വരുണ്‍ ഗാന്ധി ഹാജര്‍ ഹോ !


വിളി

''
ആരെങ്കിലും ഹിന്ദുക്കളുടെ നേര്‍ക്ക് കൈ ഉയര്‍ത്തിയാല്‍ - ഗീതതൊട്ടു ഞാന് സത്യം ചെയ്യുന്നു - ആ കൈ വരുണ്‍ഗാന്ധി വെട്ടും. ഇതു വെറുമൊരു 'കൈ' അല്ല, 'താമര'യുടെ ശക്തിയാണിത് - ഇതു മുസ്ലിംകളുടെ തലകള് കൊയ്യും... (കൈയ്യുയര്‍ത്തി ആഹ്വാനം) ജയ് ശ്രീറാം... ജയ് ശ്രീറാം... (ജനം ഏറ്റുചൊല്ലുന്നു)...
എല്ലാ ഹിന്ദുക്കളും ഇവിടെ കഴിയട്ടെ. മറ്റുള്ളവരെ പാക്കിസ്ഥാനിലേക്ക് പറഞ്ഞുവിടുക. ഹിന്ദുക്കള്‍ ദുര്‍ബലരാണെന്നോ നേതാക്കളില്ലാത്തവരാണെന്നോ ആരെങ്കിലും കരുതുന്നുണ്ടെങ്കില്, നേതാക്കള്‍ വോട്ടിനുവേണ്ടി തങ്ങളുടെ ചെരിപ്പു നക്കുമെന്ന് ആരെങ്കിലും വിചാരിക്കുന്നുണ്ടെങ്കില്, ആരെങ്കിലും ഹിന്ദുക്കളുടെ നേരെ ചെറു വിരലനക്കിയാല് ആ കൈ വരുണ്‍ ഗാന്ധി വെട്ടും.

അവരുടെ പേരുകള്‍ കേള്‍ക്കണം - കരീമുള്ളാ, മസറുള്ളാ...(പരിഹാസച്ചിരി)..രാത്രി ഇവരെ കണ്ടാല്‍ നിങ്ങള്‍ പേടിച്ചുപോവും... സമാജ്വാദി പാര്‍ട്ടി സ്ഥാനാര്‍ത്ഥിയുടെ ഫോട്ടോ അടിച്ച ലേഖ കണ്ട് ഏഴു വയസ്സുകാരിയായ എന്റെ അമ്മായിയുടെ മകള്‍ എന്നോട് ചോദിച്ചത് ഭയ്യാ, ഒസാമാബിന്‍ ലാദന്‍ നിങ്ങളുടെ മണ്ഡലത്തില് മത്സരിക്കുന്നുണ്ടോ എന്നാണ്....."
ശേഷം

ബിജെപി നേതാവ്‌ വരുണ്‍ ഗാന്ധിയുടെ പ്രസംഗത്തില്‍ തെറ്റായി ഒന്നുമില്ലെന്ന്‌ ശിവസേന. പാര്‍ട്ടി മുഖപത്രമായ സാമ്‌നയുടെ മുഖപ്രസംഗത്തിലാണ്‌ സേന തലവന്‍ ബാല്‍ താക്കറെ വരുണിനെ ന്യായീകരിച്ചിരിക്കുന്നത്‌. വരുണിന്റെ പ്രസംഗത്തില്‍ തെറ്റൊന്നുമില്ല. വരുണ്‍ എന്ന ഗാന്ധിയെ ഞങ്ങള്‍ ഇഷ്ടപ്പെടുന്നു. വരുണ്‍ സത്യം മാത്രമേ പറഞ്ഞിട്ടുള്ളു. മാപ്പ്‌ പറയേണ്ട ആവശ്യമില്ല- താക്കറേ പറയുന്നു

തരി

"രാജ്യത്തെല്ലായിടത്തും ഫാമുകളും അവിടം നിറയെ മൃഗങ്ങളുമുണ്ട്. മിക്ക ഗ്രാമങ്ങളിലും മനുഷ്യരുടെ സഞ്ചാരത്തിന് ഇപ്പോഴും കുതിരകളെയും കാളകളെയും ഉപയോഗിക്കുന്നു. ആട്, ചെമ്മരിയാട്, കോഴി ഇവയും വ്യാപകമായി വളര്‍ത്തപ്പെടുന്നുണ്ട്. പട്ടികളില്ലാത്ത ഗ്രാമങ്ങളില്ല. എന്നാല്‍ ഒരു വളര്‍ത്തുമൃഗത്തിന് അസുഖം വന്നാല്‍ ഉടമ ആരെ സമീപിക്കും? ഇവിടെയാണ് ഞാന്‍ നേരത്തേ പറഞ്ഞ ഗ്രന്ഥത്തിന്റെ പ്രാധാന്യം. എങ്ങനെ മൃഗങ്ങളെ വളര്‍ത്താമെന്ന് മാത്രമല്ല അതിലെ പ്രതിപാദ്യം..."

