുമാണത്. നമുക്കുമുണ്ടല്ലോ, എഴുത്തച്ഛന്‍റെ അപ്പന്‍ നമ്പൂതിരിയായിരിക്കുമെന്ന് സംശയിക്കുന്ന വിവരദോഷികളുടെ പട! (കേരളത്തിലെ സുറിയാനി ക്രിസ്ത്യാനികള്‍ അവകാശപ്പെടുന്നതും തങ്ങള്‍ ബ്രാഹ്മണരായിരുന്നു, എന്നു തന്നെ.)
ഇതൊടൊപ്പം ഉപയോഗിക്കാനാവുമോ എന്നറിയില്ല. എങ്കിലും സെക്സ് എഡ്യുക്കേഷനെ കുറിച്ചെഴുതിയ പോസ്റ്റില്‍ ഗണേശോത്സവത്തിന്റെ ഉത്പത്തിയെക്കുറിച്ചു് പറഞ്ഞിട്ടുണ്ടു്. ഇപ്പോള്‍ തിരുവനന്തപുരത്തും എത്തിയിട്ടുണ്ടല്ലോ ഗണേശോത്സവം. ശിവസേനയാണു് ഇതിന്റെ സ്പോണ്‍സര്‍മാര്‍. അതുകൊണ്ടുതന്നെ ഗണേശോത്സവത്തിന്റെ രാഷ്ട്രീയം ചര്‍ച്ചയ്ക്കു് വിഷയീഭവിക്കേണ്ടതുമാണു്. ആ ഭാഗം താഴെ:
മറാഠികളുടെ പ്രധാന ഉത്സവങ്ങളിലൊന്നാണ് ഗണേശോത്സവം. സ്വാതന്ത്ര്യസമരകാലത്ത് 1893ലാണ് ഇത്തരമൊരാഘോഷം തുടങ്ങുന്നത്. ഇന്ത്യാചരിത്രത്തില്‍ വലിയ സ്ഥാനം കൊടുത്ത് ആദരിക്കുന്ന ഒരു സമരനായകനാണ് ഇത് തുടങ്ങിവച്ചത്. അത് തുടങ്ങാനുണ്ടായ പശ്ചാത്തലം ബഹുരസമാണ്.
ബ്രിട്ടീഷ് ഇന്ത്യയിലെ ചില പ്രധാനനഗരങ്ങളില്‍ ചവറുനീക്കം ഫലപ്രദമല്ലാത്തനിനാലും നഗരവാസികളുടെ വൃത്തിയുടെ കേമത്തത്താലും(അതിനിന്നും വലിയ വ്യത്യാസമൊന്നുമില്ല...) കെട്ടുനാറുകയായിരുന്നു. ഇത് വന്‍തോതില്‍ എലികള്‍ പെരുകാന്‍ ഇടയാക്കി. എലികളുടെ വംശവര്‍ദ്ധനവ് വന്‍ ആരോഗ്യ പ്രശ്നങ്ങള്‍ ക്ഷണിച്ചുവരുത്തുമെന്ന് ബ്രിട്ടീഷ് ഉദ്യോഗസ്ഥര്‍ മനസ്സിലാക്കി. അങ്ങനെ അവര്‍ എലിനിയന്ത്രണത്തിനുള്ള മാര്‍ഗ്ഗം തേടി. സാനിറ്റേഷന്‍ നടപടികള്‍ ധൃതഗതിയില്‍ ആരംഭിച്ചു.
ഉടന്‍ നമ്മുടെ സമരനായകന്‍ രംഗത്തുവന്നു. എലിയെ തൊടാന്‍ പാടില്ല. അത് ഗണപതിഭഗവാന്‍െറ വാഹനമാകുന്നു. എലിയെ കൊല്ലുന്നത് വിശ്വാസങ്ങള്‍ക്കും ആചാരാനുഷ്ഠാനങ്ങള്‍ക്കും എതിര്. (പരമമായ അഹിംസ!) ഭാരതീയ സംസ്കാരത്തെ കളങ്കപ്പെടുത്താന്‍ ശ്രമിക്കുന്ന വിദേശീയര്‍ നാടുവിടുക.
