ചതി! ചതി!

(ബദ്രി റൈനയുടെ കവിത)


സമ്മതിച്ചു
നിങ്ങള്‍ ആദിമ ഭാരതീയരാണ്‌
ആര്യന്മാര്‍ വരുന്നതിനും മുന്‍പേതന്നെ
ഇവിടെ ഉണ്ടായിരുന്നു.
സമ്മതിച്ചു
ഞങ്ങളുടെ നാമം അനശ്വരമാക്കാന്‍ വേണ്ടിയാണ്‌
ഞങ്ങള്‍ നിങ്ങളെ ദളിതുകളാക്കിയത്‌.

നിങ്ങള്‍ നിരക്ഷരരായിരുന്നു;
നിശ്ശബ്ദരാക്കപ്പെട്ടിരുന്നു;
നിങ്ങള്‍ തൊട്ടുകൂടാത്തവരായിരുന്നു;
തീണ്ടാപ്പാടകലെ നിര്‍ത്തപ്പെട്ടവരായിരുന്നു;

ഞങ്ങളുടെ വളര്‍ച്ച നിങ്ങളെ പ്രകോപിപ്പിച്ചിട്ടുണ്ടാകാം.
നിങ്ങളുടെ വിയര്‍പ്പും ചോരയും ഉപയോഗിച്ചാണ്‌
ഞങ്ങള്‍ അഭിവൃദ്ധി നേടിയത്‌
അതൊക്കെ ശരിയായിരിക്കാം.

നിങ്ങളുടെ പെണ്ണുങ്ങളെ ഞങ്ങള്‍ ബലമായി ഭോഗിച്ചിട്ടുണ്ടാകാം
ഞങ്ങള്‍ക്ക്‌ മാര്‍ഗ്ഗഭ്രംശം വന്നിട്ടുണ്ടാകാം
നിങ്ങളുടെ നീചജന്മദാഹങ്ങളെ തണുപ്പിക്കാന്‍
‍ഞങ്ങളുടെ കിണറുകള്‍ തന്നിട്ടുണ്ടാവില്ലായിരിക്കാം
അതും സമ്മതിച്ചു.

ഞങ്ങളുടെ ഭരണഘടന ഞങ്ങളുടേതാണ്‌,
ഞങ്ങളുടേതുമാത്രം
ഞങ്ങളുടെ ദേവാലയങ്ങള്‍ നിങ്ങളെ പ്രവേശിപ്പിച്ചിട്ടുമുണ്ടാകില്ല.
അതൊക്കെ സമ്മതിച്ചു

നിങ്ങളുടെ നിലവും കാടുകളും ഞങ്ങള്‍ പിടിച്ചെടുത്തു
വെട്ടിനിരത്തി തീയിട്ടു
ഞങ്ങളുടെ ബാങ്കുകളും അങ്ങാടികളും
നിങ്ങളെ സേവിച്ചിട്ടുണ്ടാകില്ല,
ഒക്കെ ശരിതന്നെ

എന്നുവെച്ച്‌?
ഹൈന്ദവതയെ ഉപേക്ഷിച്ചുപോകാന്‍ മാത്രം വളര്‍ന്നോ നിങ്ങള്‍?
ഇത്ര വലിയ വഞ്ചനക്ക്‌ എങ്ങിനെ നിങ്ങള്‍ക്ക്‌ മാപ്പു തരാന്‍ കഴിയും?
ചെല്ല്, ചെന്ന് പറ
നിങ്ങളെ വഞ്ചിക്കുന്ന ആ പള്ളീലച്ചന്മാരോട്‌
ലോകം ഉണ്ടായ അന്നുതൊട്ട്‌
എല്ലാ സസ്യ-ജന്തുജാലങ്ങളും മനുഷ്യരും സൃഷ്ടിക്കപ്പെട്ടത്‌
സനാതന ഹിന്ദുക്കളായിട്ടായിരുന്നു എന്ന്

സ്വന്തമാളുകളുടെ അതിക്രമങ്ങളേക്കാള്‍
നിങ്ങള്‍ക്കിഷ്ടം
ക്രിസ്ത്യാനിയാകുന്നതിന്റെ സുഖലോലുപതയാണെന്നോ?
ഹോ, ഈ പുഴുക്കളുടെ ലോകം
എത്രമാത്രം വഞ്ചകന്മാരും ദൈവരഹിതവുമായി മാറിക്കഴിഞ്ഞിരിക്കുന്നു!!SAHMAT (Safdar Hasmi Memorial Trust Publications, Delhi) 2000-ല്‍ പ്രസിദ്ധീകരിച്ച, ‘Modest Proposal and other Rhymes for the Times‘ എന്ന സമാഹാരത്തില്‍ ബദ്രി റൈന എഴുതിയ Betrayal Beyond Belief എന്ന കവിതയുടെ സ്വതന്ത്രപരിഭാഷ. ബദ്രി റൈനയെക്കുറിച്ച്‌ വായിക്കാന്‍ ഇവിടെ നോക്കുക

67 comments:

 1. Rajeeve Chelanat said...

  Betrayal Beyond Belief - ബദ്രി റൈനയുടെ കവിത

 2. അനില്‍ വേങ്കോട്‌ said...

  സമയത്ത് പ്രതികരിക്കുന്നവനെ മാത്രമേ എഴുത്ത്കാരൻ എന്നു പറയാൻ കഴിയൂ. നിങ്ങൽ അതു ചെയ്തു. നന്ദി.

 3. Joker said...

  .ചെയ്തു കൂട്ടിയ കൊള്ളരുതായ്മകളെ എതിര്‍ക്കുനതും. വോട്ട് രാഷ്ട്രീയം എന്ന് പറയുന്ന നം പുത്സക ജനമന്മങ്ങള്‍ അരങ്ങ് തകര്‍ക്കുന്നിണ്ടിവിടെ. എത്രയോ ഉണ്ട് ഈ ബൂലോകത്ത്.അവരെ സൂക്ഷിക്കുക.

  രാജീവ്ജി അഭിനന്ദനങ്ങള്‍

 4. മാരീചന്‍‍ said...

  സമ്മതിക്കില്ല
  നിങ്ങള്‍ ആദിമ ഭാരതീയരാണെന്ന്
  ആര്യന്മാര്‍ ഇവിടെ കുടിയേറിയവരാണെന്നും
  ഞങ്ങള്‍ സമ്മതിക്കില്ല
  ഞങ്ങളുടെ നാമം അനശ്വരാക്കിയതും
  നിങ്ങളെ ദളിതരാക്കിയതും ദൈവമാണ്... സാക്ഷാല്‍ ദൈവം

  ദൈവഹിതം ഇതാണ്
  നിങ്ങള്‍ എന്നെന്നേയ്ക്കും നിരക്ഷരാകേണ്ടവര്‍
  നിങ്ങള്‍ തൊട്ടുകൂടാത്തവര്‍
  തീണ്ടാപ്പാടകലെ നിര്‍ത്തപ്പെടേണ്ടവര്‍ നിങ്ങള്‍
  മിണ്ടരുത്.......നിശബ്ദരാകണം നിങ്ങള്‍
  നിങ്ങളുടെ
  ഒച്ച പൊങ്ങുന്നത്
  ദൈവത്തിനിഷ്ടമല്ല...


  ഞങ്ങളുടെ വളര്‍ച്ചയില്‍ നിങ്ങള്‍ക്ക് പ്രകോപനമെന്തിന്?
  നിങ്ങളുടെ ചോരയും വിയര്‍പ്പും ഞങ്ങള്‍ക്ക് വിധിച്ചത് ദൈവമാണ്..
  ഞങ്ങളെ സമൃദ്ധിയിലും സമ്പത്തിലും നിലനിര്‍ത്തേണ്ടത്
  നിങ്ങളുടെ കടമ..

  അതാണ്
  ദൈവവിധി..
  അനുസരിക്കുക..

  ഞങ്ങള്‍ക്ക്
  ഭോഗിക്കാനുളളതാണ്
  നിങ്ങളുടെ പെണ്ണുങ്ങള്‍
  ഒരുബലപ്രയോഗവുമില്ലാതെ വഴങ്ങേണ്ടത്
  നിങ്ങളുടെ കടമ

  ‍ഞങ്ങളുടെ
  മാര്‍ഗങ്ങളാണ്
  ഞങ്ങളുടെ ശരി
  ഞങ്ങളുടെ മാര്‍ഗങ്ങള്‍ തന്നെയാവണം നിങ്ങളുടെയും ശരി
  പക്ഷേ,
  നിങ്ങളുടെ മാര്‍ഗങ്ങള്‍
  ഞങ്ങള്‍ നിശ്ചയിക്കും...

  ഞങ്ങളുടെ ദാഹം ശമിപ്പിക്കാനാണ് നിങ്ങള്‍
  കിണറു വെട്ടേണ്ടത്..

  ആ വെളളം ഞങ്ങള്‍ക്കു മാത്രം കുടിക്കാനുളളത്
  അതില്‍
  പാളയിറക്കാന്‍
  നിങ്ങളോട് ആരു പറഞ്ഞു?

  ഞങ്ങള്‍ക്കു വേണ്ട
  ഭരണഘടന ‍
  ഞങ്ങളെഴുതും
  നിങ്ങള്‍ക്കു വേണ്ടതും എഴുതുന്നത് ഞങ്ങള്‍ തന്നെ
  ഞങ്ങളുടെ ദേവാലയങ്ങള്‍ക്കു വേണ്ട കരിങ്കല്ലുകള്‍
  ചുമക്കേണ്ടവരാണ് നിങ്ങള്‍
  അവിടെ ദൈവങ്ങളെ ഇരുത്തിയത്
  ഞങ്ങള്‍ക്ക് പറയാനുളളത് കേള്‍ക്കാനാണ്..

  നിങ്ങള്‍ക്കവിടെ
  എന്തു കാര്യം...?


  വെടിയുണ്ടയ്ക്ക് .
  വില കയറിയത് നിങ്ങളറിഞ്ഞില്ലേ..

  നിങ്ങളുടെ നിലവും കാടുകളും ഞങ്ങള്‍ക്കുളളത്
  പിടിച്ചെടുക്കാനും വെട്ടി നിരത്താനും തീയിടാനും
  അവകാശം തന്ന് ദൈവം
  ബാങ്കുകളും അങ്ങാടികളും
  സേവിക്കേണ്ടത് ഞങ്ങളെ...

  ഇതെല്ലാം
  കൂടിച്ചേരുന്നതാണ്
  ഹൈന്ദവതയെന്ന് നിങ്ങള്‍ക്കറിയില്ലേ
  സൃഷ്ടിച്ചവന് സംഹരിക്കാനും അവകാശമുണ്ട്..
  സനാതനഹിന്ദുവിന്റെ വിഴുപ്പുപേറാന്‍
  ദൈവം തന്ന നിയോഗം ഉപേക്ഷിച്ച് രക്ഷപെടാമെന്നോ
  പടുവിഡ്ഢികളേ... ഒരു പളളീലച്ചന്റെ ളോഹയ്ക്കും നിങ്ങളെ ഒളിപ്പിക്കാനാവില്ല
  ഗര്‍ഭപാത്രം കുത്തിപ്പിളര്‍ന്ന് ഭ്രൂണത്തെ പുറത്തെടുത്തപ്പോള്‍
  തെല്ലും വിറയ്ക്കാത്ത കൈകളാണ് ഞങ്ങളുടേത്..
  പ്രാണനു വേണ്ടി, അതിനു വേണ്ടി മാത്രം
  കണ്ണീരൊഴുക്കി യാചിച്ചവന്റെ തലയില്‍ മണ്ണെണ്ണ കമിഴ്ത്തി
  തീപ്പെട്ടിയുരച്ചിട്ടതും ഇതേ കൈകളാണ്...
  കണ്ണീരുകള്‍ നിങ്ങളുടേത്.. കരയാന്‍ പിറന്നവരുടേത്..
  ഞങ്ങള്‍ കരയിക്കാന്‍ പിറന്നവര്‍...