- മൃഗചികിത്സയുടെ നാട്ടറിവുകള്‍
മനേകാ ഗാന്ധി (മുകളിലത്തെ മൃഗത്തിന്റെ ഉടമയും സൃഷ്ടാവും)
മാതൃഭൂമി 22.2.2009
ഉള്‍ വിളി
പ്രജാപതിക്കു തൂറാന്‍ മുട്ടി. പതിവു തെറ്റിയ സമയമായിരുന്നു അത്. തൂറലാഘോഷം വിളംബരം ചെയ്തുകൊണ്ട് സൈന്യാധിപതി ശംഖുവിളിച്ചപ്പോള്‍ വിശാലമായ സ്വീകരണമുറിയില്‍ സമ്മേളിച്ച മഹത്തുക്കള്‍ തെല്ലൊന്നസ്വസ്ഥരായി. ഇത്രയും കാലം മുടങ്ങാച്ചടങ്ങായി പുലര്‍ച്ചയ്ക്കും അസ്തമയത്തിലും ഊഴം തെറ്റാതെ തൂറുകയാണ് പ്രജാപതി ചെയ്തിട്ടുള്ളത്. ആ മുഹൂര്‍ത്തങ്ങളിലത്രയും പ്രക്ഷേപണ ശൃംഖലകളിലൂടെ 'ധര്‍മ്മപുരി'യുടെ ദേശീയഗാനം കേട്ടുകൊണ്ട് പൗരാവലി നാടിന്റെ ശക്തിയിലും സ്ഥിരതയിലും ആശ്വാസംകൊണ്ടു. കുട്ടികള്‍ അമ്മമാരോട് പറയും:"അപ്പന്‍ തൂറ്റുന്നു". കണ്ണുതുടച്ചുകൊണ്ട് അമ്മമാര്‍ വിസര്‍ജ്ജന മൂര്‍ത്തിയെ ധ്യാനിച്ച് ഇങ്ങനെ പറയും:"അതേ,തൂറ്റുന്നു. കല്യാണ സൗഗന്ധികത്തിന്റെ മണമുള്ള ആ കണ്ടികളെ ധ്യാനിക്കൂ മക്കളേ."...
...വിരുന്നുകാര്‍ ഓച്ഛാനിച്ചു നില്‍ക്കെ, തന്റെ പൃഷ്ഠം തുറന്നുകൊണ്ട് പ്രജാപതി തീട്ടപ്പാത്രത്തിന്റെ പടവുകള്‍ കയറി ആസനസ്ഥനാവുകയും ഇരുവശത്തുമുള്ള തീട്ടപ്പാത്രങ്ങളില്‍ യുവാക്കളായ രണ്ട് സൈനികോദ്യോഗസ്ഥന്മാരും അപ്രകാരം തന്നെ നിലയുറപ്പിക്കയും ചെയ്തു.പ്രജാപതിയുടെ തീട്ടത്തിനു വേണമായിരുന്നു അകമ്പടി. സംഗീതശ്രുതികളോടെ തുടങ്ങിയ തൂറ്റല്‍ കൊമ്പുവിളികളിലും സുരക്ഷാസൈന്യത്തിന്റെ കവാത്തിലും അവസാനിച്ച ശേഷം മാറുമറയ്ക്കാത്ത ആറു പരിചാരികമാര്‍ വന്ന് പൃഷ്ഠങ്ങളെ കഴുകുകയും കുന്തിരിക്കവും മൂരും പുകച്ച് സുഗന്ധപൂര്‍ണമാക്കുകയും ചെയ്തു...
...പത്രക്കാര്‍ തീട്ടപ്പാത്രത്തെ വളഞ്ഞു. വിദേശലേഖകര്‍ തീട്ടം ദര്‍ശിച്ചുമടങ്ങിയ ശേഷം സ്വദേശി ലേഖകര്‍ പാത്രത്തിനു ചുറ്റും തിരക്കു കൂട്ടി, തീട്ടത്തിന്റെ കൊച്ചു തരികള്‍ മാന്തിയെടുത്ത് രുചിക്കാന്‍ തുടങ്ങി. "ഗാംഭീര്യമുള്ളത്", ഒരുത്തന്‍ പറഞ്ഞു. "ഭരണത്തിന്റെ സുസ്ഥിരത", എന്ന് രണ്ടാമന്‍. മൂന്നാമതൊരു സ്വദേശി ഗുളികയോളം പോന്ന തീട്ടപ്പറ്റ് കൈയ്യിലെടുത്ത് അതിന്റെ സൗഷ്ഠവവും ദാര്‍ഢ്യവും ആസ്വദിച്ചു നിന്നു...കണ്ടി നുറുങ്ങ് കൈയ്യിലെടുത്ത സ്വദേശി ദീര്‍ഘനേരത്തെ ആരാധനയ്ക്കു ശേഷം ഇങ്ങനെ പറഞ്ഞു : "കരിങ്കല്ലിന്റെ കരുത്ത്. ഈ കന്മതില്‍ മുറിച്ചു വേണം സാമ്രാജ്യവാദികള്‍ക്ക് നമ്മുടെ പുണ്യഭൂമിയിലേക്ക് കയറുവാന്‍.എന്താ സായിപ്പേ, ശരിയല്ലേ ? "