അങ്ങനെ നഗരം വൃത്തിയാക്കാനുള്ള ബ്രിട്ടീഷ് ഗവണ്‍മെന്‍റിന്‍െറ നീക്കം സേനാനി സമരത്തിനുള്ള ആയുധമാക്കി. ഗണേശ ഭഗവാന്‍ സമരത്തിന്‍െറ പ്രതീകമായി. മറാത്ത് വാഡ ഇളകിമറിഞ്ഞു. സ്വാതന്ത്ര്യസമരത്തില്‍ ജനപങ്കാളിത്തം ഉറപ്പിച്ചുനിര്‍ത്താന്‍ രാഷ്ട്രീയത്തില്‍ മതത്തെ ആയുധമാക്കണമെന്ന് ഉറച്ചുവിശ്വസിക്കുകയും പ്രാവര്‍ത്തികമാക്കുകയും ചെയ്ത ആ ലോകമാന്യന്‍ ജനങ്ങളുടെ ടെമ്പോ നിലനിര്‍ത്താന്‍ കണ്ടുപിടിച്ച മാര്‍ഗ്ഗമാണ് ഗണേശോത്സവം. ബോംബെയിലെ ഗിര്‍ഗാവ് എന്ന സ്ഥലത്തെ ഘടില്‍ക്കര്‍മാര്‍ഗ്ഗിലൂടെ പല്ലക്കിലേറിവന്ന ബാലഗംഗാധര തിലക് എന്ന നേതാവ് ഇന്നത്തെ കേശവ്ജി നായിക് ചാലിലെ അന്നത്തെ അന്തേവാസികളോട് നടത്തിയ സമരാഹ്വാനം രാഷ്ട്രീയത്തില്‍ മതത്തിന്‍െറ അമിതസാധ്യതകളെ സമര്‍ത്ഥമായി ഉപയോഗപ്പെടുത്തുന്നതായിരുന്നു- പില്‍ക്കാലത്ത് നമ്മുടെ പല നേതൃമ്മന്യന്മാരും പയറ്റിത്തെളിഞ്ഞ തന്ത്രം. ഇത് 1897ല്‍ പ്ലേഗ് നിയന്ത്രണം ഫലപ്രദമായി നിര്‍വ്വഹിച്ച ഒരു ബ്രിട്ടീഷ് ഉദ്യോദസ്ഥന്‍െറ ഉന്മൂലനത്തില്‍ ചെന്നെത്തി.
1897ലാണ് ബോംബെയിലും സമീപ നഗരങ്ങളിലും പ്ലേഗ് പടര്‍ന്നുപിടിച്ചത്. പൂഴ്ത്തിവയ്പ്പും ഭക്ഷ്യക്ഷാമവും രൂക്ഷമായിരുന്നു. കരിഞ്ചന്ത എലികള്‍ക്ക് കൂടുതല്‍ അനുഗ്രഹമായി. സമ്പന്ന മേല്‍ജാതി മറാഠികള്‍ തിങ്ങിപ്പാര്‍ത്തിരുന്ന പൂണെ നഗരത്തിലെ സാനിറ്റേഷന്‍െറ ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥന്‍ കര്‍ശനനടപടികളാരംഭിച്ചു. എലിയെ പിടിച്ച് വാലുമുറിച്ചുകൊടുക്കുന്നവര്‍ക്ക് ഇനാം പ്രഖ്യാപിച്ചു. ധീരമായ നീക്കത്തിലൂടെ എലിശല്യം ഒരുപരിധിവരെ തുടച്ചുനീക്കിയതാണ് അയാള്‍ക്കുവിനയായത്. മതവിശ്വാസത്തെ വ്രണപ്പെടുത്തി എന്നാരോപിച്ച് ചപേക്കര്‍ സഹോദരങ്ങള്‍ ഉദ്യോഗസ്ഥനെ വകവരുത്തി. ഈ ഒരൊറ്റ കൊലപാതകം യഥാര്‍ത്ഥ ഇന്ത്യന്‍ വിപ്ലവകാരികളുടെ പോലും ധാര്‍മ്മികത ചോദ്യം ചെയ്യപ്പെടുന്നതിന് ഇടയാക്കി.