  ഹിന്ദുവായി പിറന്ന് ഹിന്ദുവിന്റെ കൈകൊണ്ട്
  ചാകേണ്ടവരേ

  ക്രിസ്ത്യാനിയായി സുഖിക്കാമെന്ന് കരുതിയ
  നിങ്ങള്‍ മണ്ടന്മാര്‍........

  ഒരു ജന്മത്തിലും
  മോക്ഷം കിട്ടാത്തവര്‍...

 5. മാരീചന്‍ said...

  രാജീവിന്റെ കവിതയ്ക്ക് ഒരു അനുബന്ധം

 6. Radheyan said...

  കവിത നന്നായി.

  വിശക്കുന്നവന് അന്നമാണ് ദൈവം
  അപമാനിതന് മാനമാണ് മതം
  ജനം നിമിഷം പ്രതി മതം മാറട്ടെ
  അതവരുടെ ഒട്ടിയ വയറിലെയും
  ദൈന്യമാര്‍ന്നകണ്ണിലെയൊം
  കരാളവേദന മാറ്റുമെങ്കില്‍


  അഭിവാദ്യങ്ങളോടെ
  ഒരു ഫാ‍സിസ്റ്റ് വിരുദ്ധന്‍

 7. Radheyan said...

  മാരീചാ

  ലിങ്ക് കവിത നന്നായി

 8. vimathan said...

  രാജീവ്, തികച്ചും അവസരോചിതം, ശക്തം. മാരീചന്റെ അനുബന്ധവും, (ലിങ്കുകള്‍ കൂസിസ്റ്റ് ഇംഗ്ലീഷ് പത്രങള്‍ ആണെങ്കിലും) അങനെ തന്നെ. അഭിനന്ദങള്‍

 9. അനോമണി said...

  തീവ്രമായ വരികള്‍ രാജീവ് മാഷ്... മാരീചന്‍ അവയെ പൊള്ളുന്നവയാക്കി.

  മനുഷ്യമാംസം പൊള്ളിപ്പിളര്‍ന്ന് മണക്കുന്നു... വല്ലാത്ത ഒരു മരവിപ്പ്.

 10. ചിത്രകാരന്‍chithrakaran said...

  വളരെ നല്ല പ്രവര്‍ത്തി.
  ഇന്ത്യന്‍ ദളിതരും ആദിവാസികളും കൂട്ടത്തോടെ
  കൃസ്തുമതം സ്വീകരിക്കട്ടെ.
  നിലവിലുള്ള മതങ്ങളില്‍ അല്‍പ്പമെങ്കിലും
  മനുഷ്യത്വവും,ആധുനിക കാഴ്ച്ചപ്പാടും
  സ്വന്തമായുള്ളത് കൃസ്തുമതത്തില്‍ തന്നെയാണ്.
  മോഡിമാരെ പ്രതിരോധിക്കാന്‍
  ഏതു വിശ്വാസിക്കും സ്വീകരിക്കാവുന്ന
  നല്ല മാര്‍ഗ്ഗം തന്നെയാണ് കൃസ്തുമതം.
  ഹിന്ദു മതവും,മുസ്ലീം മതവും മനുഷ്യ സമൂഹത്തിനും,
  പുരോഗതിക്കും തടസ്സം തന്നെയാണ്.
  ഈ മതങ്ങളുടെ തീവ്രവാദാഭിമുഖ്യം കാണുമ്പോള്‍
  കൃസ്തുമതത്തിലെ വാഴ്ത്തപ്പെടലുകളും,
  അമലാ നിഗ്രഹവും,വിശുദ്ധ ഗര്‍ഭങ്ങളും,സവര്‍ണ്ണതയും വെറും
  നിസ്സാരം !!!
  ഹിന്ദുക്കളേ... മുസ്ലീങ്ങളേ... കൃസ്തുമതം സ്വീകരിക്കുവിന്‍ !!!
  അറബിയും,സംസ്കൃതവും ഉപേക്ഷിച്ചാല്‍ തന്നെ അല്‍പ്പം മനുഷ്യത്വമുള്ളവരാകാം. :)

 11. ഭൂമിപുത്രി said...

  നേരത്തെ വായിച്ചിരുന്നുവല്ലൊ.
  ശക്തിയൊട്ടും ചോർന്നുപോകാതെതന്നെ മലയാളീകരിച്ചതിൻ പ്രത്യേക അഭിനന്ദങ്ങൾ രാജീവ്

 12. അനില്‍@ബ്ലോഗ് said...

  രാജീവിനു ആശംസകള്‍.
  ഒപ്പം മാരീചനും.

 13. kadathanadan said...

  അഭിവാദ്യങ്ങൾ

 14. വര്‍ക്കേഴ്സ് ഫോറം said...

  സമയോചിതം രാജീവ്

  അഭിവാദ്യങ്ങള്‍

  മാരീചന്റെ കമന്റ് കവിതയുടെ രൂപത്തില്‍ ആദ്യമായാണ് കാണുന്നത്. കവിത നന്നായി വഴങ്ങുന്നുണ്ട്. മൂലരചനയില്‍ നിന്ന് മാറാനുള്ള സ്വാതന്ത്ര്യമെടുത്തതിനാല്‍ കൂടുതല്‍ നന്നായി എന്ന് തോന്നുന്നു.

  അഭിനന്ദനങ്ങള്‍

 15. Anonymous said...

  അഭിവാദ്യങ്ങള്‍

 16. സിമി said...

  ഇത് കൊണ്ടുവന്നത് നന്നായി രാജീവ്.

 17. സൂരജ് :: suraj said...

  പത്തിരുപതു പേജിന്റെ വളുവളുത്ത കോപ്പി പേയ്സ്റ്റ് ഉപന്യാസത്തെയും പിക്കാസാ ആല്ബങ്ങളുടെ നൂറ്റുക്കണക്കിനു ചിത്രങ്ങളെയും വലിച്ചു കീറീ കാറ്റില്‍ പറത്താന്‍ രണ്ട് കവിത മതി...

  രാജീവ് ജീക്കും മാരീചര്‍ക്കും നന്ദി.

 18. ശിവ said...

  ഇതൊക്കെ വായിക്കാനും ഇവിടെ സുരക്ഷിതമായി ഇരുന്ന് പ്രതികരിക്കാനും മാത്രമേ കഴിയുന്നുള്ളൂ എന്നതില്‍ അതിയായ വിഷമം ഉണ്ട്....

 19. nalan::നളന്‍ said...

  ആര്‍ഷ ഭാരത സംസ്കാരം!!!
  ഇതിനും സംസ്കാരം എന്നു വിളിക്കേണ്ടിവരുന്നല്ലോ !

  അഭിവാദ്യങ്ങള്‍ രാജീവ്,മാരീചന്‍!

 20. ജിവി/JiVi said...

  2000ല്‍ വെളിച്ചം കണ്ട കവിത എട്ട് വര്‍ഷങ്ങള്‍ക്കിപ്പുറം കൂടുതല്‍ ആകുലതയോടെ വിവര്‍ത്തനം ചെയ്ത് ബ്ലോഗിലിടേണ്ടിവന്നിരിക്കുന്നു രാജീവിന്.

  ഒരായിരം വാര്‍ത്തകളുടെ ലിങ്കുകള്‍ ചേര്‍ത്തുകൊണ്ട് ഒരനുബന്ധ കവിതയെഴുതാന്‍ മാരീചനും കഴിഞ്ഞിരിക്കുന്നു.

  ഇതെല്ലാം നിസ്സംഗമായി വായിച്ച്പോകാന്‍ എനിക്കും കഴിയുന്നു. എത്ര കഷ്ടം.

 21. വികടശിരോമണി said...

  മുമ്പു വായിച്ചത്.സന്ദർഭോചിതം രാജീവ്.
  മാരീചകവിതക്കും അഭിവാദനം.

 22. കുറുമാന്‍ said...

  ബദ്രി റൈനയുടെ കവിത വിവര്‍ത്തനം ചെയ്തിട്ടതിന് നന്ദി.

  ഒപ്പം ഒരു സല്യൂട്ടും.

  സര്‍!

  ആകാശത്തേക്ക് ആദരവോടെ രണ്ട് വെടി വക്കട്ടെ..ടിഷും, ടിഷും.

  പരേഡ് സാവധാന്‍.


  ഇതിന്റെ ലിങ്ക് രാ‍വിലെ കിട്ടിയപ്പോള്‍ കമന്റിട്ടിരുന്നുവെങ്കില്‍ ഒന്നാമനാകാമായിരുന്നെങ്കിലും, വെറുതെ ചെന്ന് തലവെച്ച് വെട്ടുകൊള്ളുന്നത് നിറുത്തിയതിനാല്‍ കാത്തിരുന്നു. ഇപ്പോഴെങ്കിലും കമന്റിടാന്‍ സാധിച്ചല്ലോ. അതില്‍ ആശ്വാസം.

 23. nardnahc hsemus said...

  രാജീവ്, മാരീചന്‍ കലക്കി!

  :)

 24. nardnahc hsemus said...

  കുറുമാനേ, വെടി നിറുത്ത് (അവസാന പാര)!!!
  വഴീ നടക്കുന്നോര്ടെ തലേ ഉണ്ട വീഴ്ണേ...!

 25. ശ്രീവല്ലഭന്‍. said...

  വളരെ ശക്തമായ, പ്രസക്തമായ കവിത. നന്ദി രാജീവ്.

 26. ഋഷി|rISHI said...

  സമയത്ത് കാണാണ്ട് പോയി, അല്ലെങ്കില്‍ ചില പോസ്റ്റുകളില്‍ ലിങ്ക് കൊടുക്കാമായിരുന്നു.
  അഭിനന്ദന്‍സ് രാജീവ്, ഒപ്പം മാരീചനും:)

 27. ഋഷി|rISHI said...

  :)

 28. Umesh::ഉമേഷ് said...

  രാജീവിനു നന്ദി. മാരീചനു വളരെ നന്ദി.

 29. S.V.Ramanunni said...

  സമയോചിതം.
  പ്രതിരോധം സര്‍വതലങ്ങളില്‍ നിന്നും ഉയരേണ്ടതുണ്ട്.
  മാരീചന്റെ ലിങ്ക് കവിത കൂടുതല്‍ നന്നായി.
  കവിതയും കഥയും ഇങ്ങനെ പുതിയെ രൂപങ്ങളില്‍ വളരേണ്ടതുണ്ട്.സംവേദനം തീവ്രമാക്കുന്ന രൂപം.
  രണ്ടാള്‍ക്കും പിന്തുണ...