- ധര്‍മ്മപുരാണം
ഓ.വി.വിജയന്‍‍, 1985

8 comments:

 1. nalan::നളന്‍ said...

  തൂറുന്ന ഗുജറാത്ത്...... തിളങ്ങുന്ന ഇന്ത്യ......

 2. ശ്രീവല്ലഭന്‍. said...

  " Sanjay reportedly ordered officials of the Delhi Development Authority to clear the heavily populated, mostly Muslim slum near the Turkmen Gate and Jama Masjid in Delhi, forcibly destroying thousands of ramshackle homes, and killing a large number of people.

  Sanjay also publicly initiated a widespread family planning program, his vision for a contained population growth and a nation without crowding. But this resulted in government officials and police officers forcibly performing vasectomies, literally castrating young men, and in some cases, women. Officially, men with two children or more had to voluntarily submit to this, but many unmarried young men, political opponents and ignorant, poor men were also sterilized"

  ഇതും കൂടി കൂട്ടി വായിക്കണം.

  എങ്കിലേ പൂര്‍ണമാവൂ!

 3. ജനശക്തി said...

  കരീമുല്ല നസറുല്ല എന്നിങ്ങനെയുള്ള പേരുകള്‍ ഈ പാല്പ്പൊടിച്ചെറുക്കനു ഭയമുണ്ടാക്കുന്നുവെങ്കില്‍ ഫിറോസ് ഖാന്‍, നവാബ് ഖാന്‍ എന്നീ പേരുകള്‍ അയാളില്‍ എന്തു ജുഗുപ്സയാണ് ഉളവാക്കേണ്ടത് ?
  ലണ്ടനിലെ ഒരു മസ്ജിദില്‍ ഇന്ദിരയുമായുള്ള വിവാഹത്തിനു ശേഷം (ഇന്ത്യയിലെ യാഥാസ്ഥിതിക ബ്രാഹ്മണരുടെ എതിര്‍പ്പിനെതുടര്‍ന്ന്) ഇംഗ്ലണ്ടില്‍ ഒരു വിജ്ഞാപനത്തിലൂടെ ഗാന്ധി എന്ന വാലു ചേര്‍ത്തതൊഴിച്ചാല്‍ ഫിറോസ് ഖാന്‍ ഒരിക്കലും മതം മാറിയിരുന്നില്ല. മൃഗസ്നേഹതീവ്രവാദവുമായി ഊരുചുറ്റുന്ന അമ്മ മേനകാ ഗാന്ധി ഇനിയെങ്കിലും പേര്‍ഷ്യന്‍ മുസല്‍മാന്റെ രക്തം സിരകളിലൊഴുകുന്ന വരുണ്‍ ഗാന്ധി എന്ന തന്റെ അമൂല്‍ ബേബിയെ കുടുംബത്തിന്റെയും രാഷ്ട്ര പൈതൃകത്തിന്റെയും ചരിത്രം പഠിപ്പിക്കേണ്ടിയിരിക്കുന്നു.