ഇന്നിപ്പോള്‍ ടണ്‍കണക്കിന് ഗണേശവിഗ്രഹങ്ങളാണ് വര്‍ഷാവര്‍ഷം കടലില്‍ തള്ളുന്നത്. ഈ പള്‍പ്പ് നിര്‍മ്മിതികളില്‍ ഉപയോഗിക്കുന്ന കൃതൃമവര്‍ണ്ണങ്ങള്‍ മീന്‍പിടുത്തക്കാരെ ദോഷകരമായി ബാധിക്കുന്നു എന്ന് ഒരു വാദമുണ്ട്. പരിസ്ഥിതി വിദഗ്ദ്ധനല്ലാത്തതിനാല്‍ എനിക്ക് അതേക്കുറിച്ച് കൂടുതലറിയില്ല. കുറച്ചുവര്‍ഷങ്ങള്‍ക്കു മുമ്പ് തിരുവനന്തപുരത്തും തുടങ്ങിയിട്ടുണ്ട്, ഈ ഏര്‍പ്പാട്.
ആരെയും അവഹേളിക്കാനല്ല, ചരിത്രത്തിന്‍െറ തനിയാവര്‍ത്തനം കുറിച്ചിടാനാണ് ഇതിവിടെ എടുത്തെഴുതുന്നത്. തിലക് ഗാന്ധിജി വിശേഷിപ്പിച്ചതുപോലെ ലോകമാന്യനായി പുസ്തകത്താളുകളില്‍ നിറയുമ്പോള്‍ ഭഗത് സിംഗ് ഇന്നും തെറിച്ച കലാപകാരിയായി തുടരുന്ന നാടാണല്ലോ, നമ്മുടേത്!
(മുംബയിലെ കുര്‍ള റെയില്‍വെ സ്റ്റേഷനില്‍ നമുക്ക് ലോക്-മാന്യ ടെര്‍മിനലുണ്ട്. എന്നാല്‍ 150-ാം വാര്‍ഷികമാഘോഷിക്കുന്ന ബോംബെ സര്‍വ്വകലാശാലയില്‍ പുതുതായി പണിത ഒരു ഓഡിറ്റോറിയത്തിന് ഭഗത് സിംഗിന്‍െറ പേരു നല്‍കണമെന്ന് ആവശ്യപ്പെട്ട് ഒരുസംഘം വിദ്യാര്‍ത്ഥികള്‍ ആ വിപ്ലവകാരിയുടെ വലിയ ഛായാചിത്രം അവിടെ സ്ഥാപിച്ചതിന് ഉണ്ടായ പുകില്‍ ചില്ലറയൊന്നുമായിരുന്നില്ല.)
രാജ് താക്കറെയും അങ്ങേരുടെ ആശയങ്ങളും എതിര്‍ക്കപ്പെടേണ്ടതു തന്നെ. പക്ഷേ ഈ ഭര്‍ത്സനത്തെ എന്തിനു വേണ്ടിയാണു പിന്തുണയ്ക്കുന്നതെന്നു മനസ്സിലായില്ല. മാധ്യമസ്വാതന്ത്ര്യത്തിന്‍റെ പേരിലോ?രാജിന്‍റെ ശബ്ദം തന്നെയല്ലേ ഇത്? മറുപുറത്തു നിന്നാണെന്നു മാത്രം?
പാമരന്‍ ജീ,
ഭര്‍ത്സനത്തിന്റെ ഭാഷയെ പിന്തുണയ്ക്കുന്നില്ലെന്ന് പോസ്റ്റില്‍ തന്നെ പറഞ്ഞിട്ടുണ്ട്.
ഭരണകൂട മെഷീനറിയുപയോഗിച്ച് ബ്ലോഗ് പോസ്റ്റുകള്‍ പോലും ഡിലീറ്റ് ചെയ്യിക്കുന്ന രീതിയ്ക്കെതിരേ, അതേ പോസ്റ്റ് പുന:പ്രസിദ്ധീകരിച്ചുകൊണ്ട് ഒരു പ്രതിഷേധം. അത്രേയുള്ളൂ. മാധ്യമസ്വാതന്ത്ര്യമെന്നാണതിന്റെ പേരെങ്കില്‍ അങ്ങനെ :)
ആ പോസ്റ്റിലെ ഭാഷ ചില ഭാഗങ്ങളില്‍ മോശമായിരിക്കാം. പക്ഷേ രാജ് താക്കറേയെപ്പോലൊരാള്‍ അതില്‍ കുറഞ്ഞതൊന്നും അര്‍ഹിക്കുന്നില്ലെന്നും തോന്നുന്നു. താക്കറേമാരുടെ വെറുപ്പും വെറിയും നിറഞ്ഞ രാഷ്ട്രീയവും പോസ്റ്റിലെ പരിഹാസവും തൂക്കി നോക്കിയാല്‍ ആദ്യത്തെ തട്ട് തന്നെയാവും നിലം പറ്റിക്കിടക്കുന്നത്.