 30. കുതിരവട്ടന്‍ :: kuthiravattan said...

  മനോഹരം രാജീവേട്ടാ, സമയോചിതം.
  കേരളത്തിലുമുണ്ട് സവര്ണ്ണന്മാർ.
  പ്രതിരോധം ഉയരട്ടെ.
  ആദിവാസികൾ പറയുന്നത് ആരും കേള്ക്കുന്നില്ല.
  കവിത എഴുതുന്നതും പറയുന്നതും മറ്റുള്ളവർ.
  ഇതാ താഴെ കേരളത്തിലെ ഒരു ആദിവാസി നേതാവു പാടിയ കവിത. വാക്യ ശുദ്ധി ഇല്ലെന്കിൽ, ഈണം തികഞ്ഞില്ലെന്കില്‍ സവര്ണ്ണന്മാരേ നിങ്ങൾ പൊറുക്കണം.
  കവിത ഏതെന്കിലും ദ്രാവിഡ വൃത്തത്തിലായിരുന്നിരിക്കും.

  ---------------------
  കവിത: സവര്ണ്ണന്മാർ
  രചന: സി.കെ ജാനു
  തേതി: ഒക്ടോബർ 15, 2008
  സവര്‍ണ ഹിന്ദുബോധമാണ് സിപിഎമ്മിനെ നയിക്കുന്നതെന്ന് ഗോത്രമഹാസഭ നേതാക്കളായ സി.കെ.ജാനു, എം. ഗീതാനന്ദന്‍ എന്നിവര്‍ കുറ്റപ്പെടുത്തി. ആദിവാസികള്‍ക്കായി ഇവര്‍ക്കൊന്നും ചെയ്യാന്‍ കഴിയില്ല.

  ആദിവാസികളുടെ വിവിധ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട ചര്‍ച്ചകളിലെല്ലാം സിപിഎമ്മുമായി ബന്ധപ്പെട്ട സംഘടനകളെയല്ലാതെ ആദിവാസികളുടെ യഥാര്‍ഥ പ്രശ്നം അവതരിപ്പിക്കാന്‍ കഴിയുന്ന സംഘടനകളെ ക്ഷണിക്കാറില്ലെന്നും ഇവര്‍ കുറ്റപ്പെടുത്തി.

 31. ചന്ത്രക്കാറന്‍ said...

  ബദ്രി റൈനക്കും രാജീവിനും മാരീചനും നന്ദി.

  മാരീചന്‍, ഇതുപോലെ സൈബര്‍ സ്പേയ്സിന്റെ പുതുസാധ്യതകള്‍ കണ്ടെത്താന്‍ താങ്കള്‍ക്കിനിയും കഴിയട്ടെ.

  സൂരജിന്റെ കമന്റിന് എന്റെ ഒപ്പ്. ലോജിക്കില്ലാത്ത ലോജിക്കല്‍ വാദങ്ങളോട് ലോജിക്കിന്റെ ഭാഷയില്‍ തര്‍ക്കിക്കാന്‍ പോയിട്ടു കാര്യമില്ല. മറുവശത്ത് ഇടതുപക്ഷമെന്നാല്‍ സി.പി.എമ്മെന്നു കരുതുന്നവരോട് സംസാരിച്ച് സമയം കളയുന്നതാണെങ്കില്‍ തീര്‍ത്തും വ്യര്‍ത്ഥമാണ്. ഇത്തരമൊരു കവിത മതി അത്തരക്കാരോട് കാലാകാലങ്ങള്‍ സംസാരിക്കാന്‍.

 32. കുതിരവട്ടന്‍ :: kuthiravattan said...

  ചന്ദ്രക്കാറന്‍ പറഞ്ഞതിനോട് യോജിക്കാതിരിക്കാന്‍ കഴിയില്ല. ചന്ദ്രക്കാറനെപ്പോലെ ഇടതുപക്ഷമെന്നാൽ സിപിഎം അല്ലെന്നു പറയുന്ന മറ്റ് 39 ഇടതു സംഘടനകൾ രാജ്യത്ത് പ്രവര്ത്തിക്കുന്നു.

  പക്ഷെ എന്തു ചെയ്യാം തലതിരിഞ്ഞ മാധ്യമങ്ങൾ അവയെ പലപ്പോഴും ഇടതു സംഘടനകൾ എന്നല്ല, ഇടതു തീവ്രവാദ സംഘടനകൾ എന്നാണു വിശേഷിപ്പിക്കാർ എന്നതാണു പരിതാപകരം. ചിലപ്പോഴൊക്കെ വിഘടനവാദികൾ എന്നും :-(

  ലോജിക്കില്ലാത്ത ലോജിക്കല്‍ വാദങ്ങളോട് ലോജിക്കിന്റെ ഭാഷയില്‍ തര്‍ക്കിക്കാന്‍ പോയിട്ടു കാര്യമില്ല(കട: ചന്ദ്രക്കാറന്‍‌‌). അതു കൊണ്ട് ഇത്തരം കവിതകൾ ഇനിയും പോരട്ടെ.

 33. Saghav said...

  Thank U Marichan

 34. സൂരജ് :: suraj said...

  ...കേരളത്തിലുമുണ്ട് സവര്ണ്ണന്മാർ.
  പ്രതിരോധം ഉയരട്ടെ.
  ആദിവാസികൾ പറയുന്നത് ആരും കേള്ക്കുന്നില്ല.കവിത എഴുതുന്നതും പറയുന്നതും മറ്റുള്ളവർ...


  കുതിരവട്ടന്‍ ജീ,

  നമുക്കൊരു കാര്യം ചെയ്യാം. സംഘം Vs പരിവര്‍ത്തിത ക്രൈസ്തവര്‍ എന്നത് 88 പേജില്‍ ‘സിന്‍ഡിക്കേറ്റി’ കൂയി Vs പാണ ആക്കിയതുപോലെ കേരളത്തിലെ ആദിവാസികളുടെ ഗമ്പ്ലീറ്റ് പ്രശ്നങ്ങളും ഗോത്രമഹാസഭ Vs സി.പി.എം എന്നാക്കാം.. യേത് ?

  അതാവുമ്പം ജാനുവിന്റെ മുഖമടിച്ച് വീക്കിയത് ആന്റണിയുടെ മുത്തങ്ങാ ഓപ്പറേഷനിലാണെന്നത് കളഞ്ഞിട്ട് കോണ്‍ഗ്രസിന്റെ പിന്തുണയില്‍ ഇലക്ഷനു മത്സരിച്ച് പൊട്ടിയ ജാനുക്കഥയ്ക്കും ഒരു ന്യായമാകും !

 35. മുക്കുവന്‍ said...

  mareejaaa. that link reply is fundastic one.

  my salute to you :)

 36. ഭൂമിപുത്രി said...

  ആദ്യം വന്നപ്പോൾ കുറച്ച് തിരക്കായിപ്പോയതുകൊണ്ട് മാരീചന്റെ ‘അർത്ഥഗർഭമായ’ കവിത ശ്രദ്ധിച്ച് വായിച്ചിരുന്നില്ല.തിരിയേവന്നു,വായിച്ചു,
  തൊപ്പിയൂരുന്നു മാരീചൻ!
  ഇത് മാരീചൻതന്നെയോ രാജീവോമറ്റാരെങ്കിലുമോ
  ഇംഗ്ലീഷിലേയ്ക്ക് മൊഴിമാറ്റംചെയ്തിരുന്നെങ്കിൽ
  കുറെക്കൂടി വായനക്കാരിലേയ്ക്കെത്തിയേനെ.

 37. മലമൂട്ടില്‍ മത്തായി said...

  കവിത നന്നായിടുണ്ട്. അവസരോചിതം തന്നെ. പക്ഷെ ഇതേ വികാരം ഇന്ത്യയില്‍ അടുത്ത് നടന്ന ബോംബ് സ്ഫോടനങ്ങളെ ന്യായീകരിച്ചപോള്‍ കണ്ടിലല്ലോ? അന്ന് പറഞ്ഞതു അമേരിക്കന്‍ സാമ്രാജ്യത്തിന്റെ അടിമ പണി ചെയ്‌താല്‍ ബോംബല്ല അതിലപുറവും പൊട്ടും എന്നാണല്ലോ. അതെന്താ മനുഷ്യന്റെ ജാതി/ മതം എന്നിവ നോക്കിയാണോ രാജീവ് കവിത എഴുതുന്നത്?

 38. lakshmy said...

  നന്നായി. രാജീവിനും മാരീചർക്കും അഭിവാദനങ്ങൾ
  ‘നിങ്ങള്‍ തൊട്ടുകൂടാത്തവരായിരുന്നു‘

  ഈ വരിയെ ‘നിങ്ങൾ തൊട്ടു കൂടാ“താക്കപ്പെട്ട“വരായിരുന്നു‘ എന്നു വായിക്കാനാണ് തോന്നിയത്

 39. ചന്ത്രക്കാറന്‍ said...

  രാജീവ്‌, നിങ്ങള്‍ ബോംബ്‌ സ്ഫോടനങ്ങളെ ന്യായീകരിച്ചുവോ? എപ്പോള്‍, ഞാനറിഞ്ഞില്ലല്ലോ? ഗിര്‍ര്‍ര്‍ര്‍... (ബാലരമ നിലവാരം പൂര്‍ണ്ണമായിക്കോട്ടെ!)

  എന്റെ രാജീവേ, ഇനി കടലെന്ന് എവിടെയെങ്കിലും എഴുതുമ്പോള്‍ കടലാടിയിലുള്ള കടലല്ല എന്ന് ഡിസ്ക്ലൈമര്‍ ചേര്‍ത്തേക്കണേ. ഇത്‌ മലയാളം ബ്ലോഗാണ്‌, ഗംബ്ലീറ്റ്‌ രാഷ്ട്രീയനവസാക്ഷരരാണ്‌ ഇതിനകത്ത്‌. കയ്യിലുള്ള അമ്പത്തിച്ചില്വാനം ട്രാന്‍സ്‌ലിറ്ററേഷനക്ഷരങ്ങള്‍ വച്ച്‌ ഇംപീരിയല്‍ കണ്ണന്റെ വായില്‍ ഈരേഴുപതിനാലുലോകവും വായിച്ചുകളയും അവര്‍, ജീവന്‍ വേണേല്‍ സൂക്ഷിച്ചുകളി.

 40. you are naked said...

  മലമൂട്ടിൽ മത്തായിയേ

  നിങ്ങളെന്താ ഈ പറയുന്നത്? രാജീവ് ബോംബ് സ്ഫോടനങ്ങളെ ന്യായീകരിച്ചോ? ഗ്ര്ര്ര്..അത് പൊട്ടിയത് ബോംബല്ല, അത് മൂരാച്ചി അധിനിവേശ നയങ്ങൾക്കെതിരെയുള്ള മനുഷ്യരുടെ പ്രതിഷേധങ്ങളല്ല്യോ?? ഹയ്യോ അത് മുസ്ലീം വോട്ട് ബാങ്കല്ല്യോ? അത് പൊട്ടാൻ പാടുണ്ടാ? എന്താണ് വെവരമില്ലാ‍ത്തവരെപ്പോലെ?

  അതെങ്ങിനെ മത തീവ്രവാദമാവും? അതെങ്ങിനെ ഇസ്ലാമിക രാഷ്ട്രം മാത്രം മതിയെന്നുള്ളതിന്റെ തെളിവാകും? ശ്ശെടാ.