  അതുടനേ വേണം താനും. ഇല്ലെങ്കില്‍ നാട്ടുകാര് അവനെ അത് പഠിപ്പിക്കും.

 4. ചന്ത്രക്കാറന്‍ said...

  ഇവന്റെ തന്ത ചത്തു പണ്ടാരമടങ്ങിയതുകൊണ്ടുമാത്രമാണ് ഇന്ത്യയില്‍ ജനാധിപത്യം, പോരായ്മകളോടുകൂടിയെങ്കിലും, ബാക്കിനില്‍ക്കുന്നത്. ഇന്ത്യയില്‍ മുപ്പതിനായിരം ഗ്രാമങ്ങളുണ്ടെന്നും ഒരു ഗ്രാമത്തില്‍ ഒരു ഗുണ്ടയെ നിയമിക്കാന്‍ നക്കാപ്പിച്ചക്കാശുമതിയെന്നും അങ്ങനെ മുപ്പതിനായിരം ഗുണ്ടകളെക്കൊണ്ട് ഈ രാജ്യം നിസ്സാരമായി സ്വന്തം അധീനതയിലാക്കാമെന്നും തള്ളയെ ഉപദേശിച്ച ഗാന്ധിയനാണ്. അവന്റെ പെണ്ണുമ്പിള്ള കാരണം ഇപ്പൊള്‍ പട്ടികളുടെ വരിയുടക്കാന്‍ വയ്യ, കെട്ടിയവന്‍ മനുഷ്യരുടെ വരിയുടക്കാന്‍ നടന്ന കാലത്ത് ഇവളൊക്കെ എവിടെപ്പോയിക്കിടക്കുകയായിരുന്നോ ആവോ!

  മുസ്ലീമെന്നുകേട്ടാല്‍ ഇത്രയും കലിക്കുന്നവന്‍ മൊഹമ്മദ് യൂനുസ്സെന്നുകേട്ടാല്‍ എന്തു പറയും?

  സഞ്ജീവ് ഗാന്ധി എങ്ങനെ സഞ്ജയ് ഗാന്ധിയായെന്നും ലണ്ടനില്‍ ഇപ്പോളും കാര്‍ മോഷണങ്ങള്‍ നടക്കുന്നുണ്ടോയെന്നും എനിക്കറിയില്ല, അടിയന്തിരാവസ്ഥയെന്നു ഞാന്‍ കേട്ടിട്ടുപോലുമില്ല!

  വിത്തുഗുണം പത്തുഗുണം...

 5. ജനശക്തി said...

  ഇല്ലെങ്കില്‍ നാട്ടുകാര് അവനെ അത് പഠിപ്പിക്കും.

 6. jijijk said...

  ഇന്ദിരാ ഗാന്ധിയുടെ ഭര്‍ത്താവിന്റെ പേര് ഫിറോസ് ഗാന്ധിയെന്നു മാറുന്നതിനു മുന്‍പ്, മുകളില്‍ കൊടുത്ത ഒരു കമന്റില്‍ പറഞ്ഞ പോലെ, ഫിറോസ് ഖാന്‍ എന്നായിരുന്നില്ല. അതു ഫിറോസ് രത്തന്‍ ബാട്ട്ലിവാലാ എന്നായിരുന്നു. ബാട്ട്ലി എന്നു പറഞ്ഞാല്‍ ആരേയും പേടിപ്പിക്കാത്ത വെറും ബക്കറ്റ്.

 7. ശ്രീവല്ലഭന്‍. said...

  ബാള്‍ടി (balti) അല്ലെ ബക്കറ്റ്? Batli ബോട്ടിലുമായി ബന്ധപ്പെട്ടതാവണം :-)

 8. അയല്‍ക്കാരന്‍ said...

  വരുണിന്‍‌റെ ചിന്തകളും വാക്കുകളും ശക്തമായി എതിര്‍ക്കപ്പെടേണ്ടവയാണ്. ആ എതിര്‍പ്പിനെ ഒന്നോ രണ്ടോ തലമുറ മുമ്പ് മരിച്ച് മണ്ണടിഞ്ഞവരെക്കുറിച്ച് സബ്സ്റ്റാന്‍സ്ഷ്യേറ്റ് ചെയ്യാനാവാത്ത ഗോസ്സിപ്പുകളില്‍ മുക്കിക്കളയരുതെന്ന് അപേക്ഷ.