സെബിന്റെ കുറിപ്പിനും നന്ദി.
ഫെബ്രുവരിയില്‍ ബെന്നി (http://cachitea.wordpress.com) എഴുതിയ ‘താക്കറേയുടെ സാങ്കല്പിക ആത്മഗതം’ എന്ന കുറിപ്പ് (ബെന്നിയുടെ അനുവാദം ചോദിക്കാതെ) ഇവിടെ ചേര്‍ക്കുന്നു:
സാക്ഷാല്‍ ബാല്‍ താക്കറേ അവശനും രോഗിയും വയസ്സനുമാണ്, കരുണാകരനെ പോലെ. ആവുന്ന കാലത്ത് ഉണ്ടാക്കിവച്ചതെല്ലാം വയസ്സുകാലത്ത് തിരിഞ്ഞുകൊത്തുന്ന അനുഭവം കരുണാകരനുള്ളത് പോലെ നമ്മുടെ താക്കറേക്കുമുണ്ട്. എന്തായിരുന്നു ഇന്നലെകള്‍! വീട്ടിലെ ചാരുകസേരയില്‍ കിടന്ന് ബാല്‍ താക്കറേ അയവിറക്കുകയാണ് -
അന്നൊന്നും ഈ കാവി നിറത്തിന് ഇത്ര തുടുപ്പില്ല. ബോംബെ നഗരം മെട്രോ നഗരമായി, ഇന്ത്യയുടെ വ്യാപാര തലസ്ഥാനമായി മാറിക്കൊണ്ടിരിക്കുകയാണ്. അവിടവിടെ ദാദാഗിരികള്‍ പൊങ്ങിവരുന്നുണ്ട്. വരുത്തരുടെ നഗരമായതിനാല്‍ ഗലികളില്‍ തമിഴും തെലുങ്കും ഹിന്ദിയും ഇടകലര്‍ന്ന് കേള്‍ക്കാനുണ്ട്. തൊള്ളായിരത്തി അറുപതുകള്‍! ഹോ, ആലോചിക്കുമ്പോള്‍ കുളിരുകോരുന്നു!
ദേശീയത മൊത്തം വടക്കന്മാരുടെ കയ്യിലാണല്ലോ അല്ലെങ്കില്‍, കയ്യില്‍ ആവേണ്ടതാണല്ലോ? എന്നാല്‍ പുറത്തേക്ക് നോക്കിയാലോ, കുറേ മദ്രാസികള്‍.. ജനനനിയന്ത്രണമൊന്നും ഗലികളില്‍ ഇല്ലെന്ന് തോന്നുന്നു. കൂത്താടികളെപ്പോലെ ഇവറ്റ ഇങ്ങനെ പടര്‍ന്നാല്‍ മദ്രാസ് സംസ്ഥാനത്തിന്റെ ചെറു പതിപ്പാവും ബോംബെ. അത് നടക്കരുത്. അണ്ണാറക്കണ്ണാനും തന്നാലാവത് ചെയ്യണമല്ലോ. തല ചൊറിഞ്ഞു, ചുറ്റും നോക്കി. എന്തോ കണ്ണിലുടക്കി. ചില്ലിട്ട ഫ്രെയിമില്‍ നിന്ന് നോക്കി ചിരിക്കുന്നത് ശിവജിയല്ലേ! മറാഠാ, മറാഠീ എന്നൊക്കെ കേട്ടാല്‍ ചോര തിളക്കണം എന്ന് പാടിയ കക്ഷിയാണ്.