  ഇതൊക്കെ അറിയാൻപാടില്ലെങ്കിൽ ബ്ലോഗിലെ ചില കമ്മ്യൂണിസ്റ്റുകാരോട് ചോദിച്ചാൽ പോരേ? അവരൊക്കെ പറഞ്ഞരൂല്ലേ? നല്ല വള്ളിപുള്ളി തെറ്റാതെ ഈമെയിൽ ഗ്രൂപ്പുകളിൽ അവർ ഒക്കെ പറഞ്ഞ് തരും. ജീവൻ വേണമെങ്കിൽ തിരിച്ചൊന്നും ചോദിക്കരുത്. പുറത്താക്കിക്കളയും.

  മനസ്സിലാവാ‍ത്തതൊക്കെ മത്തായേ നിനക്ക് വെവരമില്ലാഞ്ഞിട്ടാണ്, സാമാന്യ ബുദ്ധിക്ക് നിരക്കാത്തത് കണ്ടാലും കണ്ണടച്ച് പിടിക്കാൻ ഇവിടുത്തെ കുറച്ച് കമ്മ്യൂണിസ്റ്റുകാരോട് ചോദിക്കന്റെ മത്തായേ. ഉത്തരം കിട്ടുമോന്ന് മാത്രം ഉറപ്പില്ല.

  “മറുവശത്ത് ഇടതുപക്ഷമെന്നാല്‍ സി.പി.എമ്മെന്നു കരുതുന്നവരോട് സംസാരിച്ച് സമയം“

  ഈ ചന്തിരക്കാരൻ പറയുന്നത് പോലല്ലേ
  നമ്മുടെ നകുലനും പറയുന്നത് അത് ഗിരിവർഗ്ഗമാണ് വി‌എച് പി അല്ലാന്ന്? അവസാനം എല്ലാം കൂടി എന്തെങ്കിലും യന്ത്രമനുഷ്യന്മാരുടെ മേലേ കെട്ടിവെക്കീൻ. സമാധാനം ഉണ്ടാവട്ടെ. ഇത് മലയാളം ബ്ലോഗാണ്, പുതിയ വർഗ്ഗങ്ങളെ വരെ ഉണ്ടാക്കിവെച്ച് കാച്ചിക്ക്കളയും

 41. മലമൂട്ടില്‍ മത്തായി said...

  ബാലരമ, മനോരമ, മംഗളം തുടങ്ങിയ "അതി"സാക്ഷരത വിളമ്പുന്ന പുസ്തകങ്ങള്‍ വായിക്കുന്ന ചന്ത്രകാരന്‍ അറിയുവാന്‍, ശ്രീ രാജീവിന്റെ ബ്ലോഗില്‍ നിന്നും ഉള്ള വാചകങ്ങള്‍:

  "ആ അമേരിക്കന്‍ സാമ്രാജ്യത്വത്തെയും, അതിന്റെ പിണിയാളികളെയുമാണ്‌ ലോകമൊട്ടുക്കുള്ള തീവ്രവാദ പ്രസ്ഥാനക്കാര്‍ ഇന്ന് ഉന്നം വെക്കുന്നത്‌. സ്വാഭാവികമായും, ആ സാമ്രാജ്യത്വത്തിന്‌ കൂട്ടുനില്‍ക്കുന്ന രാഷ്ട്രങ്ങള്‍ക്കും അതിന്റെ ഭവിഷ്യത്തുക്കള്‍ അനുഭവിക്കേണ്ടിവരും. അതുതന്നെയാണ്‌ ഇന്ത്യ ഇന്ന് നേരിടുന്നതും."

  അതിന്റെ ലിങ്ക്:
  http://rajeevechelanat.blogspot.com/2008/09/blog-post_17.html

  നേരറിയാന്‍; കുറച്ചു വൈകി ആണെങ്ങിലും :-)

 42. nalan::നളന്‍ said...

  ഇതായിരുന്നോ രാജീവ് ബോംബ് സ്ഫോടനങ്ങളെ ന്യായീകരിച്ചെന്നു പറയുന്നത്.
  ഇതു പോര സുഹൃത്തേ അത്തരമൊരാരോപണത്തിനു.

  രാജീവിന്റെ ആ പോസ്റ്റിനോടു എതിര്‍പ്പുണ്ടായിരുന്നു, അതു പക്ഷെ രാജീവില്‍ നിന്നും പ്രതീക്ഷിച്ച ആര്‍ജ്ജവം ആ പോസ്റ്റിലില്ലായെന്നു തോന്നിയതു കൊണ്ടായിരുന്നു,

  രാജീവിന്റെ പോസ്റ്റുകള്‍ വായിക്കുന്ന ആര്‍ക്കും രാജീവ് സ്ഫോടനങ്ങളെ ന്യായീകരിച്ചുവെന്നോ, അതിനു കൂട്ടുനില്‍ക്കുന്നയാളോ ആണെന്നു പറയാനാകില്ല. അതിനു നീണ്ട ഉപന്യാസങ്ങളൊന്നും വേണ്ട. നാഥൂറാം ഗോഡ്സെ ആറെസ്സെസ്സുകാരനല്ലായിരുന്നുവെന്നോ കലാപകങ്ങള്‍ക്കു പിന്നില്‍ സംഘപരിവാരങ്ങളല്ലെന്നോ സ്ഥാപിക്കാന്‍ ശ്രമിക്കുന്ന പോലുള്ള വൃഥാ വ്യായാമങ്ങള്‍ ആവശ്യമില്ല.

 43. കൃഷ്‌ണ.തൃഷ്‌ണ said...

  തീക്ഷ്‌ണം, മനോഹരം, സംവേദനം, സംശുദ്ധം. കവിതയുടെ മാനദണ്ഡമാണിത്‌. ഇതില്‍ ഏതാണിവിടെ മുന്നിട്ടു നില്‍ക്കുന്നത്‌ എന്ന ഒരു ചോദ്യം മാത്രമേ ഉള്ളൂ....ഇന്നത്തെ ദിവസം ഈ കവിത വായിച്ചതു കൊണ്ടു മാത്രം മനോഹരമായിരിക്കുന്നു.ഉള്ളില്‍ കൊള്ളിച്ചുവല്ലോ, രാജീവ്‌. അഭിവാദ്യങ്ങള്‍..

 44. ചന്ത്രക്കാറന്‍ said...

  നളന്‍,

  ശക്തമായ ഒരു കവിതയെയും അത്രതന്നെ ശക്തമായ മാരീചന്റെ കമന്റിനെയും ചുറ്റിപ്പറ്റി നടക്കാനിടയുണ്ടായിരുന്ന ഒരു സംവാദത്തെ വഴിതെറ്റിക്കാനുള്ള ഒരു സാധാരണ മലയാളം ബ്ലോഗ്‌ ശ്രമമായിട്ടേ നമുക്കിതിനെ കാണേണ്ടതുള്ളൂ. ആവശ്യത്തിനു പറഞ്ഞുകഴിഞ്ഞു, ഇനി നമുക്ക്‌ നിര്‍ത്താമെന്നു തോന്നുന്നു. നമ്മളൊക്കെ ഒന്നുകില്‍ സി.പി.എമ്മുകാര്‍ അല്ലെങ്കില്‍ ഇടതുതീവ്രവാദസംഘടനാപ്രവര്‍ത്തകര്‍ എന്നു കരുതുന്നവരോട്‌ കൂടുതലെന്തു പറയാനാണ്‌?

  രാജീവിന്റെ പോസ്റ്റിനോട്‌ എനിക്കും വിയോജിപ്പുണ്ട്‌; ഒരു സങ്കീര്‍ണ്ണപ്രശ്നത്തെ അദ്ദേഹം വളരെ ബൈനേറിയനായ കാഴ്ച്ചപ്പാടില്‍ കണ്ടു എന്നതാണ്‌ പ്രധാന കാരണം - രാജീവില്‍ നിന്നും പ്രതീക്ഷിക്കാത്തതാണത്‌. പക്ഷേ അത്‌ ഈ തറനിലവാരത്തില്‍ ചര്‍ച്ചചെയ്യേണ്ട ഒന്നല്ല.

  അല്ലെങ്കില്‍ത്തന്നെ രാജീവിനെപ്പോലൊരാള്‍ എഴുതിയതുകൊണ്ടല്ലേ ഇതൊക്കെ ആളുകള്‍ ഓര്‍മ്മിക്കുന്നത്‌? അല്ലാതെ ഈ പൊളിറ്റിക്കല്‍ കിന്റര്‍ഗാര്‍ട്ടന്‍ കൊച്ചുങ്ങള്‍ പടച്ചുവിട്ടിട്ടുള്ള ഒരു വരിയെങ്കിലും താങ്കള്‍ക്കോര്‍മ്മയുണ്ടോ?

  എന്നോടും കൂടിയാണ്‌ - നമുക്കിത്‌ നിര്‍ത്താം. ഈയാംപാറ്റകളുടെ വംശം മുടിക്കാന്‍ മെഴുകുതിരികത്തിച്ചുവച്ചിട്ടു കാര്യമില്ല; ഒന്നു കരിഞ്ഞാല്‍ വേറൊന്ന് പല പേരില്‍ പല രൂപത്തില്‍ ഇരുണ്ട മാളങ്ങളില്‍നിന്നു പുറത്തുചാടിക്കൊണ്ടേയിരിക്കും...

 45. കുതിരവട്ടന്‍ :: kuthiravattan said...

  "ശക്തമായ ഒരു കവിതയെയും അത്രതന്നെ ശക്തമായ മാരീചന്റെ കമന്റിനെയും ചുറ്റിപ്പറ്റി നടക്കാനിടയുണ്ടായിരുന്ന ഒരു സംവാദത്തെ വഴിതെറ്റിക്കാനുള്ള ഒരു സാധാരണ മലയാളം ബ്ലോഗ്‌ ശ്രമമായിട്ടേ നമുക്കിതിനെ കാണേണ്ടതുള്ളൂ."

  ഞാനിനി എന്തെന്കിലും പറഞ്ഞാല്‍‌‌ അത് 'ശക്തമായ' ഒരു കവിതയെയും അത്രമേല്‍ ശക്തമായ ഒരു കമന്റിനേയും ചുറ്റിപ്പറ്റി നടക്കാനിടയുണ്ടായിരുന്ന ഒരു സംവാദത്തിനേയും വഴിതെറ്റിക്കാനുള്ള ശ്രമയായിട്ട് പ്രഖ്യാപിക്കണം, അല്ലേ? അതുകൊണ്ട് ഞാനൊന്നും പറയുന്നില്ല. 'നമുക്ക്' എന്ന പ്രയോഗത്തിൽ നിന്നു മാത്രമാണു 'ഒരു കൂട്ടര്ക്ക്' അങ്ങോട്ടുമിങ്ങോട്ടും 'ബലേഭേഷ്, വാഹ് വാഹ്' പറഞ്ഞു കളിക്കാനുള്ള ഒരു വേദിമാത്രമായിരുന്നു ഇത് എന്നു മനസ്സിലായത്. അറിയാതെ ഇങ്ങോട്ട് കയറിപ്പോയതിനു മാപ്പ്. ഇനി ഈ ബ്ലോഗ് വായിക്കില്ല, അഭിപ്രായിക്കില്ല എന്നൊന്നും പറഞ്ഞില്ല. 'ഇഷ്ടമില്ലാത്തച്ചി തൊടുന്നതെല്ലാം കുറ്റം' എന്നത് ചില 'സ്വപ്രഖ്യാപിത ഒറിജിനല്‍ ഇടതന്മാരില്‍' കണ്ടുവരുന്ന മാനസികാവസ്ഥയാണ്. എന്നിരുന്നാലും കിടിലന്‍, കലക്കന്, മനോഹരം, അസാദ്ധ്യം തുടങ്ങിയ കമന്റുക‌‌ള്‍ മാത്രം ഇടാന്‍ പ്രത്യേകം ശര്ദ്ധിച്ചേക്കാം. ചര്ച്ച നടക്കട്ടെ. ഗംഭീരമാക്കണം കേട്ടോ, ബ്ലോഗിലെ പുല്‍ക്കൊടി അനങ്ങുന്നതു പോലും അറിയുന്ന വിരാടമൂര്ത്തികളേ.

  @സൂരജ്,
  സവര്ണ്ണ/അവര്ണ്ണ പ്രയോഗം ആര്ക്കും എവിടെയും എപ്പോഴും ആര്ക്കുനേരെയും പ്രയോഗിക്കാവുന്നതായ ഒരു ആയുധമാണ് എന്നാണ്‍ ആ കമന്റിലൂടെ ഉദ്ദേശിച്ചത്. അതിപ്പോ‌‌ള്‍ സിപിഎമ്മിനു നേരെയും വന്നിട്ടുണ്ട് എന്ന് മനസ്സിലാക്കിയാല്‍ കൊള്ളാം. അസഹിഷ്ണുക്ക‌‌ള്‍ ഒരുപാടുള്ളതുകൊണ്ട് വിശദീകരിക്കുന്നില്ല. വേറെ വല്ല ബ്ലോഗിലും സംസാരിക്കാം.

 46. ഭൂലോകം said...

  -----------------------------------
  സൂരജ് :: suraj said...

  കുതിരവട്ടന്‍ ജീ,

  നമുക്കൊരു കാര്യം ചെയ്യാം. സംഘം Vs പരിവര്‍ത്തിത ക്രൈസ്തവര്‍ എന്നത് 88 പേജില്‍ ‘സിന്‍ഡിക്കേറ്റി’ കൂയി Vs പാണ ആക്കിയതുപോലെ കേരളത്തിലെ ആദിവാസികളുടെ ഗമ്പ്ലീറ്റ് പ്രശ്നങ്ങളും ഗോത്രമഹാസഭ Vs സി.പി.എം എന്നാക്കാം.. യേത് ?
  --------------------------------------

  കൊള്ളാം.. അണ്ണനിപ്പഴും ആ ബ്ലോഗ്ഗ് വായിക്കുന്നുണ്ടല്ലെ. ഇടതന്മാരുടെ പറച്ചിലും പ്രവര്‍ത്തിയും തമ്മില്‍ യോജിപ്പില്ല എന്നു താങ്കള്‍ വീണ്ടും വീണ്ടും തെളിയിച്ചിരിക്കുന്നു. നന്ദി.


  ആഫ്രിക്കയിലെ ഒരു കറുത്തവന്റെ കവിത എവിടെയോ വയിച്ചതോര്‍മ്മ വരുന്നു.

  “അന്നു നിങ്ങള്‍ വന്നപ്പോള്‍ നിങ്ങളുടെ കൈകളില്‍ ബൈബിള്‍ മത്രമായിരുന്നു...

  ഇന്നു ബൈബില്‍ ഞങ്ങളുടെ കയ്യിലും ഞങ്ങളുടെ ഭൂമി നിങ്ങളുടെ കയ്യിലും”


  കേരളത്തിലെ ആദിവാസ്സികളും ഈ കവിത ഇപ്പോള്‍‍ പാടാറുണ്ടെന്നു തോന്നുന്നു

 47. മാരീചന്‍‍ said...

  കുതിരവട്ടന്റെ പ്രശ്നമെന്താണ് എന്ന് ഇതുവരെ പറഞ്ഞില്ല. സിപിഎമ്മിന്റേത് സവര്‍ണ നേതൃത്വമാണെന്ന സി കെ ജാനുവിന്റെ പ്രസ്താവനയ്ക്ക് ഇവിടെയെന്താണ് പ്രസക്തിയെന്ന് തീരെയും മനസിലാകുന്നില്ല. ഇതേ ആരോപണം പണ്ടും പലരും ഉന്നയിച്ചിട്ടുമുണ്ട്. സവര്‍ണന്മാര്‍ സിപിഎമ്മിലോ സിപിഐയിലോ ഇല്ലെന്ന് ഇവിടെ ആരെങ്കിലും പറഞ്ഞതും കണ്ടില്ല. സിപിഎമ്മില്‍ സവര്‍ണതയുണ്ടോ, ഇല്ലയോ എന്ന് പരിശോധിക്കുന്നതില്‍ ഇവിടെയാര്‍ക്കെങ്കിലും എതിര്‍പ്പോ, അസഹിഷ്ണുതയോ ഉണ്ടെന്നും പറഞ്ഞിട്ടില്ല.

  കാണ്‍പൂരില്‍ അറുപത്തിയഞ്ചുകാരിയായ ദളിത് സ്ത്രീയെയും അവരുടെ പത്തൊമ്പതു വയസുളള ചെറുമകളെയും പ്രദേശിക ബിജെപി നേതാവ് കൊന്നുവെന്ന ആരോപണമുളള വാര്‍ത്തയ്ക്ക് സി കെ ജാനുവിന്റെ സിപിഎമ്മിനെതിരെയുളള പ്രസ്താവന എങ്ങനെ മറുപടിയാകും? ഇതെങ്ങനെ പരസ്പരം വെട്ടിപ്പോകും? ജാനുവിന്റെ ആരോപണം ചൂണ്ടിക്കാട്ടി ആരുടെ വായടപ്പിക്കാമെന്നാണ് കുതിരവട്ടന്‍ കരുതുന്നത്?

  ജഹാനാബാദില്‍ ഗര്‍ഭിണിയെയും രണ്ടു മക്കളെയും രണ്‍വീര്‍സേന വെടിവെച്ചു കൊന്നുവെന്ന വാര്‍ത്തയ്ക്ക്, സിപിഎമ്മിലും സവര്‍ണ നേതൃത്വമുണ്ടെന്ന ആരോപണത്തിലെ പാഴ്‍ന്യായമാണോ മറുപടി? സിപിഎമ്മിനെതിരെയുളള സികെ ജാനുവിന്റെ ആരോപണമുറം വെച്ച് മറയ്ക്കാവുന്നതാണോ വടക്കേ ഇന്ത്യയില്‍ ദളിതര്‍ നേരിടുന്ന കൊടിയ പീഡനങ്ങളും ഉന്മൂലനശ്രമവും?

  ഇഷ്ടമില്ലാത്ത അച്ചി തൊടുന്നതെല്ലാം കുറ്റമെന്ന മാനസികാവസ്ഥ സ്വയം പ്രഖ്യാപിത ഇടതന്മാരില്‍ മാത്രമല്ലെന്ന് കുതിരവട്ടന് ഇതുവരെ മനസിലായില്ലേ.. പൊതുകിണറില്‍ നിന്ന് വെളളം കോരുന്ന ഇഷ്ടമില്ലാത്ത അച്ചിമാരെ തച്ചു കൊല്ലുന്നതും അമ്പലത്തില്‍ കയറിയ ഇഷ്ടമില്ലാത്ത അച്ചിമാരെ വെടിവെച്ചു കൊല്ലുന്നതും ഇഷ്ടമില്ലാത്ത അച്ചിമാര്‍ വഴിനടക്കാതിരിക്കാന്‍ ഉത്തപുരം പോലുളള സ്ഥലങ്ങളില്‍ മതിലു കെട്ടിപ്പൊക്കിയതും നമ്മുടെ ഇന്ത്യയില്‍ തന്നെയല്ലേ നടക്കുന്നത്? അതിനൊക്കെയെതിരെ അവനവനാലാകും വിധം പ്രതികരിക്കുന്നതില്‍ താങ്കള്‍ക്കെന്താണ് കുതിരവട്ടാ, ഇത്ര കലിപ്പ്?

  സവര്‍ണ അവര്‍ണ ഭേദം ആര്‍ക്കെങ്കിലും നേരെ പ്രയോഗിക്കാനുളള ആയുധമല്ല. അത് സമകാലിക ഇന്ത്യയിലെ കത്തുന്ന, കയ്ക്കുന്ന, കരയിപ്പിക്കുന്ന, ചവര്‍ക്കുന്ന, ഓര്‍ക്കാനിപ്പിക്കുന്ന, ലജ്ജിപ്പിക്കുന്ന, കൊല്ലിക്കുന്ന സാമൂഹിക യാഥാര്‍ത്ഥ്യമാണ്. അതിനെതിരെ ഉയരുന്ന ഏത് പ്രതിരോധത്തെയും അതെത്ര ചെറുതായാലും അപഹസിക്കാനെത്തുന്നതിനെ ഏതു തരം മാനസികാവസ്ഥയില്‍ പെടുത്തിയാണ് കുതിരവട്ടാ, പരിഗണിക്കണിക്കേണ്ടത്?

  സമാനമായ രാഷ്ട്രീയ വിചാരങ്ങള്‍ ഉള്‍ക്കൊളളുന്ന പോസ്റ്റിനെയോ കമന്റിനെയോ ഒക്കെ പലരും കിടിലന്‍, കലക്കന്, മനോഹരം, അസാദ്ധ്യം എന്നൊക്കെ പലപ്പോഴും വിശേഷിപ്പിക്കാറുണ്ട്. ഇതൊക്കെ കാണാപ്പുറം നകുലന്റെ ബ്ലോഗിനു വേണ്ടി മാത്രമായി സംവരണം ചെയ്യപ്പെട്ട വാക്കുകളാണെന്നാണോ കുതിരവട്ടന്‍ പറഞ്ഞു വരുന്നത്? സിപിഎമ്മുകാരോ സ്വയം പ്രഖ്യാപിത ഇടതുകാരോ ബ്ലോഗിലൂടെ തങ്ങള്‍ക്ക് ശരിയെന്ന് തോന്നുന്ന ആശയങ്ങള്‍ പ്രചരിപ്പിക്കുന്നത് ആരും നിരോധിച്ചിട്ടൊന്നുമില്ലല്ലോ?സിപിഎമ്മുകാരും സ്വയം പ്രഖ്യാപിത ഇടതന്മാരും കൂടി പറഞ്ഞോട്ടെ, കുതിരവട്ടാ, കിടിലന്‍, കലക്കന്, മനോഹരം, അസാദ്ധ്യം എന്നീ വാക്കുകള്‍.