എന്തൊരു രസമായിരുന്നു അക്കാലം. ചോരയൊലിപ്പിച്ചുകൊണ്ട് ഓടുന്ന മദ്രാസിയുടെ നാഭിയില്‍ തന്നെ തൊഴിക്കുന്ന ആ രസമുണ്ടല്ലോ. അത് അനുഭവിച്ചറിയുക തന്നെ വേണം. പോക്കണം കെട്ട വര്‍ഗ്ഗമാണ്. ഇന്ത്യയുടെ ദേശീയതയിലൊന്നും ഇവറ്റയ്ക്ക് വിശ്വാസമില്ല. ദ്രാവിഡരാണെത്രെ! അങ്ങനെ ശിവസേന പിറന്നു. ശിവജിയുടെ സേവകരാണ്. മറാഠിക്ക് വേണ്ടി ജീവന്‍ കളയും.
സംഭവമേറ്റു. പീക്കിരിപ്പിള്ളാര്‍ വരെ സേനയുടെ കൊടിയുമേന്തി ദ്രാവിഡവേട്ടക്കൊരുങ്ങി. മണ്ണ് മണ്ണിന്റെ മക്കള്‍ക്ക്. വരുത്തര്‍ക്കല്ല. ബീഹാര്‍, മധ്യപ്രദേശ്, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ്, ഗുജറാത്ത് എന്നിവിടങ്ങളില്‍ നിന്ന് വന്നവരും വരുത്തരല്ലേ എന്ന് ചോദിക്കുന്നവര്‍ക്ക് ബോധമില്ല. വടക്കന്‍ ഗോസായിക്കും കൂടി ഉള്ളതാണ് ബോംബെ. ഹിന്ദിയും മറാഠിയും ഭായീ ബഹനല്ലേ! പ്രശ്നം ദ്രാവിഡമല്ലേ!
കുറേയെണ്ണത്തിനെ കൊല്ലുകയും തല്ലുകയും ചെയ്തപ്പോള്‍ മുന്തിയവന്മാര്‍ വിളിച്ചു. സംഭവം അവസാനിപ്പിക്കാന്‍ പറഞ്ഞു. സംഭവം അവസാനിപ്പിച്ചാല്‍ ശിവസേനയും അവസാനിക്കുമെന്ന് ബോധിപ്പിച്ചു. അതൊന്നുമുണ്ടാവില്ല, നമുക്ക് സഹകരിക്കാമെന്നായി ചില കാവിക്കൊടികള്‍. ഹിന്ദിയും മറാഠിയും ഒന്നിച്ചാല്‍ അതിനൊരു കാവിനിറം വരിക സ്വാഭാവികം. ഒന്നുമില്ലെങ്കിലും എല്ലാവരും ഹിന്ദുക്കളല്ലേ! അതുകൊണ്ട് സമ്മതിച്ചു. പിന്നീടങ്ങോട്ട് മൊത്തമൊരു സഹകരണബാങ്ക് ആയിരുന്നു. ബാബറിപ്പള്ളി പൊളിക്കാന്‍ മുമ്പില്‍ തന്നെയുണ്ടായിരുന്നു.
അന്ന് തൊട്ട് ഇന്നോളവും വലിയ കുഴപ്പങ്ങളൊന്നും ഇല്ലാതെ കഴിഞ്ഞുപോരുകയായിരുന്നു. മറാഠിയുടെ അവകാശങ്ങളല്ല, ഹിന്ദുത്വമാണ് ശിവസേനയുടെ അജണ്ടയെന്ന് ചില കുരുത്തംകെട്ടവര്‍ ഇടക്കിടെ പറഞ്ഞുപരത്തുന്നുണ്ടായിരുന്നു. രണ്ടും ഒന്നാണെന്ന് ഇവറ്റയ്ക്ക് മനസ്സിലാവുന്നില്ലല്ലോ!
ചുവരിലെ ഫ്രെയിമിട്ട ആ ചിത്രം ഇപ്പോഴുമുണ്ട്. നീട്ടിപ്പിടിച്ച ആ വാളിന്റെ പെയിന്റ് ഇളകിപ്പോയിരിക്കുന്നു. എങ്ങനെ ഇളകിപ്പോവാതിരിക്കും. കലികാലമല്ലേ! നില മറന്നാണ് ചില വൃത്തികെട്ടവന്മാര്‍ ആടുന്നത്. സ്വന്തം മരുമകനെ പറ്റിയാണ് പറയുന്നത്. പാര്‍ട്ടി അധ്യക്ഷസ്ഥാനം മകന് കൊടുക്കാതെ മരുമകന് ആരെങ്കിലും കൊടുക്കുമോ? ഉദ്ദവിനെ അരിയിട്ട് വാഴിച്ചതില്‍ പിന്നെയാണ് ഈ അസുരവിത്തിന് ദണ്ഡമിളകിയത്. ഇപ്പോഴത് മൂര്‍ധന്യാവസ്ഥയിലും എത്തിയിരിക്കുന്നു.