  സിപിഎമ്മും ഇന്ത്യയിലെ ഒരു പാര്‍ട്ടി തന്നെ. ആ പാര്‍ട്ടിയോ നേതൃത്വമോ അവരുടെ ചെയ്തികളോ വിമര്‍ശനത്തിന് അതീതമാണെന്ന് ആരും ഇവിടെ പറഞ്ഞതായി കണ്ടില്ല. ജാനുവോ മറ്റാരെങ്കിലുമോ സിപിഎമ്മിനെതിരെ ഉയര്‍ത്തുന്ന വിമര്‍ശനങ്ങളോ ആരോപണങ്ങളോ രാജീവ് ചേലനാട്ടോ, മാരീചനോ, നളനോ, സൂരജോ, ചന്ത്രക്കാരനോ പ്രതിരോധിച്ചു കൊളളണമെന്ന് ശഠിക്കുന്നത്, എവിടുത്തെ ന്യായമാണ്?

  ഭൂലോകമേ, ബ്ലോഗെഴുതുന്നത് ആളുകള്‍ക്ക് വായിക്കാനല്ലേ.. ഇടതന്മാരുടെ വചനവും പ്രവൃത്തിയും തമ്മില്‍ ബന്ധമില്ലെന്ന് തെളിയിച്ചതിന് നന്ദിയും പറഞ്ഞിരിക്കുന്നു. അപ്പോഴാരാണ് വചനവും പ്രവൃത്തിയും തമ്മില്‍ യോജിപ്പുളളവര്‍? ഗുജറാത്തിലും ഒറീസയിലും വചനവും പ്രവൃത്തിയും തമ്മിലുളള വല്ലാത്ത ഇഴയടുപ്പം കണ്ട് ഒരുമാതിരിയുളളവരൊക്കെ അമ്പരന്നു നില്‍ക്കുകയല്ലേ..

 48. Anonymous said...

  രാജീവേ,ഒറിജിനല്‍ നേരത്തേ കണ്ടിരുന്നു. എങ്കിലും തീവ്രത ചോരാത്ത ഈ പരിഭാഷയ്ക്ക് നന്ദി.

  മാരീചന്റെ കമന്റ് ‘ലിങ്ക്’ കവിത വളരെ നന്നായി. അതു ബ്ലോഗിന്റെ മാത്രം സാധ്യതയാണല്ലോ. അതോര്‍മ്മിപ്പിച്ചതിനു ഒരു 'ടിപ്പ് ഒഫ് ദ ഹാറ്റ്'.

  -------
  ഇഷ്ടമില്ലാത്ത അച്ചി തൊടുന്നതെല്ലാം കുറ്റമെന്ന മാനസികാവസ്ഥ സ്വയം പ്രഖ്യാപിത ഇടതന്മാരില്‍ മാത്രമല്ലെന്ന് കുതിരവട്ടന് ഇതുവരെ മനസിലായില്ലേ.. പൊതുകിണറില്‍ നിന്ന് വെളളം കോരുന്ന ഇഷ്ടമില്ലാത്ത അച്ചിമാരെ തച്ചു കൊല്ലുന്നതും അമ്പലത്തില്‍ കയറിയ ഇഷ്ടമില്ലാത്ത അച്ചിമാരെ വെടിവെച്ചു കൊല്ലുന്നതും ഇഷ്ടമില്ലാത്ത അച്ചിമാര്‍ വഴിനടക്കാതിരിക്കാന്‍ ഉത്തപുരം പോലുളള സ്ഥലങ്ങളില്‍ മതിലു കെട്ടിപ്പൊക്കിയതും നമ്മുടെ ഇന്ത്യയില്‍ തന്നെയല്ലേ നടക്കുന്നത്? അതിനൊക്കെയെതിരെ അവനവനാലാകും വിധം പ്രതികരിക്കുന്നതില്‍ താങ്കള്‍ക്കെന്താണ് കുതിരവട്ടാ, ഇത്ര കലിപ്പ്?


  ഛായ്..മാരീചാ അങ്ങനെ കേറി ചരിത്രവും പഴമ്പുരാണവുമൊന്നും കുഴിക്കാതെ.

  ഊളമ്പാറയ്ക്ക് ചരിത്രം കുഴിക്കുന്നതൊന്നും ഇഷ്ടമല്ലെന്നറിയില്ലേ ?

  നായന്മാര്‍ക്കെതിരേയുള്ള വിദ്വേഷം പരത്തലാണ് വിവാദമായ ഏഴാം ക്ലാസ് പാഠത്തിന്റെ ഉദ്ദേശം എന്ന് ഫിന്‍ലന്റിലിരുന്ന് കണ്ടുപിടിച്ച ഗവേഴണവര്‍മ്മയാണ് കുതിരവട്ടന്‍.

  ഓ.ബി.സി ക്കാരനു 27% റിസര്‍വേഷന്‍ കൊടുത്താല്‍ പ്രശ്നപരിഹാരമാകുമോ എന്ന് ചോദിക്കുന്ന അതേ വായ കൊണ്ട് തമിഴ്നാട്ടില്‍ റിസര്‍വേഷന്‍ കാരണം ഓ.ബി.സിക്കാര്‍ പുരോഗതി നേടിയെന്നും പറഞ്ഞുകളയും ! തമിഴ്നാട്ടിലെ മുന്നോക്ക ജാതിക്ക് ജനറല്‍ മെറിറ്റില്‍ പോലും സീറ്റില്ലാ, പിന്നോക്കക്കാരടെ സീറ്റ് വീതിച്ച് കൊടുക്കേണ്ട കാലം അതിക്രമിച്ചൂ എന്നൊക്കെ വിക്കീപ്പീഡികാനുബന്ധപോസ്റ്റെഴുതി മണ്ടല്‍ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ മനം നൊന്ത് (?) അഗ്നിയില്‍ ആത്മാഹൂതി ചെയ്ത ഗോസാമിക്ക് സമര്‍പ്പിച്ച ദളിബന്ധുവിനെയാണോ മാരീചാ താങ്കള്‍ “എന്തെഡേയ് നെന്റെ കലിപ്പ്” എന്നമട്ടില്‍ ചൊറിയുന്നത് ?! മാ നിഷാദ! സോറി, മാ മാരീച!

  ഇപ്പൊ മാരീചനു മനസ്സിലായില്ലേ കുതിരവട്ടന്‍ വാലുപൊക്കുന്നത് എന്തിനാണെന്ന് ?

  ഇടയ്ക്കിടെ ഗോസാമി ദേഹത്ത്കൂടും. അപ്പൊ സികെ ജാനുവിനെ ഓര്‍ക്കും, ഗീതാനന്ദനെ ഓര്‍ക്കും..... പിന്നെ സീപ്പീയെം വെടിവയ്പ്പില്‍ മരിച്ചതും സീപ്പീയെം മതിലു കെട്ടി അയിത്തക്കാരാക്കിയതും സീപ്പീയെം വെള്ളം കോരാ‍ന്‍ സമ്മതിക്കാതെ പട്ടിണിക്കിട്ടതും സീപ്പീയെം റേയ്പ്പ് ചെയ്ത് ഗര്‍ഭിണിയാക്കിയതും സീപ്പീയെം മാറുമറയ്ക്കാന്‍ സമ്മതിക്കാത്തവരുമായ അഖില ലോക ആദിവാസികള്‍ക്കായി മനമുരുകി കവിതയുമെഴുതും.

  ഓഫ് (ചന്ത്രക്കാരന്‍ ക്ഷമിക്കുക):

  അല്ലാ, ഇപ്പഴാ ഒരുകാര്യം ശ്രദ്ധിച്ചേ, നുമ്മട വക്കാരിവര്‍മ്മയെ കണ്ടില്യാലോ. കാണാപ്പുറം വായന കഴിഞ്ഞാലുടന്‍ സന്ദേശത്തിലെ ഡയലോഗും പൊക്കിക്കൊണ്ട് അവതരിക്കേണ്ടതാണല്ലോ ജപ്പാന്‍ വര്‍മ്മ. രാജീവിന്റെ പോസ്റ്റാണെങ്കില്‍ വിത് സ്പെഷ്യല്‍ ഇന്ററസ്റ്റ്. സഹകാരി നൂക്കുളാര്‍ ഇഞ്ചീവര്‍മ്മയാണെങ്കില്‍ നാലഞ്ചുമാസമായി അബ്സ്കോണ്ടിംഗ്.

  എന്തരു പറ്റിയോ !

 49. സൂരജ് :: suraj said...

  “@സൂരജ്,
  സവര്ണ്ണ/അവര്ണ്ണ പ്രയോഗം ആര്ക്കും എവിടെയും എപ്പോഴും ആര്ക്കുനേരെയും പ്രയോഗിക്കാവുന്നതായ ഒരു ആയുധമാണ് എന്നാണ്‍ ആ കമന്റിലൂടെ ഉദ്ദേശിച്ചത്. അതിപ്പോ‌‌ള്‍ സിപിഎമ്മിനു നേരെയും വന്നിട്ടുണ്ട് എന്ന് മനസ്സിലാക്കിയാല്‍ കൊള്ളാം...”


  ഹല്ലാ "സി.പി.എമ്മിനു നേരെയും" എന്നുദ്ദേശിച്ചത് അങ്ങോട്ട് മനസിലായില്ലല്ലോ കുതിരവട്ടന്‍ ജീ.

  സി.പി.എമ്മിനു “നേരെയും” ആരോപണം വരുന്നതിനു ഇവിടെ ആര് എന്ത് ചെയ്യണം ? 'ലേബലുല്‍പ്രേക്ഷ'യൊന്നുമല്ലല്ലോ അല്ലേ :)

 50. കുതിരവട്ടന്‍ :: kuthiravattan said...

  ഓടോ:
  മാരീചോ ഇങ്ങോട്ടു പോരേ. കവിതാ/കമന്റു ചര്ച്ചക‌‌ള്‍ വഴിമാറണ്ട. സംഗതിച്ചേച്ചി എന്റെ സംവരണപോസ്റ്റിന്റെ ലിന്ക് ഇവിടേം കൊടുത്തോ. :-(

 51. സംതിങ്ങ് said...

  സംതിങ്ങ് പ്രിയോ
  വക്കാരിയോടെന്തിനിത്ര കലിപ്പ്? ഓൻ ഉണ്ടെങ്കിലും ഇല്ലെങ്കിലും നിങ്ങക്കെന്തിനിത്ര കഴപ്പ്? ഓനെയൊന്നു ചൊറിയാൻ നോക്കിയിട്ട് വിലപ്പോവാത്തതിന്റെ കടിയാണീ? നിങ്ങളു കുത്തീരിന്ന് മാന്തേയുള്ളൂ. ഓനോടു എല്ലാവർക്കും റെസ്പെക്റ്റ് തന്നെന്നി. അതിലു കടിച്ചിട്ടും മാന്തീട്ടും കാര്യമില്ലൻ. അത് ഈമെയിലു ഗ്രൂപ്പ് ഉണ്ടാക്കി മീറ്റുണ്ടാക്കി കിട്ടണതല്ലി.

  ഹയ്യോ!! ചന്ദ്രക്കാരൻ തിരുവാമൊഴിയുന്നത് കേട്ട് യേസ് വെക്കാൻ ഒരു ഒൻപതിനെ ഉണ്ടാക്കിയെടുത്തിട്ടുണ്ട്. പണ്ടങ്ങേര് അല്പം വിവരമുള്ള കക്ഷിയായിരുന്നു. പിന്നെ പിന്നെ കോറമംഗലാ ബാറുകളിൽ നിന്ന് രണ്ടാളും ഒരുമിച്ച് ഇറങ്ങിത്തുടങ്ങിയതിൽ പിന്നെ ചന്ദിരക്കാരൻ അറുബോറൻ പടം എടുത്ത് ബ്ലോഗേലൊട്ടിച്ചാ പോലും നമ്മുടെ പാചകക്കാരൻ ഒൻപത് യേസ് വെച്ച് ഓച്ച്ചാനിച്ച് നിക്കുവേയുള്ളൂ. ആരാധന മൂത്തിരിക്കുവല്ലോ? വെഞ്ചാമരം വീശിക്കൊടുക്കുന്നത് ബുദ്ധി ലവലേശം തീങ്ങാത്ത ഒരു ബുദ്ധനും. അവരെയൊക്കെയാണ് ലങ്ങേർക്ക് ആവശ്യവും.

  നമുക്കിതിവിടെ അവസാനിപ്പിക്കാം എന്ന് നമ്പറും പിന്നെയൊരു സംഗതിപ്രിയ പ്രത്യക്ഷപ്പെടലും. അള്ളോ...ഈ കളി നിറുത്താറായില്ലിനു?

  രാജീവേ താങ്കളെ വളരെയധികം ബഹുമാനിക്കുന്നു. താങ്കളുടെ സത്യസന്ധതേയും
  ആർജ്ജവത്തേയും. പക്ഷെ കൂട്ട്കെട്ട് ഒന്നു നോയിക്കോളിൻ. ലവന്മാരുടെ നിങ്ങളെ മുന്നിൽ നിറുത്തി കളിക്കുന്ന ഐഡിയ പലതും പലയിടത്തും വേവാത്തതാണ്.

 52. idivettu said...

  ഒരോഫ്. (രാജീവ് ക്ഷമിക്കുക)

  മത്തായി,
  ഈഴവന്മരെ ഒന്നു പറഞ്ഞ് നോക്കൂ. അപ്പോൾ അറിയാം ഇവിടെ പലരുടേയും ജാതി സ്പിരിറ്റ്. അതു വരേയുള്ളൂ സമത്വ പ്രസംഗങ്ങൾ. സ്വജാതിയെ തൊട്ട് കളിക്കാത്ത എന്തിനും പുരോഗമനവാദമുണ്ട്.

 53. എ.ജെ. said...
  This comment has been removed by the author.
 54. എ.ജെ. said...

  അവസരോചിതമായ പോസ്റ്റ്....
  രാജീവിനും മാരീചനും അഭിവാദ്യങ്ങൾ...

  "പത്തിരുപതു പേജിന്റെ വളുവളുത്ത കോപ്പി പേയ്സ്റ്റ് ഉപന്യാസത്തെയും പിക്കാസാ ആല്ബങ്ങളുടെ നൂറ്റുക്കണക്കിനു ചിത്രങ്ങളെയും വലിച്ചു കീറീ കാറ്റില്‍ പറത്താന്‍ രണ്ട് കവിത മതി..."

  ഒരു സല്യൂട്ട് സൂരജിനും...

 55. പാമരന്‍ said...

  രാജീവ്ജിക്കും മാരീചര്‍ക്കും സല്യൂട്ട്‌.

  ചില കമന്‍റുകളുടെ പ്രകോപനമെന്തെന്നു തീരെ മനസ്സിലാവുന്നുമില്ല.

 56. ഭൂലോകം said...

  മാരീചന്‍‍ said...
  ഭൂലോകമേ, ബ്ലോഗെഴുതുന്നത് ആളുകള്‍ക്ക് വായിക്കാനല്ലേ..
  ------------------------------------

  അങ്ങനെയല്ലെന്നും അതിനു ചില പ്രത്യക ക്വാളിറ്റീസ് ഒക്കെ വേണം എന്നും പറഞ്ഞ് ആ ബ്ലൊഗ്ഗിലേയ്ക്കിനിയില്ലെന്നും പറഞ്ഞവിടുന്നു പോയ സൂരജ് ആ ബ്ലൊഗ് തന്നെ ക്വോട്ടി പറയുന്നതു കണ്ടപ്പം എഴുതിയതാണേ.

  ഇടതന്മാരുടെ വാക്കും പ്രവര്‍ത്തിയും തമ്മിലുള്ള ചേര്‍ച്ച കോട്ടയം തിരുവാര്‍പ്പ് ജാതി മാറ്റ പ്രശ്നത്തില്‍ നാട്ടുകാര്‍ കണ്ടുകൊണ്ടിരിക്കുകയാണേ

  ഗുജറാത്ത് ,ഒറീസ്സ കര്‍ണാടക അമ്പരപ്പിന്റെ കൂടെ ഇതും കൂടി വായിച്ചാല്‍ കുറച്ചു കൂടി അമ്പരക്കാം

 57. P.C.MADHURAJ said...

  ഒരാൾക്കു എന്തോ ഇഷ്ടമല്ല എന്നു കാണിക്കാൻ ഓക്കാനിക്കുന്ന ശബ്ദമുണ്ടാക്കാം. അതു കേട്ടും കണ്ടും മറ്റു ചിലറ്ക്കും ഓക്കാനമുണ്ടായേക്കാം. അതു(മ്) കവിതയാകുമെന്നു ഇപ്പോഴാണു മനസ്സിലായതു.

 58. Anonymous said...

  സംതിങ്ങേ, എനിക്കൊരു ബ്ലോഗുണ്ട്,പണ്ടേ സ്വന്തമായി.

  http://kanummindumkelkkum.blogspot.com/

  ആരുടെയെങ്കിലും അപരപ്രൊഫൈലാണെന്ന് കരുതി ഇളകിയാടണ്ട.

  മധുരാജേ, സന്ദീപ് ചൈതന്യ ഏമ്പക്കം വിടുന്നത് കേട്ട് പുളകിതനായി ഉണ്ണിക്കണ്ണന്റെ ഉണ്ണിക്കുടവയറിനേയും പീലിത്തിരുമുടിയേയും കുറിച്ച് വൃത്തമൊപ്പിച്ച് എഴുതുന്നത് മാത്രമാണ് കവിത എന്ന് മനസിലായില്ലായിരുന്നു. ഇനി ശര്‍ദ്ദിച്ചോളാം.

 59. ദേവന്‍ said...

  അഭിവാദ്യങ്ങള്‍ രാജീവ്, മാരീചന്‍.

 60. പക്ഷപാതി :: The Defendant said...

  ബീഹാറില്‍ (ജിയാര്‍ ഗാമത്തില്‍) ദുര്‍ഗാ ക്ഷേത്രത്തില്‍ ദര്‍ശനത്തിനെത്തിയ ദളിതനെ സവര്‍ണ്ണര്‍ വെടിവെച്ചുകൊന്നു - പത്രവാര്‍ത്ത.

  ദളിതന്‍ ഏതു മതത്തിലാണ്? ഹിന്ദുവാണെങ്കില്‍ സവര്‍ണ്ണര്‍ വെടിവെച്ചു കൊല്ലുമോ?
  ഹിന്ദുവല്ലെങ്കില്‍ അവന്‍ മതം മാറുന്നതിനെ സംഘപരിവാറുകാര്‍ എന്തിനെതിര്‍ക്കണം?

  ദളിതന്റെ ദൈവങ്ങളെ എറ്റെടുത്ത് ഹൈന്ദവ തിലകം ചാര്‍ത്തി ദലിതനെ പടിപ്പുറത്ത് നിറുത്തുന്നതാണിപ്പോള്‍ സംഭവിക്കുന്നത്.
  ദലിതന്‍ എന്ന് അവന്റെ അസ്ഥിത്വം വീണ്ടെടുക്കുന്നുവോ അന്നേ അവന് സ്വതന്ത്രനാവാന്‍ കഴിയൂ. അല്ലാതെ ഹിന്ദുമതത്തിന്റെ പുറമ്പോക്കില്‍ കിടന്ന് സവര്‍ണ്ണരുടെ അടിമയാകുന്നതിലോ, തല്‍ക്കാല നേട്ടത്തിനായി മതം മാറിയാലോ ദലിതന്റെ പ്രശ്നങ്ങള്‍ക്ക് പരിഹാരമാവുന്നില്ല.

 61. പറയാതെ വയ്യ. said...

  കറകളഞ നിലപാടുകളുമായി ഇങിനൊരു ബ്ലോഗുണ്ടാകുണ്ടായി കാണുന്നതില്‍ അതിയായ സന്തോഷം.മാനവിക പക്ഷത്ത് നിലയുറപ്പിച്ചു കൊണ്ട് എല്ലാത്തരം പ്രതിലോമതകള്‍ക്കുമെതിരായ നിലപാടുകള്‍ ഉയര്‍ത്തിപ്പിടിക്കാന്‍ ആശയക്കുഴപ്പങളുടെ ഈ കെട്ട കാലത്ത് ജാഗ്രരായിരിക്കുക എന്നത് തീര്‍ച്ചയായും പ്രതീക്ഷ നല്‍കുന്ന കാര്യമാണു. രാജീവ് വിവര്‍ത്തനം ചെയ്ത കവിത, ഇന്ത്യന്‍ പൊതു ബോധത്തെ ഇന്നും നിര്‍ണ്ണായകമായി സ്വാധീനിക്കുന്ന സവര്‍ണ്ണ പ്രത്യയശാത്രത്തെ മാരകമായി പ്രഹരിക്കുന്നുണ്ട്. ഇവിടെ നടന്നു വരുന്ന ചര്‍ച്ചകളില്‍ നിന്നു മനസ്സിലാക്കുന്ന ഒരു കാര്യം, പലരും പല കാര്യങളിലും എടുക്കുന്ന നിലപാടുകള്‍ മാനവികമായൊരു കാഴ്ചപ്പാടിന്റെ നിലപാടു തറയില്‍ നിന്നുകൊണ്ടല്ല എന്നതാണു.ഹിന്ദുത്വ ഫാസിസത്തിനെതിരായി വാളുയര്‍ത്തുന്ന പലരും, പകരം, ഇസ്ലാമിക ഫാസിസത്തെ സ്വപനം കാണുന്നവരാണു എന്നതാണു സങ്കടകരം. തിരിച്ചും. ടീസ്റ്റ സെറ്റില്‍ വാദിനെ പൊക്കി നടക്കുന്നവര്‍ തസ്ലീമ നസ്രീനെതിരെ കൊലവിളിക്കുന്നതു കാണുമ്പോള്‍ ഏറ്റെടുക്കപ്പെടുന്ന മുദ്രാവാക്യങള്‍ പാഴായിപ്പോവുകയല്ലേ എന്നാണെന്റെ സംശയം. ഏറ്റെടുക്കുന്ന പ്രശ്നങള്‍, മുദ്രാവാക്യങള്‍ എല്ലാം കൂടുതല്‍ വിശാലമായൊരു മാനവികതയ്ക്കുവേണ്ടിയുള്ള ഇച്ചയില്‍ നിന്നാവണം പിറവികൊള്ളേണ്ടത്. തീര്‍ച്ചയായും ഈ ബ്ലോഗ് അതിനു ശ്രമിയ്ക്കുമെന്നു കരുതുന്നു.ഒപ്പം ഇതില്‍ പ്രത്യക്ഷപ്പെടുന്ന, പ്രസിദ്ധീകരിക്കുന്ന വിഷയങളെ താന്താങളുടെ കുടുസ്സായ ചിന്തകള്‍ക്കിണങും വിധം ദുരുപയോഗം ചെയ്യാനുള്ള തല്പര കക്ഷികളുടെ ശ്രമങളെയും കരുതലോടെ കൈകാര്യം ചെയ്യേണ്ടതുണ്ട്.