മറാഠി, ഹിന്ദി ഭായിഭായീ എന്ന് മഹാകോടി തവണ ഉരുക്കഴിച്ചെടുത്ത മന്ത്രമാണല്ലോ ഈ രാജന്‍ ചെക്കന്‍ കൊളമാക്കുന്നത്. മഹാരാഷ്ട്രാ നവനിര്‍മ്മാണ്‍ സേനയാണെത്രെ ചെക്കന്റെ വാനരസേന! ശിവസേന നിര്‍മ്മിക്കാത്ത എന്ത് പുതിയതായി നിര്‍മ്മിക്കാനാണാവോ ചെക്കന്‍ വാളുമെടുത്ത് പൊറപ്പെട്ടിരിക്കുന്നത്? വടക്കേയിന്ത്യക്കാരാണെത്രെ ചെക്കന്റെ പ്രഖ്യാപിത ശത്രുക്കള്‍. മൊത്തം ബിമാരുക്കളെയും* മുംബൈയില്‍ നിന്ന് ഓടിക്കണം എന്നാണ് പയ്യന്റെ മനസ്സിലിരുപ്പ്. കണ്ണില്‍ കാണുന്ന സകല ബിമാരുക്കളെയും വളഞ്ഞിട്ട് തല്ലുകയാണ് നിര്‍മ്മാണ സേനക്കാര്‍!
ഇതൊക്കെ താന്‍ പണ്ട് കളിച്ച കാര്‍ഡുതന്നെ. ദ്രാവിഡര്‍ക്കെതിരെ കളിച്ച കാര്‍ഡ് മറിച്ച് ബിമാരുക്കള്‍ക്കെതിരെ പ്രയോഗിക്കുകയാണ് ചെക്കന്‍. കരുണാനിധിയും മറ്റുമാണ് ചെക്കന്റെ മാനസഗുരുക്കന്മാര്‍. ഒരു മറാഠിക്ക് ഇത്ര അധഃപതിക്കാനാവുമോ? ഓര്‍ക്കൂട്ടിലോ മറ്റ് പോസ്റ്റിട്ട് പീക്കിരിപ്പിള്ളാരെ സംഘടിപ്പിക്കുന്നുണ്ടെത്രെ ഈ വിരുതന്‍. പൂവിട്ട് പൂജിക്കേണ്ട വടക്കേയിന്ത്യന്‍ ഗോസായിമാരെ ഓര്‍ക്കൂട്ടിലിരുന്ന് ആട്ടുകയാണ് ഈ പീക്കിരിപ്പിള്ളാര്‍. ഇതൊന്നും നല്ലതിനല്ല എന്നേ പറയാനുള്ളൂ.
പരിശ്ക്യതരെന്നും,വിദ്യാസമ്പന്നരെന്നും അവകാശപ്പെടുന്നവരില്‍ തന്നെ മണ്ണിന്റെ മക്കള്‍ വാദവും, വംശവും, നിറവും അടിസ്ഥാനമാക്കിയുള്ള ഇത്തരം കാര്യങ്ങള്‍ കാണുമ്പോള്‍ നമുക്ക് ലജ്ജ തോന്നെണ്ടതുണ്ട്. നൂറ്റാണ്ടുകള്‍ക്ക് മുമ്പ് നിലനിന്നിരുന്ന ഇത്തരം കാര്യങ്ങള്‍ ഇപ്പോഴും നടക്കുന്നു എങ്കില്‍ നമ്മള്‍ ലോകത്തിന് മുന്നില്‍ എങ്ങനെ വിലയിരുത്തപ്പെടും.
എന്റെ ഓഫ്ഫീസില്‍ ഒരിക്കല്‍ ഒരു ഇംഗ്ലീഷുകാരി വന്നു സംസാരമധ്യേ അവര്‍ ചോദിച്ചൂ . എലിയെ നിങ്ങള്‍ ദൈവമായി ആരധിക്കുനുണ്ടോ എന്ന്. ഞാന്‍ പറഞ്ഞൂ ദൈവത്തിന്റെ വാഹനമായിട്ടൂള്‍ല സങ്കല്‍പ്പങ്ങള്‍ ഉണ്ട് എന്ന്. ഊടനെ അവര്‍ ചോദിച്ചു “അപ്പോല്‍ പ്ലേഗ് പ്പൊലുള്ള അല്ലെങ്കില്‍ എലി ശല്യം കൂടുമ്പോള്‍ പിന്നെ എങ്ങനെയാണ് നിങ്ങള്‍ അവയെ കൊല്ലൂക എന്ന്. ചുരുക്കത്തില്‍ ഞാന്‍ വിഷയം മാറ്റി രക്ഷപ്പെട്ടു. “
വംശവെറിയും ജാതിയും, പ്രാദേശിക വാദവുമെല്ലാം ഇപ്പോള്‍ കൂടി വരുന്നതായി തോന്നുനു. എന്താണിതിന് കാരണം എന്ന് പഠ്ഹിക്കേണ്ടിയിരിക്കുനു. വിദ്യഭ്യാസം കൂടി വരുമ്പോഴും എങ്ങനെ പിന്നെയും ഇതെല്ലാം പിന്നെയും നില നില്‍ക്കുന്നു.
“മണ്ണിന്റെ മക്കള്‍“
സുസംഘടിതമായ സായുധസംഘങ്ങളുടെ ഭീഷണിയിലൂടെ അമ്മാവന്‍ പണ്ടു കാണിച്ച മാടമ്പിത്തരം ഇന്നു അനന്തിരവന്‍ കാണിക്കുന്നു. അന്നു ലുങ്കിയുടുത്ത മദ്രാസിയെങ്കില്‍ ഇന്നു പാവം ‘ഭയ്യാ’ മാരാണു ഇരകളെന്നു മാത്രം. ഹീനമായ ഒരു രാഷ്ടീയ തന്ത്രമാണിത്. അമ്മാവന്റെ പല്ലുകൊഴിഞ്ഞു എന്ന തിരിച്ചറിവില്‍ മാളത്തില്‍ നിന്നും പുറത്തിറങ്ങിയ പുത്തന്‍ കടുവ തന്റെ സാന്നിധ്യം കാടിളക്കി ഒന്നറിയിക്കാന്‍ നോക്കുകയാണ്. ജനാധിപത്യ സംസ്കാരത്തെ അടിമുടി അശുദ്ധമാക്കുന്ന ഇത്തരം കടുവകളെ വാഴിക്കുന്നതില്‍ നമ്മുടെ സമ്പ്രദായങ്ങളുടെ ഘടനാപരമായ ദൌര്‍ബല്യങ്ങള്‍ ഒരുപാടു സഹായിക്കുന്നു...
അധികാര സ്‌ഥാപനങ്ങളില്‍ പോലും അപരിഹാര്യമായ രീതിയില്‍ അസമത്വങ്ങളും അനീതികളും നിലനില്‍ക്കെ, ഇത്തരം കടുവകളുടെ ഗര്‍ജ്ജനം ആഘോഷമാക്കപ്പെടുക തന്നെ ചെയ്യും..മനുഷ്യനെ ചുട്ടുതിന്നുന്നവര്‍--
Ok so when you went to school, what would you answer when teachers would ask you for the capital of arunachal pradesh?
Dadar east? Kalyan? Shivaji park.
Oh ok you would just send uncle Bals dogs to bite the teacher for asking the wrong question.
ഈ വരിയിലെ സാരസ്യം നുകരാതെ പോകുന്നത് എങ്ങനെ?
എന്റെ സംശയം ഇത്തരം കടുത്ത പ്രാദേശികവാദികളും ദേശീയവാദികളായ നവനാസികളും സംഗമിക്കുന്നത് എവിടെ എന്നാണ്?
ഏതായാലും കണ്ണാടി ഉടച്ച് വൈരൂപ്യം മറയ്ക്കാനാവില്ല എന്ന് മാമനും മരുമോനും മനസ്സിലാക്കിയിരുന്നെങ്കില്‍.