  അഭിവാദ്യങളോടെ,

 62. ജ്യോതിര്‍ഗമയ said...

  ഭാരതീയം എന്ന് വിളിക്കാവുന്ന എല്ലാറ്റിനേയും ഹൈന്ദവമെന്ന് അഭിമാനിച്ചു നടന്നയാളാണ് ഇതെഴുതുന്നത്. എന്നാല്‍ സാമൂഹികചരിത്രം ആഴത്തിലറിഞ്ഞപ്പോള്‍ അങ്ങനെയൊന്നില്ല എന്നും അത് രാഷ്ട്രീയമായ ചില കോയ്മകള്‍ക്കായി പടയ്ക്കപ്പെട്ട ഫാഷിസ്റ്റ് ചിന്താധാരയാണെന്നും ബോധ്യം വന്ന ഘട്ടത്തില്‍ തിരിഞ്ഞു നടക്കുകയും ചെയ്തു.

  ഇന്ന് അതേ സാമൂഹിക ചരിത്രത്തെ സൌകര്യാനുസൃതം വളച്ചൊടിച്ച് ‘അവരും-ഞങ്ങളും’ എന്ന പ്രത്യയശാസ്ത്രത്തെ ഊട്ടിയുറപ്പിച്ച് അധികാരത്തിലേറാന്‍ പാളത്താറുടുത്ത് തയാറാകുകയാണ് കുങ്കുമപ്പൊട്ടിന്റെ പ്രായോജകര്‍ . ബൂലോഗത്തും അതിന്റെ പെരുമ്പറകള്‍ ഭയാനകാം വിധം മുഴങ്ങുന്നു. ബ്ലോഗുകളില്‍ “വിശ്വഹിന്ദു” ഐക്കോണുകള്‍ നാണമില്ലാതെ തൂക്കിയിടുന്നു.എതിര്‍ക്കുന്ന സകലരേയും ഇടത്പക്ഷപാതികളോ മതപരിവര്‍ത്തനാനുകൂലികളോ ആക്കി ചാപ്പയടിക്കുന്നു.
  മറുവശത്താകട്ടെ ആ ഭീതി മുതലെടുക്കുന്ന, താന്താങ്ങളുടെ സൌകര്യം പോലെ മതരാഷ്ട്രത്തെയും ജനാധിപത്യത്തെയും നിര്‍വചിക്കുന്ന മൌദൂദിസ്റ്റ് പ്രായോജകരും !

  എങ്കിലും...എങ്കിലും, 90ശതമാനത്തിനടുത്ത് വരുന്ന ഭൂരിപക്ഷത്തിന്റെ വര്‍ഗ്ഗീയത തന്നെയാവണം കൂടുതല്‍ ശക്തമായി ചെറുക്കപ്പെടേണ്ടത്. പ്രത്യേകിച്ച്, അത് നൂറ്റാണ്ടുകളോളം അതിനുള്ളില്‍ തന്നെ അവര്‍ണ്ണമെന്നും സവര്‍ണ്ണമെന്നുമുള്ള ഒരു മനുഷ്യവിരുദ്ധ വിഭജനരീതി പ്രയോഗിച്ചു തലമുറകളെത്തന്നെ നശിപ്പിച്ചു വിജയിച്ച ഒന്നാണെന്ന നിലയ്ക്ക്.

  കരുതലോടെ ഇരിക്കുക എന്നാല്‍ നിഷ്പക്ഷതയോടെ ഇരിക്കുക എന്നതല്ലെന്നും നിലപാടുകളില്‍ പക്ഷം ചേര്‍ന്ന് യുദ്ധം ചെയ്യുക തന്നെയാണ് വേണ്ടതെന്നും ഓര്‍മ്മിപ്പിക്കുന്നു ഈ സംരംഭം. മതേതരത്വം എറ്റവും വലിയ വെല്ലുവിളി നേരിടുന്ന ഇക്കാലത്ത് ശബ്ദമുയര്‍ത്തുക എന്നതു തന്നെ വലിയ കാര്യം. പൂര്‍ണ പിന്തുണ
  എല്ലാ ഭാവുകങ്ങളും.

 63. Srivardhan said...

  കവിത തികച്ചും കാലിക പ്രസക്തം,വായിക്കാന്‍ അവസരം ലഭിച്ചതിനു രാജിവ്ജി നന്ദി,മാരിചന്റെ അവസരോചിത ലിങ്കിനും....

 64. മാണിക്യം said...

  ബദ്രി റൈനയുടെ കവിത എത്തിച്ചതിനു നന്ദി.
  ശക്തമായപ്രതികരണങ്ങളോടെ ചര്‍‌ച്ച തുടരട്ടെ
  അല്ലേലും സാക്ഷരകേരളം പ്രബുദ്ധകേരളം
  ഘോരം ഘോരം,‘ഓറല്‍ ഡയറിയക്ക്’ഒരു കുറവും മലയാളി ഏതു നാട്ടില്‍ ചെന്നാലും വരുത്തികില്ലാ കാര്യത്തോട് അടുത്താല്‍‌ മരുന്നിനു പോലും ഒറ്റ ആളും കാണില്ലാ . ഇതൊരു ശക്തമായ മീഡിയാ തന്നെ. അടച്ചിട്ട മുറി,പാസ്‌‌-വേറ്ഡുള്ള് മെയില്‍ ഐഡി വാളിനെക്കാള്‍ മൂര്‍ച്ചയുള്ള വാക്കുകള്‍ റ്റൈപ്പ് ചെയ്യാവുന്ന കീബോര്‍‌ഡ്‌
  വിപ്ലവം ജയിക്കട്ടെ !
  വിഗ്രഹങ്ങള്‍ തകരട്ടെ!
  ഒരു ജാതി ഒരു മതം ഒരു ദൈവം
  എന്നു പറഞ്ഞ മണ്ണില്‍ നിന്ന് തന്നെ
  തുടങ്ങാം തുടരാം വിപ്ലവം .

  അഭിവാദ്യങ്ങള്‍.
  രാജീവിനു ആശംസകള്‍.
  മാരീചന് അഭിനന്ദനങ്ങള്‍.

 65. ജയരാജന്‍ said...

  കാണാൻ വൈകി. ശക്തം, പ്രസക്തം! നന്ദി രാജീവ്ജീ, നന്ദി മാരീചർ!

 66. kadathanadan said...

  സാമ്രാജ്യത്വ ആഗോളീകരണത്തിന്നെതിരെ ക്രമേണയെങ്കിലും ശക്തിപ്പെട്ട്കൊണ്ടിരിക്കുന്ന ജനകീയ ഐക്യത്തെ തകർക്കാൻ ഭൂരിപക്ഷ മതമൗലികവാദികൾക്കൊപ്പം നാ നാതരം വർഗീയ,ജാതീയ,വംശീയാദി ശക്തികൾ പ്രവർത്തിക്കുന്നുണ്ട്‌.അവയെ സാമ്രാജ്യത്വവും നാടൻഭരണവർഗ്ഗങ്ങളും പരമാവധി പ്രോത്സാഹിപ്പിക്കുന്നുണ്ട്‌.ദലിത്‌-ആദിവാസി ശക്തികളെ വിപ്ലവവർഗ്ഗങ്ങളിൽ നിന്നകറ്റാൻ കീഴാളവർഗ്ഗ സിദ്ധാന്തവും "ശാക്തീകരണ"വും ഉൾപ്പെടെയുള്ള ആശയങ്ങൾ ഫലപ്രദമായി പ്രചരിപ്പിക്കപ്പെടുന്നു.സോഷ്യലിസ്റ്റ്‌ ബദൽ സങ്കൽപ്പത്തെ ദുർബ്ബലമാക്കാനോ,തകർക്കാനോ വേണ്ടി സാമ്രാജ്യത്വ പ്രചോദിതമായ ആശയങ്ങളുടെ വാഹകരായി"രാഷ്ട്രീയ പാർട്ടികൾ"വരെ രൂപീകരിച്ചുകൊണ്ട്‌ ലക്ഷക്കണക്കിന്ന്‌ NGOകളാണ്‌ ഇന്ത്യയിൽ പ്രവർത്തിക്കുന്നത്‌ ആശയരംഗത്ത്‌ രൂക്ഷമായ വെല്ലുവിളിയാണ്‌ ഇവ ഉയർത്തുന്നത്‌...മുതലാളിത്തസാമ്രാജ്യത്വ വ്യവസ്ഥ അത്‌ നേരിടുന്ന അപരിഹാര്യമായ പ്രതിസന്ധി പരിഹരിക്കാൻ ശ്രമിക്കുന്നത്‌ പുത്തൻ കോളനിവൽക്കരണത്തിന്റെ തീഷ്ണത വർദ്ധിപ്പിച്ചും ബീഭത്സമായ കടന്നാക്രമണങ്ങളിലൂടെയും അധിനിവേശത്തിലൂടെയുമാണ്‌.ഈ സാഹചര്യത്തിൽ ഈ ആധിപത്യ വ്യവസ്ഥക്കെതിരെ സാർവ്വ്വദേശീയമായും ദേശീയമായും ചെറുത്ത്നിൽപ്പുകൾ ശക്തിപ്പെടുമെന്നത്‌ അനിവാര്യമാണ്‌.വർത്തമാന ദൗർബ്ബല്യങ്ങൾ പരിഹരിച്ചുകൊണ്ട്‌ താങ്കളെ പ്പോലെയുള്ള പുരോഗമന ജനാധിപത്യ വിപ്ലവ ശക്തികൾ ഇത്തരം കൂട്ടായ്മകളുമായി രംഗത്തിറങ്ങുക സ്വാഭാവികമാണ്‌..അതുകൊണ്ട്തന്നെ യാണ്‌ ഭാവിചരിത്രത്തെ സ്വാധീനിക്കാൻ പോകുന്ന ഇത്തരം ശ്രമങ്ങളെ തകർക്കാൻ ഏറ്റവും ഫലപ്രദമായ ആയുധമെന്നനിലയിൽ ആശയരംഗത്ത്‌ വലത്‌ പക്ഷക്കാറ്റിന്ന്‌ ശക്തി പകരാൻ സാമ്രാജ്യത്വചേരിക്കാർ കൂടുതൽ ഊർജ്ജസ്വലതയോടെപ്രവർത്തിക്കുന്നത്‌.ഈ യാഥാർത്ഥ്യംതിരിച്ചറിഞ്ഞ്‌ വലത്‌ അവസരവാദവും ഇടത്‌ വിഭാഗീയതയും ഉൾപ്പെടെയുള്ള എല്ലാവ്യതിയാനങ്ങൾക്കുമെതിരെ വിട്ട്‌ വീഴ്ചയില്ലാത്ത പോരാട്ടത്തിന്ന്‌പിന്തുണ പ്രഖ്യാപിക്കുന്നു..അഭിവാദ്യങ്ങൾ...

 67. ചിതല്‍ said...

  :)...

  കാണാതിരുന്നത് എന്റെ തെറ്റാകാതിരിക്കട്ടേ...