മഹാരാഷ്ട്ര ഭരിക്കുന്നത് കോണ്‍ഗ്രസല്ലേ?അപ്പോള്‍ അധികാരികളും അറിഞ്ഞ് കൊണ്ടാണോ ഈ വേട്ട?
രാഷ്ടീയ സ്വാധീനം ഉപയോഗിച്ച് അഭിപ്രായ സ്വാതന്ത്ര്യത്തിനെ അടിച്ചമര്‍ത്തുന്ന പ്രവണത എതിര്‍ക്കേണ്ടത് തന്നെയാണ്.ൊരു പ്രത്യേക പോസ്റ്റിനേയും ഉദ്ദേശിച്ചല്ല ഇത് പറയുന്നത്.
അങ്ങിനെയെങ്കില്‍ ബ്ലോഗില്‍ ഇസ്ലാം തീവ്രവാദം എന്ന വിഷയത്തെക്കുറിച്ച് ശക്തമായ അഭിപ്രായം പറയുന്നവര്‍ നാളെ ആന്റി ടെര് സ്ക്വാഡിന്റെ സെല്ലില്‍ ഇരിക്കുകന്ന കാലം അത്ര വിദൂരമല്ല.
ഇന്ത്യ ഇങ്ങനെ പിന്നോട്ട് പോകുന്നതില്‍ ലജ്ജിക്കുന്നു.
എം എന്‍ എസ്സ് ആണ് ഒന്നാം നമ്പര്‍ നിരോധിക്കപ്പെടേണ്ട പാര്‍ട്ടി.
http://iyerdeepak.wordpress.com/2008/11/14/attention-bloggers/
രാജ്യത്തിന്റെ ദേശീയ-ഫാസിസ്റ്റ് സ്വഭാവം, കൂടിയും കുറഞ്ഞും, ഇത്തര പ്രാദേശിക പാര്‍ട്ടികളിലും പ്രതിഫലിക്കുക സ്വാഭാവികമാണ്. ‘അന്യ’മായ എന്തിനോടും (ജാതിയോ, മതമോ, ഭാഷയോ, സമ്പ്രദായമോ, എന്തുമാകട്ടെ) മനുഷ്യരുടെയുള്ളില്‍ സ്വാഭാവികമായ ഒരു antagonism ഉണ്ട്. മനുഷ്യന്റെ മൌലികമായ ആ പ്രകൃതത്തെയാണ് ഈ ഇത്തരം പ്രകൃതിവിരുദ്ധര്‍ കൌശലത്തോടെ മുതലെടുക്കുന്നത്. അതിനെ ചെറുക്കാനുള്ള സാമൂഹ്യമായ കൂട്ടായ്മകളുടെ അഭാവമാണ് ഇതിന് വളം വെക്കുന്നത്.
പിന്നെ ഇതില്‍ ആരോപിക്കപ്പെട്ട,ഭര്‍ത്സനത്തിന്റെ ഭാഷ. ഇത്തരം നിലപാടുകളെ എതിര്‍ക്കുമ്പോള്‍, സംശയം വേണ്ട, ഭാഷയെ തീവ്രമാക്കേണ്ടിവരും. അതിനെ അസംസ്ക്കൃതമാക്കേണ്ടിവരും. തെറിയോളം നല്ല ഒടിയില്ല എന്നും വരാം. അനുഭവിക്കുന്നവര്‍ എഴുതുമ്പോഴും, അകലെനിന്ന് കണ്ടവര്‍ എഴുതുമ്പോഴും വ്യത്യാസമുണ്ടാകും. ഭംഗിയുള്ള ഭാഷ, ഇക്കാലത്ത്, ഇരട്ടത്താപ്പുകാരുടെയും വ്യാജന്മാരുടെയും ഉപകരണമാണ്. മാത്രമല്ല, ഇതില്‍ ഭര്‍ത്സനം തരിമ്പും ഇല്ലെന്നു തന്നെയാണ് എന്റെ വ്യക്തിപരമായ തോന്നല്‍, പാമരന്‍.
പോസ്റ്റ് തിരഞ്ഞെടുത്തതിനു നന്ദി.
അഭിവാദ്യങ്ങളോടെ
മുംബൈ പട്ടണവും നവനിർമ്മാൺ സേനയും
പാവം താക്കറേ മാർ